അനന്യയെ കണ്ട ഞെട്ടൽ മാറാതെ സരസ്വതി; അനിരുദ്ധിനെ ഇല്ലാതാക്കാൻ ഒരുങ്ങി അനന്യ; എല്ലാം അറിഞ്ഞ സുമിത്ര ആ പ്രവർത്തി ചെയ്യുന്നു!! | Kudumbavilakku Today Episode 28 Feb 2024 Video
Kudumbavilakku Today Episode 28 Feb 2024 Video
Kudumbavilakku Today Episode 28 Feb 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബവിളക്ക് വിചാരിക്കാത്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര ശീതളിൻ്റെ വീട്ടിൽ എത്തുകയും, ശീതളിൻ്റെ അവസ്ഥകൾ മനസിലാക്കി വിഷമത്തോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് കാണുന്നത് രഞ്ജിതയെയാണ്. രഞ്ജിത പുതിയ കമ്പനി വാങ്ങാൻ പോവുകയാണ്. അത് പങ്കജിനോടും, അരവിന്ദിനോടും സംസാരിക്കുന്നതായിരുന്നു. സ്വരമോൾ മമ്മി വന്ന സന്തോഷത്തിലാണ്. മമ്മിയുമായി ഒളിച്ചുകളി കളിക്കുകയും, കൂടാതെ വിശേഷങ്ങളൊക്കെ സ്വരമോൾ അനന്യയോട് പറയുകയുമായിരുന്നു.
പിന്നീട് അനന്യയും സ്വരമോളും ഐസ്ക്രീം പാർലറിലേക്ക് പോയി. അപ്പോഴാണ് സരസ്വതിയമ്മ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയതായിരുന്നു. റോഡിലൂടെ നടന്നു പോകുമ്പോഴാണ് ഐസ്ക്രീം പാർലറിൻ്റെ മുന്നിലെത്തിയത്. അവിടെ അനന്യയും മോളും ഐസ്ക്രീം കഴിക്കുന്നത് കണ്ട സരസ്വതിയമ്മ കടയിലേക്ക് കയറാൻ പോവുമ്പോൾ, ഒരു സ്കൂട്ടർ വന്ന് സരസ്വതിയമ്മയുടെ സാധനങ്ങൾ താഴെ വീഴ്ത്തുകയായിരുന്നു. അത് എടുക്കുമ്പോഴേക്കും അനന്യയും സ്വരമോളും പോയിരുന്നു.
പിന്നീട് റോഡിലൂടെ പോവുമ്പോഴാണ് സുമിത്രയെ കാണുന്നത്. സരസ്വതിയമ്മ സുമിത്രയോട് അനന്യയെ കണ്ട കാര്യം പറയുകയായിരുന്നു. എന്നാൽ സുമിത്ര അത് അനന്യ ആയിരിക്കില്ലെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് അനന്യയോട് പ്രേമ പലതും പറയുകയായിരുന്നു. സുമിത്ര ജീവിതത്തിലേക്ക് തിരിച്ചു വന്നതും, സുമിത്രയെ കണ്ടതുമൊക്കെ. ശേഷം, അനന്യയോട് അനിരുദ്ധുമായുള്ള വിവാഹബന്ധം വേർപെടുത്താൻ പറയുകയായിരുന്നു.
അതൊക്കെ കേട്ട സ്വരമോൾ, അച്ഛനും അമ്മയും പിരിയരുതെന്ന് പറയുകയായിരുന്നു. പിന്നീട് കാണുന്നത് പൂജ രഞ്ജിതയുടെ വീട്ടിലേക്ക് വരുന്നതാണ്. ഫയലുകൾ വീട്ടിൽ അരവിന്ദിന് കൊടുത്ത് മടങ്ങുമ്പോഴാണ് ദീപു അവിടെ എത്തുന്നത്. രഞ്ജിതയുടെ വീട്ടിൽ ദീപുവിനെ കണ്ട പൂജ അങ്കിളെന്താണ് ഇവിടെ എന്ന് ചോദിക്കുകയാണ്. പൂജയെ കണ്ട ദീപു ഞെട്ടുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.