ഇനി സച്ചിൻ റീനു മാംഗല്യം!! തിയേറ്ററുകൾ ഇളക്കി മറിക്കാൻ അവർ വീണ്ടും എത്തുന്നു; പ്രേമലു 2 ഉടൻ റിലീസ്!! | Mamitha Baiju Naslen Premalu 2
Mamitha Baiju Naslen Premalu 2
Mamitha Baiju Naslen Premalu 2 : മലയാളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ആയിരുന്നു പ്രേമലു. അമിത പ്രതീക്ഷകൾ ഒന്നും തരാതെയാണ് വന്നതെങ്കിലും എല്ലാവരെയും ഞെട്ടിക്കുന്ന കളക്ഷൻ നേടിക്കൊണ്ടാണ് സിനിമ മുന്നേറിയത്. ഫെബ്രുവരി 9 നാണ് ചിത്രം റിലീസ് ആയത്. 12 കോടി മുടക്കി നിർമ്മിച്ച ചിത്രത്തിന്റെ ഫൈനൽ ബോക്സ് ഓഫീസ് കളക്ഷൻ 135.9 കോടി ആയിരുന്നു.
പ്രണയവും സൗഹൃദവും തമാശയുമെല്ലാം നിറഞ്ഞ അതിമനോഹര ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് എ ഡി യാണ്. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ആണ് ഗിരീഷ് എ ഡി. സച്ചിൻ റീനു എന്നീ പ്രധാന കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. നസ്ലിൻ ആണ് നായകകഥാപാത്രമായ സച്ചിമായി എത്തിയത്. മമിത ബൈജുവാണ് നായികയായ റീനുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇവരെക്കൂടാതെ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് മോഹനൻ, മീനാക്ഷി രവീന്ദ്രൻ, അൽത്താഫ് സലീം, മാത്യു തോമസ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഓരോരുത്തരുടെയും പ്രകടനം മികച്ചതാണെന്ന് പറയുമ്പോഴും ശ്യാം പുഷ്കരന്റെ അഭിനയത്തേക്കുറിച്ച് എടുത്തു പറയേണ്ടതുണ്ട്.വിഷ്ണു വിജയ് ആയിരുന്നു സംഗീതം. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും സൂപ്പർ ഹിറ്റാണ് ചിത്രം.
എന്നാൽ ഇപോഴിതാ ചിത്രത്തിന്റെ സക്സസ്ഫുൾ ഫങ്ഷന് പുതിയൊരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ അത് മറ്റൊന്നുമല്ല പ്രേമലു 2 വാണ്. 2025 ൽ പ്രേമലു റ്റു റിലീസ് ആകും. മലയാളത്തേകൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ കൂടി ചിത്രം റിലീസ് ചെയ്യും. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഏപ്രിൽ 16 നാണ് തിയേറ്ററുകളിലെ വിജയതേരോട്ടം കഴിഞ്ഞു ചിത്രം ഒ ടി ടി റിലീസ് ചെയ്തത്.