രഞ്ജിതയുടെ വലയിൽ കുടുങ്ങി പ്രതീഷ്!! സ്വന്തം അമ്മയോട് തന്നെ ആ ക്രൂ,രത ചെയ്യാൻ പ്രതീഷ്; ഒടുവിൽ അത് സംഭവിക്കുന്നു!! | Kudumbavilakku Today Episode 26 June 2024
Kudumbavilakku Today Episode 26 June 2024
Kudumbavilakku Today Episode 26 June 2024 : ഏഷ്യാനെറ്റിലെ കുടുംബവിളക്ക് സീസൺ രണ്ട് അവസാന എപ്പിസോഡിലേക്ക് എത്തി നിൽക്കുമ്പോൾ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാന ഭാഗം ശീതൾ സരസ്വതിയമ്മയെയും കൂട്ടി സച്ചിൻ്റെ വീട്ടിൽ എത്തുന്നതായിരുന്നു. സച്ചിൻ വാതിൽ തുറന്ന് ഇവർ അകത്ത് കയറിയപ്പോൾ, സരസ്വതിയമ്മ അവിടെ താമസിക്കുമെന്നറിഞ്ഞപ്പോൾ സച്ചിൻ ദേഷ്യപ്പെടുകയാണ്.
എന്നാൽ വരുന്നില്ലെന്ന് പറഞ്ഞ അച്ഛമ്മയെ ഞാൻ നിർബന്ധിച്ച് കൂട്ടി വന്നതാണെന്നും അതിനാൽ അച്ഛമ്മ പോവുകയാണെങ്കിൽ ഞാനും പോവുമെന്ന് പറഞ്ഞപ്പോൾ സച്ചിൻ സമ്മതിക്കുകയായിരുന്നു. അപ്പോൾ സരസ്വതിയമ്മ നിങ്ങൾ സ്നേഹത്തോടെ ജീവിക്കുന്നത് കണ്ടില്ലെങ്കിൽ ഞാൻ മോളെയും കൊണ്ട് ശ്രീനിലയത്തിലേക്ക് ‘ സരസ്വതിയമ്മ. പിന്നീട് പൂജ വിവരങ്ങളൊക്കെ അറിഞ്ഞ ശേഷം വീട്ടിൽ വരികയാണ്. സുമിത്ര പൂജയെ കണ്ടപ്പോൾ എന്തോ പ്രശ്നമുണ്ടല്ലോയെന്നുചോദിച്ചപ്പോൾ പൂജപറയുന്നില്ല.
എന്നാൽ ശീതൾ പോയതിൻ്റെ വിഷമത്തിലായിരുന്നു സുമിത്ര. പൂജയോട് നമുക്കൊരിടം വരെ പോകണമെന്നു പറയുകയാണ്.അത് എവിടെയാണെന്ന് ചോദിച്ചപ്പോൾ, ചിത്ര വിളിച്ചിരുന്നെന്നും, ദീപു നല്ല മദ്യപാനം തുടങ്ങിയിട്ടുണ്ടെന്നും, അതിനൊരു പരിഹാരം കാണണമെന്നും പറയുകയാണ്. പിന്നീട് കാണുന്നത് സച്ചിൻ്റെ വീട്ടിൽ സരസ്വതിയമ്മ വിശപ്പ് സഹിക്കാനാവാത്തതിനാൽ അടുക്കളയിൽ പോയി നോക്കുമ്പോഴാണ് സച്ചിനെ കാണുന്നത്. സച്ചിൻ സരസ്വതിയമ്മയിൽ നിന്നും അത് പിടിച്ചു വാങ്ങുകയാണ്. എനിക്ക് കഴിക്കാൻ വാങ്ങിയതാണെന്നും, നിങ്ങൾ കഴിക്കേണ്ടെന്നും പറഞ്ഞ് വാങ്ങി വയ്ക്കുകയാണ്.
നിനക്ക് വേണ്ടി ഞാൻ എന്തൊക്കെ ചെയ്തെന്നും, എന്നിട്ടാണോ നീ എന്നോട് ഇങ്ങനെ പെരുമാറിയതെന്നും പറയുകയാണ് സച്ചിൻ. നിങ്ങൾ പെട്ടെന്ന് ഇവിടെ നിന്ന് പോയാൽ നന്നായിരുന്നെന്ന് പറയുകയാണ് സച്ചിൻ. ഞങ്ങളുടെ മനസമാധാനം കളയാൻ നിങ്ങൾ ഇവിടെ നിന്നാൽ നിങ്ങളുടെ മനസമാധാനം പോകുമെന്നും, ചിലപ്പോൾ നിങ്ങളെ കൊല്ലുമെന്നും പറയുകയാണ് സച്ചിൻ. പിന്നീട് കാണുന്നത് രഞ്ജിതയെ വക്കീൽ വിളിക്കുന്നതാണ്. നാല് ദിവസത്തിനുള്ളിൽ പ്രതീഷ് ജാമ്യത്തിലിറങ്ങുമെന്ന് പറയുകയാണ് വക്കീൽ. അപ്പോഴാണ് പങ്കജ് വന്ന് പൂജയ്ക്ക് എന്നോടൊരിഷ്ടമൊക്കെ തോന്നിയിട്ടുണ്ടെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ പൂജയും നീയും തമ്മിലുള്ള അടുപ്പം വളരണമെന്ന് പറയുകയാണ് രഞ്ജിത. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.