ആ വലിയ അപകടത്തിൽ നിന്നും ആദർശിനെ കര കയറ്റി നയന!! ദേവിയാനിയ്ക്ക് മുന്നിൽ നയനയെ സ്നേഹം കൊണ്ട് മൂടി ആദർശ്!! | Patharamattu Today 02 nd September 2024 Written Update
Patharamattu Today 02 nd September 2024 Written Update
Patharamattu Today 02 nd September 2024 Written Update : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ വളരെ രസകരമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡിൻ്റെ അവസാനത്തിൽ അനന്തപുരി തറവാട്ടിലെ സ്ത്രീകളെയെല്ലാം ബ്യൂട്ടീഷൻ വന്ന് ഒരുക്കുകയും, ആണുങ്ങളെല്ലാവരും ചേർന്ന് അടുക്കളയിൽ പാചകം ഒരുക്കുകയുമാണ്. പാചകം ചെയ്യാൻ ഒന്നുമറിയാതിരുന്ന എല്ലാവരും ചേർന്ന് എന്തു ചെയ്യുമെന്നറിയാതെ നിൽക്കുമ്പോൾ, ആദർശ് മസാലയൊക്കെ എവിടെയാണ് വച്ചതൊന്ന് നോക്കട്ടെ എന്ന് പറഞ്ഞ് ഹാളിലേക്ക് വരികയാണ്.
എല്ലാവരും ഫേഷ്യൽ ചെയ്ത് കിടന്നതിനാൽ, നയന എവിടെയെന്ന് ആദർശിന് മനസിലാവുന്നില്ല. അപ്പോഴാണ് ദേവയാനി നീ എവിടെപ്പോവുന്നുവെന്ന് ചോദിക്കുകയാണ്. കിച്ചനിലെ മസാലയൊക്കെ എവിടെയാണ് വച്ചതെന്ന് ചോദിക്കാൻ വന്നതെന്ന് പറയുകയാണ്. അങ്ങനെ നയനയെ സോപ്പിട്ട് മോളെ എന്നൊക്കെ വിളിച്ച് ചോദിക്കുകയാണ്. ഞാൻ ഇയർ ബഡ്സ് വച്ച് കിച്ചനിൽ നിൽക്കുമെന്നും, നീ ചെയ്യേണ്ടതൊക്കെ പറഞ്ഞു തരണമെന്ന് പറയുകയാണ്. അങ്ങനെ ചെയ്യണമെങ്കിൽ ആദ്യം വിളിച്ചതു പോലെ എന്നെ ഇടയ്ക്കിടയ്ക്ക് മോളെയെന്ന് വിളിക്കണമെന്ന് പറയുകയാണ് നയന.
അങ്ങനെ നയന പാചകരീതികൾ പറഞ്ഞു കൊടുക്കാമെന്ന് പറഞ്ഞപ്പോൾ, അവർക്കുള്ള ജ്യൂസ് ഒരുക്കുകയാണ് ആദർശ്. അങ്ങനെ നയന പറയുന്നത് പോലെ ജ്യൂസ് തയ്യാറാക്കുകയാണ് ആദർശ്. ആ ജ്യൂസുമായി എല്ലാവർക്കും കൊടുക്കാൻ വരികയാണ് ആദർശ്. ജ്യൂസ് കൊടുത്തപ്പോൾ, മുത്തശ്ശി നയന മോൾ ഉണ്ടാക്കുന്നത് പോലെ തന്നെയുണ്ടെന്ന് പറയുകയാണ്.
പിന്നീട് നയന പറഞ്ഞു കൊടുത്തതുപോലെ ഓരോന്നായി പാചകം ചെയ്യുകയാണ് ആദർശ്. എല്ലാവരുടെയും ഇടയിൽ ഈ പാചകമൊന്നും അത്ര വലിയ കാര്യമല്ലെന്ന് പറയുകയാണ് ആദർശ്. നയനയുള്ളപ്പോൾ കിച്ചനിൽ കയറിയതിൻ്റെ ഗുണമാണെന്ന് പറയുകയാണ് മുത്തശ്ശൻ. അപ്പോഴേക്കും എല്ലാവരും മെയ്ക്കപ്പ് കഴിഞ്ഞ് ഒരുങ്ങി വരികയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.