തേജസ്സേട്ടന്റെ കൂടെ പൂർവ്വ തേജസോടെ മാളൂട്ടി!! ഇടവത്തിലെ മകയീര്യം! ;പിറന്നാൾ ആഘോഷിച്ച് മാളവിക കൃഷ്ണദാസും കുടുംബവും!! | Malavika Krishnadas Birthday Celebration With Thejus
Malavika Krishnadas Birthday Celebration With Thejus
Malavika Krishnadas Birthday Celebration With Thejus : നായിക നായകനിലൂടെ മലയാളികളുടെ മാളവിക്കുട്ടിയായി മാറിയ മാളവിക കൃഷ്ണദാസിന്റെ പിറന്നാൾ ആഘോഷമാണ് ഇൻസ്റ്റഗ്രാമിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്. ടെലിവിഷൻ സ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും ഇതിനോടകം മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ജോഡികൾ ആയിരിക്കും മാളവികയും തേജസും.നായിക നായകൻ എന്ന മഴവിൽ മനോരമയുടെ ഷോയിലൂടെ മലയാളികളുടെ മനം കവർന്ന ഇരുവരും ഈയിടെയാണ് വിവാഹിതരായത്.
നായികാ നായകൻ പരിപാടിയിൽ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരിൽ രണ്ടു പേരായിരിക്കും മാളവികയും തേജസും. 2023 ലാണ് മാളവിക തേജസ് ജ്യോതിയെ വിവാഹം കഴിച്ചത്. ഭരതനാട്യം കലാകാരിയായ മാളവിക നടിയും മോഡലും ആണ്. പുതുതായി ആരംഭിച്ച യൂട്യൂബ് വ്ലോഗുകളും ഇൻസ്റ്റാഗ്രാം റീൽസും അടിക്കടി ഹിറ്റുകളാണ് മാളവികയ്ക്ക് സമ്മാനിക്കുന്നത്.
ഈ വരുന്ന ജൂൺ14ാം തീയതി ഡേറ്റ് ഓഫ് ബർത്ത് വരുന്നതോടെ മാളവികയ്ക്ക് 24 വയസ്സ് തികയും. കുടുംബത്തോടും തന്റെ വിശ്വാസങ്ങളോടും ചേർന്നുനിൽക്കുന്ന മാളവിക ഇടവത്തിലെ മകീര്യം നാളിൽ തന്റെ പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിച്ചു. ഭർത്താവ് തേജസും അമ്മയും മറ്റ് അടുത്ത കുടുംബാംഗങ്ങളും ഒത്തുചേർന്ന നിമിഷത്തിന്റെ ഓർമ്മകൾക്ക് മാളവിക പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.തങ്ങളുടെ ഡെയിലി വ്ലോഗും തേജസ്സുമായുള്ള യാത്രകളും കളിച്ചിരികളും എല്ലാം മാളവിക തന്റെ ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും നിരന്തരം പ്രേക്ഷകരിൽ എത്തിക്കാറുണ്ട്.
ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചില ദമ്പതികളിൽ ഒരു ദമ്പതിയാണ് ഇവർ. മാളവിക ആദ്യമായി കടന്നു വരുന്നത് മഴവിൽ മനോരമയിലെ D5 ജൂനിയറിലൂടെ ടെലിവിഷൻ അവതാരകയായിട്ടാണ്. പിന്നീട് സുരാജ് വെഞ്ഞാറമൂടിനോടൊപ്പം സീ കേരളത്തിൽ ഫണ്ണി നൈറ്റ്സ് എന്ന ഷോയിൽ അവതാരകയായി. നായികാനായകനിലൂടെ പരിചയപ്പെട്ട തേജസും മാളവികയും സുഹൃത്തുക്കൾ നിന്ന് പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. ബന്ധുക്കാരുടെയും വീട്ടുകാരുടെയും അനുഗ്രഹത്തോടെ 2023ൽ വിവാഹം കഴിച്ചു.