സ്വര മോളെ സ്വന്തം അച്ഛൻ തന്നെ തട്ടി കൊണ്ട് പോകുന്നു!! പ്രതീഷിന്റെ കയ്യിൽ നിന്നും അത് സംഭവിക്കുന്നു; എല്ലാം അറിഞ്ഞ് രോഹിത് എത്തുന്നു!! | Kudumbavilakku Today Episode 26 July 2024 Video Viral
Kudumbavilakku Today Episode 26 July 2024 Video Viral
Kudumbavilakku Today Episode 26 July 2024 Video Viral : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബവിളക്ക് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സ്വരമോളെ സ്കൂളിൽ നിന്നും കൂട്ടി പ്രതീഷ് ഐസ്ക്രീം പാർലറിൽ കൊണ്ടു പോവുകയായിരുന്നു. എന്നാൽ സ്കൂളിൽ കുട്ടിയില്ലെന്നറിഞ്ഞ അനന്യ ആകെ ടെൻഷനിൽ അനിരുദ്ധിനെ വിളിച്ച് പറയുകയാണ്. ഉടൻ തന്നെ അനിരുദ്ധ് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. അപ്പോഴാണ് പ്രതീഷ് പുതിയ വീട്ടിലേക്ക് സ്വരമോളെ കൂട്ടിപ്പോവുന്നത്. അവിടെ എത്തിയപ്പോൾ പ്രതീഷ് ഞാനാണ്
നിൻ്റെ അച്ഛനെന്നും, ഇനി നമ്മൾ ഇവിടെയാണ് താമസിക്കുക എന്നും പറഞ്ഞപ്പോൾ, പൊട്ടിക്കരഞ്ഞുകൊണ്ട് എനിക്ക് എൻ്റെ അച്ഛൻ്റെയും അമ്മയുടെയും അടുത്ത് പോവണമെന്ന് പറഞ്ഞ് പുറത്ത് പോവാൻ നോക്കുകയാണ്. അപ്പോഴാണ് പോലീസ് ശ്രീനിലയത്തിൽ വന്ന് കുഞ്ഞിനെ എല്ലായിടത്തും തിരക്കി എന്നു പറയുകയാണ്. അപ്പോഴാണ് പ്രതീഷിൻ്റെ കൂടെ മകളുണ്ടെന്ന വിവരം ആരോ പറയുന്നത്. ഇത് കേട്ട അനന്യ എൻ്റെ മോളെ ഉടനെ ഇവിടെ എത്തിക്കണമെന്ന് പറയുകയാണ്.
അങ്ങനെ അനിരുദ്ധ് പ്രതീഷിനെ ഫോൺ വിളിച്ചപ്പോൾ സ്വരമോൾ എൻ്റെ കൂടെ ഉണ്ടെന്നും, ഞങ്ങൾ ഇനി അവിടേയ്ക്ക് വരില്ലെന്നും പറയുകയാണ്. അനന്യ ആണെങ്കിൽ പ്രതീഷ് കുഞ്ഞിനെ കൊണ്ടുപോയതിൻ്റെ ദേഷ്യത്തിലും ടെൻഷനിലുമാണ്. കുഞ്ഞാണെങ്കിൽ ഒന്നും കഴിക്കാതെ കരഞ്ഞുകൊണ്ടിരിക്കുകയാണ്. എൻ്റെ മമ്മി ഭക്ഷണം വാരി നൽകിയാൽ മതിയെന്ന് പറഞ്ഞ് കരയുകയാണ്. സുമിത്ര പലതവണ പ്രതീഷിനെ വിളിച്ചിട്ടും പ്രതീഷ് ഫോൺ എടുക്കുന്നില്ല. കുഞ്ഞാണെങ്കിൽ ഭക്ഷണമൊക്കെ വലിച്ചെറിയുകയാണ്. അനിരുദ്ധിനെ ഹോസ്പിറ്റലിലെ സ്റ്റാഫായ ശേഖരേട്ടൻ വിളിച്ച് സ്വരമോളും പ്രതീഷും രഞ്ജിതയുടെ പുതിയ വീട്ടിലുണ്ടെന്ന കാര്യം അറിയിക്കുകയാണ്.
ഈ വിവരം അനിരുദ്ധ് അനന്യയെ അറിയിക്കുകയാണ്. ഉടൻ നമുക്കവിടെ എത്തണമെന്ന് പറയുകയാണ് അനന്യ. എന്നാൽ സ്വരമോളെ കൊണ്ടുപോയത് അവളുടെ അച്ഛനായതിനാൽ, നമുക്ക് അധികാരമില്ലെന്ന് പറയുകയാണ് അനിരുദ്ധ്. എന്നാൽ അവളെ വളർത്തിയത് ഞാനാണെന്നും, എനിക്കും അവകാശമുണ്ടെന്ന് പറയുകയാണ് അനന്യ. അപ്പോഴാണ് താഴെ നിന്നും സുമിത്ര കരഞ്ഞുകൊണ്ട് അനിരുദ്ധ് ഓടി വാ എന്ന് പറയുന്നത്.എന്താണ് സംഭവിച്ചതെന്നറിയാതെ അനിരുദ്ധ് ഓടുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോവുന്നത്.