കുടുബവിളക്ക് ക്ലൈമാക്സിൽ വീടിനും കോമയിൽ ആയി സുമിത്ര!! സുമിത്രയെ ഉണർത്താൻ ഇനി രോഹിതിന്റെ സാനിധ്യം!! | Kudumbavilakku Today Episode 27 July 2024 Video Viral
Kudumbavilakku Today Episode 27 July 2024 Video Viral
Kudumbavilakku Today Episode 27 July 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരകുടുംബ വിളക്ക് അവസാന എപ്പിസോഡിലേക്ക് എത്തുമ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ അനന്യ സ്വരമോളെ കുറിച്ച് അനിരുദ്ധിനോട് പലതും സംസാരിക്കുമ്പോഴാണ്, താഴെ നിന്നും സരസ്വതി അമ്മ കരഞ്ഞുകൊണ്ട് അനിരുദ്ധേ ഓടി വാ എന്നു പറയുന്നത് കേട്ട് ഓടിച്ചെന്നപ്പോൾ, സുമിത്രബോധംകെട്ട് വീണതാണ് കാണുന്നത്. ഉടൻ എല്ലാവരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയാണ്. അപ്പോഴാണ് പ്രതീഷ് പലതും പറഞ്ഞ് സ്വര മോളെ ഉറക്കാൻ ശ്രമിക്കുമ്പോഴാണ് സ്വരമോൾ എനിക്ക് അച്ഛമ്മയുടെ കൂടെ ഉറങ്ങണമെന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുന്നത്.
റൂമിലേക്ക് പോയ സ്വര പുറത്തേക്ക് ഓടുകയായിരുന്നു. ഉടൻ തന്നെ സ്വര മോളെ അന്വേഷിച്ച് പ്രതീഷ് പുറപ്പെട്ടെങ്കിലും,എവിടെയും കാണുന്നില്ല. അപ്പോഴാണ് വഴിയിലുണ്ടായിരുന്ന രണ്ട് പേർ സ്വരമോളെ എടുത്ത് പോകുന്നത്. ആശുപത്രിയിൽ സുമിത്രയ്ക്ക് എന്താണ് പറ്റിയ തെന്ന് പറയുകയാണ് ഡോക്ടർ. സുമിത്രയ്ക്ക് സ്ട്രസ് ഉണ്ടായതാണെന്നും, അതിനാൽ ഇനി ജീവിതത്തിൽ റ്റെപ്പെടുത്തരുതെന്ന് പറയുകയാണ് ഡോക്ടർ.
ആ സമയത്താണ് പ്രതീഷ് വീട്ടിൽ എത്തുന്നത്. സരസ്വതി അമ്മ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. സ്വരമോളെ കാണുന്നില്ലെന്ന് പറയുകയാണ് പ്രതീഷ്. ഇത് കേട്ട സരസ്വതിയമ്മ, നീ സ്വര മോളെ കൊണ്ടുപോയതു മുതൽ വലിയ പ്രശ്നമായിരുന്നെന്നും, സുമിത്രയ്ക്ക് ബോധം പോയി ഇപ്പോൾ ആശുപത്രിയിലാണെന്നും പറയുകയാണ്. ആശുപത്രിയിൽ ബോധം വന്ന സുമിത്രയോട് ഡോക്ടർ പല കാര്യങ്ങളും ചോദിക്കുമ്പോഴാണ് അനിരുദ്ധ് വരുന്നത്.
അനിരുദ്ധിനോട് സ്വര മോളെ കൊണ്ടുവരണമെന്ന് പറഞ്ഞപ്പോൾ, സ്വര മോളെ കാണാനില്ലെന്ന് അനിരുദ്ധ് പറയുന്നത് കേട്ട് ഞെട്ടുകയാണ് സുമിത്ര. പിന്നീട് സുമിത്ര ട്രിപ്പിട്ടതൊക്കെ മാറ്റി പുറത്തേക്ക് ഓടുകയാണ്. അപ്പോഴാണ് പ്രതീഷ് വരുന്നത്. പ്രതീഷിനെ കണ്ടതും സ്വരമോൾ എവിടെയെന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് സുമിത്ര.