സ്വന്തം മകളേയും ഭാര്യയെയും ഇല്ലാതാക്കി പ്രതീഷ്!! സുമിത്രയോട് സുമംഗലിയാകാൻ ആവശ്യപ്പെട്ട് രോഹിത് എത്തുന്നു!! | Kudumbavilakku Today Episode 29 July 2024 Video Viral
Kudumbavilakku Today Episode 29 July 2024 Video Viral
Kudumbavilakku Today Episode 29 July 2024 Video Viral : പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കുടുംബവിളക്ക് അതിന്റെ ഉദ്വേഗഭരിതമാ02യ ക്ലൈമാക്സസിലേക്ക് അടുക്കുകയാണ്. വളരെ നിർണായകമായ മുഹൂർത്തമാണ് കുടുംബവിളക്കിൽ നടക്കാൻ പോകുന്നത്. ആറു വർഷം കോമയിൽ കഴിഞ്ഞ സുമിത്ര രോഗശയ്യയിൽ നിന്ന് എണീറ്റത് ഹൃദയം തകരുന്ന വാർത്ത കേട്ടാണ്. രോഹിത് മ ര ണ പ്പെട്ടിരിക്കുന്നു.ആദ്യഭർത്താവ് സിദ്ധാർത്തിൽ നിന്ന് നേരിട്ട മാനസിക പീഡങ്ങളിൽ നിന്നും ഏറെ കരുത്തോടെ മുന്നോട്ട് വന്ന ധീരയായ സ്ത്രീയാണ് സുമിത്ര.
തന്റെ ഭർത്താവായിരിക്കെ തന്നെ സിദ്ധാർഥ് മറ്റൊരു പെണ്ണിന്റെ കൂടെ ജീവിതം ആരംഭിച്ചപ്പോൾ യാതൊരു പരാതിയും പറയാതെ അവിടെ നിന്നിറങ്ങി നടന്നു സ്വന്തം ജീവിതം കരപ്പിടിപ്പിച്ച സുമിത്ര എല്ലാവർക്കും പ്രചോദനം നൽകുന്ന സ്ത്രീ തന്നെയാണ്. ഒരുപാട് ആലോചിച്ച ശേഷമാണു രോഹിത് എന്ന തന്റെ പഴയ സുഹൃത്തിനെ വിവാഹം കഴിക്കാൻ സുമിത്ര തീരുമാനിച്ചത്.
രോഹിത്തിന്റെയും സുമിത്രയുടെയും ജോഡി എല്ലാ പ്രേക്ഷകരും ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത് എന്നാൽ വിധി മറ്റൊന്നായിരുന്നു. രോഹിത് മ ര ണ പ്പെട്ടതോടെ തീർത്തും അനാഥയായ സുമിത്ര വീണ്ടും ജീവിച്ചത് രോഹിത്തിന്റെ മകൾ പൂജയ്ക്ക് വേണ്ടി ആയിരുന്നു. എന്നാൽ പിന്നീട് ഓരോരുത്തരായി തന്റെ മക്കളെ എല്ലാം തന്നെ സുമിത്രയ്ക്ക് തിരിച്ചു കിട്ടി.മക്കൾ എല്ലാം തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുമ്പോൾ സുമിത്രയ്ക്ക് ഒരു ജീവിതം വേണമെന്ന് തീരുമാനിക്കുകയാണ് മക്കൾ.
ആദ്യം എതിർത്തു എങ്കിലും ഉറങ്ങുമ്പോൾ സ്വപ്നത്തിൽ വന്നു രോഹിത്തും സുമിത്രയോട് പറയുന്നു ഇനി ഒറ്റയ്ക്ക് ജീവിക്കരുത് എന്ന് അങ്ങനെ മൂന്നാമതൊരു തവണ കൂടി വിവാഹമണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. ആകാംഷഭരിതമായ മുഹൂർത്തങ്ങളാണ് ഇനി കുടുംബവിളക്കിൽ നടക്കാൻ പോകുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കുടുംബവിളക്കിന്റെ അവസാന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നത്.