സുമിത്രയുടെ വിവാഹം ആഘോഷമാക്കി ശ്രീനിലയം!! പങ്കജിന്റെ ആളിക്കത്തുന്ന പകയിൽ മങ്ങി തീരാൻ നിന്ന പൂജയുടെ മുന്നിലേക്ക് അച്ഛൻ രോഹിത്!! | Kudumbavilakku Today Episode 31 July 2024 Video Viral
Kudumbavilakku Today Episode 31 July 2024 Video Viral
Kudumbavilakku Today Episode 31 July 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോസ് അവസാനിക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ടതോർത്ത് ഭ്രാന്തിയെപ്പോലെ നിൽക്കുന്ന രഞ്ജിതയെയാണ്. പിന്നീട് കാണുന്നത് പ്രതീഷും അനിരുദ്ധും സുമിത്ര യോട് മറ്റൊരു വിവാഹത്തിൻ്റെ കാര്യം പറയുകയാണ്.ഇത് കേട്ട സുമിത്ര പൊട്ടിത്തെറിക്കുകയാണ്. ആദ്യവിവാഹത്തിൽ എനിക്ക് ഒരു കെയറിംങ്ങും കിട്ടിയിട്ടില്ലെങ്കിലും, രണ്ടാമത്തെ വിവാഹത്തിൽ എനിക്ക് അതൊക്കെ ലഭിച്ചിട്ടുണ്ട്.
അതിനാൽ രോഹിത്ത് മാത്രമേ ഇനി എൻ്റെ മനസിലുണ്ടാവുമെന്ന് പറയുകയാണ് സുമിത്ര. ഇനി ഈ കാര്യവുമായി എൻ്റെ അടുത്ത് വരരുതെന്ന് പറയുകയാണ് സുമിത്ര. പൂജയും അനന്യയും പിന്നീട് പലതും പറയുകയാണ് സുമിത്രയോട്.ഇത് കേട്ട് കൊണ്ടാണ് സരസ്വതിയമ്മ വരുന്നത്. നിങ്ങൾ എന്താണ് പറയുന്നതെന്നും, ഇനിയും ഇവളെ കൊണ്ട് കല്യാണം കഴിപ്പിക്കാനോ,നാണമില്ലേ നിങ്ങൾക്കെന്നും, സമൂഹമെന്ത് പറയുമെന്നും പറയുകയാണ് സരസ്വതിയമ്മ. പിന്നീട് കാണുന്നത് സ്വരമോൾക്ക് കുറെ ഗിഫ്റ്റുമായി പ്രതീഷ് വരികയാണ്.അനന്യയും അനിരുദ്ധും പ്രതീഷിനോട് നീ നിൻ്റെ പഴയ സംഗീത മേഖലയിലേക്ക് കടന്നു വരണമെന്ന് പറയുകയാണ്.
ആ കാര്യം ഞാനും ആലോചിക്കുന്നുണ്ടെന്ന് പറയുകയാണ് പ്രതീഷ്. അപ്പോഴാണ് സ്വരമോൾ ഒരു പാട്ടു പാടാൻ പറയുന്നത്. പ്രതീഷ് മനോഹരമായി ഒരു പാട്ട് പാടുകയാണ്. പിന്നീട് കാണുന്നത് സുമിത്രയെയാണ്. ഉറങ്ങുന്നതിനിടയിൽ രോഹിത്ത് അടുത്ത് വന്നതായി സ്വപ്നം കാണുകയാണ് സുമിത്ര. രോഹിത്തിനെ കണ്ട സുമിത്ര വലിയ സന്തോഷത്തിലാവുകയാണ്. എന്നാൽ രോഹിത്ത് തൻ്റെ സന്തോഷം എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും, അതിനാൽ മക്കൾ പറഞ്ഞ വിവാഹത്തിന് താൻ സമ്മതിക്കണമെന്ന് പറയുകയാണ് രോഹിത്ത്. എനിക്കതിന് പറ്റില്ലെന്നും, രോഹിത്തിനെ മറന്ന് എനിക്ക് ജീവിതമില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുകയാണ് സുമിത്ര.
രോഹിത്ത് നിർബന്ധിച്ച് പറഞ്ഞ ശേഷം പോവുന്നതായാണ് സ്വപ്നം കാണുന്നത്. ഞെട്ടി ഞെട്ടി ഉണരുകയാണ് സുമിത്ര. പിറ്റേ ദിവസം രാവിലെ അമ്പലത്തിലേക്ക് പോവുകയാണ് സുമിത്രയും, അപ്പുവും പൂജയും. സുമിത്ര വടക്കേ നടയിൽ പോയി പ്രാർത്ഥിക്കുമ്പോൾ, അപ്പു സ്വര മോളെയും കൂട്ടി സ്വീറ്റ്സ് വാങ്ങാൻ പോവുകയാണ്. അപ്പോഴാണ് പങ്കജ് വരുന്നത്. പൂജയോട് നിന്നെ അവൻ്റെ കൂടെ ജീവിക്കാൻ അനുവദിക്കില്ലെന്നും, നീ ഈ രൂപത്തിൽ ഇനി പുറത്തിറങ്ങില്ലെന്നും പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും, ഇത് കേട്ട് ഞെട്ടി നിൽക്കുന്ന പൂജയെയുമാണ് നമുക്ക് കാണാൻ സാധിക്കുന്നത്.