രോഹിത് പുതിയ കമ്പനിയിൽ എത്തി!! സുമിത്ര ഒരു മാനസിക രോഗിയാണെന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു; ഒരു കല്യാണം ഉടൻ വേണം!! | Kudumbavilakku Today Episode 30 July 2024 Video Viral
Kudumbavilakku Today Episode 30 July 2024 Video Viral
Kudumbavilakku Today Episode 30 July 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിരുദ്ധും അനന്യയും ഞങ്ങൾ ഇറ്റലിയിലേക്ക് പോവുകയാണെന്ന് പറയുകയാണ്. എന്നാൽ പ്രതീഷ് ഞാൻ ഇവളുടെ പപ്പയായി നിന്നോളാമെന്നും, നിങ്ങളുടെ കൂടെ സ്വരമോളെയും കൂട്ടണമെന്ന് പറയുകയാണ് പ്രതീഷ്. അനന്യയ്ക്ക് വലിയ സന്തോഷമാവുകയാണ്. പ്രതീഷിനോട് കൈകൂപ്പി മാപ്പ് ചോദിക്കുകയാണ് അനന്യ.
അനിരുദ്ധ് പ്രതീഷിനെ കെട്ടിപിടിച്ച് കരയുകയാണ്. എല്ലാവരും ഒന്നായതിൻ്റെ സന്തോഷത്തിൽ വീട്ടിൽ വലിയ സദ്യ ഒരുക്കുകയാണ് സുമിത്ര. അപ്പോഴാണ് ശീതൾ വിളിക്കുന്നത്. സച്ചിൻ ഞങ്ങളും അങ്ങോട്ട് വരാമെന്ന് പറയുകയാണ്. അപ്പോഴാണ് പൂജയെ അപ്പു വിളിക്കുന്നത്. അനിരുദ്ധും പ്രതീഷും ഡോക്ടർ വിളിച്ച ശേഷം ഡോക്ടറെ കാണാൻ പോവുകയാണ്. സുമിത്രയെ കുറിച്ച് ചോദിക്കുകയും, എന്നാൽ ഇപ്പോൾ അമ്മ ഹാപ്പിയാണെന്ന് കരുതി അമ്മയ്ക്ക് ഇനിയും കഴിഞ്ഞ ദിവസം സംഭവിച്ചത് പോലെ സംഭവിക്കാമെന്നും,
അതിനാൽ ഈ ഒറ്റപ്പെടലിൽ നിന്നും മാറ്റിയെടുക്കാൻ സുമിത്രയെ ഒരു വിവാഹം കഴിപ്പിക്കാൻ തയ്യാറാണോ എന്ന് ചോദിക്കുകയാണ്.ഇത് കേട്ട് അനിരുദ്ധും, പ്രതീഷും ഞെട്ടുകയാണ്. സമൂഹത്തെ ഭയന്നാണ് എല്ലാവരും ഇത്തരം കാര്യങ്ങൾക്ക് പിറകോട്ട് പോകുന്നതെന്ന് ഡോക്ടർ പറഞ്ഞപ്പോൾ, ഞങ്ങൾക്ക് ആര് എന്തു പറഞ്ഞാലും പ്രശ്നമല്ലെന്നും, അമ്മ ഇതിന് സമ്മതിക്കില്ലെന്ന് പറയുകയാണ് പ്രതീഷ്. അമ്മയോട് ഞങ്ങൾ സംസാരിക്കാമെന്നു പറഞ്ഞ് പോവുകയാണ് അനിരുദ്ധും പ്രതീഷും.
അനിരുദ്ധ് സച്ചിനെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്. ശീതളിനോടും സുമിത്രയെ വിവാഹം കഴിപ്പിക്കണമെന്ന് ഡോക്ടർ പറഞ്ഞകാര്യം സച്ചിൻ പറയുകയാണ്. ഇത് കേട്ട ശീതൾ അമ്മയെക്കുറിച്ച് പലതും പറയുകയാണ്. പിന്നീട് കാണുന്നത് രഞ്ജിതയെയാണ്. ഭ്രാന്ത് പിടിച്ചു നടക്കുകയാണ് രഞ്ജിത. എൻ്റെ മകനെ കൊണ്ടാണ് എനിക്കെല്ലാം നഷ്ടപ്പെട്ടതെന്ന് പറയുകയാണ്. അപ്പോഴാണ് അരവിന്ദ് പങ്കജിൻ്റെ സ്ഥാനത്ത് പൂജ അപ്പുവിനെ നിയമിച്ച കാര്യം പറയുന്നത്. ഇത് കേട്ടപ്പോൾ പങ്കജിന് കലിയടക്കാനാവാതെ പുറത്തു പോവുകയാണ്.രഞ്ജിതയാണെങ്കിൽ ഇനി ആ സുമിത്രയുടെ കുടുംബം മുഴുവൻ എൻ്റെ എട്ടൻ്റ കമ്പനിയിൽ കയറി ഇറങ്ങുമെന്ന് പറഞ്ഞ് ഭ്രാന്തിയെപ്പോലെ നടക്കുകയാണ്.