അനന്തപുരിയിൽ നയന അറിയാതെ ഒരു ഈച്ച അനങ്ങില്ല!! ജലജയെ കുപ്പിയിലാക്കി നയനയുടെ പ്രകടനം; അനാമിക അനി വിവാഹം മുടക്കി ആദർശ്!! | Patharamattu Today 27th August 2024 Written Update
Patharamattu Today 27th August 2024 Written Update
Patharamattu Today 27th August 2024 Written Update : ഏഷ്യാനെറ്റ് പരമ്പരകളിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയായ പത്തരമാറ്റ് ഇപ്പോൾ വളരെ നല്ല രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, കനകയെ പുറത്താക്കാൻ ജലജ നടത്തിയ നാടകം പൊളിഞ്ഞതിൻ്റെ ടെൻഷനിലാണ്. അപ്പോഴാണ് അഭി വന്ന് എന്താണ് അമ്മ ചിന്തിക്കുന്നതെന്ന്. നിൻ്റെ ജാതകദോഷം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും, ഞാൻ നിൻ്റെ മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും യഥാർത്ഥ മകൾ എല്ലാത്തതിനാൽ ഞങ്ങൾ വെറും പൊറംപോക്കാണെന്ന് പറയുകയാണ് ജലജ. ആ കാര്യം അവൾ മാർക്കും കനകയ്ക്കും അറിയില്ലെന്നും, അത് അറിഞ്ഞാൽ ഏട്ടത്തിയെ പോലെയാവും അവരുടെയും പെരുമാറ്റം എന്നാണ് ജലജ പറയുന്നത്. പിന്നീട് കാണുന്നത് നയന അനിയെ കണ്ട് പലതും സംസാരിക്കുന്നതാണ്.
നിൻ്റെ കല്യാണം നടക്കാതിരിക്കാൻ വേണ്ടി ഇവിടെ പലതും ചിലർ ചെയ്യുന്നുണ്ടെന്നും, അതിനാൽ നീ ഇനി വിവാഹം വരെ സൂക്ഷിക്കണമെന്നും പറയുകയാണ്. ശേഷം നയന നവ്യയോട് മാലയുടെ കാര്യമൊക്കെ സംസാരിക്കുകയാണ്. അത് അമ്മയുടെ ബാഗിൽ നിന്ന് കിട്ടിയിരുന്നെങ്കിൽ നമ്മൾ ഇപ്പോൾ പുറത്തായേക്കുമെന്നും, അതിനാൽ അനാമികയുടെ വിവാഹം കഴിഞ്ഞാൽ സ്വർണ്ണമൊക്കെ ലോക്കറിലോ മറ്റോ വയ്ക്കാൻ പറയണമെന്നും, അല്ലെങ്കിൽ അമ്മയെയും ഞങ്ങളെയും കുറ്റക്കാരാക്കാൻ അവർ ഇപ്പോൾ ചെയ്തത് പോലെ എന്തെങ്കിലും ചെയ്യുമെന്ന് പറയുകയാണ് നയന.
ഇത് കേട്ട് കൊണ്ടാണ് കനക വരുന്നത്. അപ്പോൾ അവൾ ആണല്ലേ മാല എടുത്തതെന്ന് ചോദിക്കുകയാണ് കനക. അതെയെന്നും, അമ്മയുടെ ബാഗ് പരിശോധിക്കുമ്പോൾ, ആ മാല വീണിരുന്നെങ്കിൽ ഞങ്ങൾ കള്ളികളായിരുന്നേനെയെന്ന് പറയുകയാണ് നയന. അതിനാൽ അമ്മ ഇവിടെ നിൽക്കുന്നതു വരെ അവരെ സൂക്ഷിക്കണമെന്ന് പറയുകയാണ് നയന.അവരെ വെറുതെ വിടരുതെന്നും, രാത്രി ഉറങ്ങുമ്പോൾ കഴുത്ത് പിടിക്കാനും പറയുകയാണ് നവ്യ. രാത്രി ആയപ്പോൾ ജലജയുടെ റൂമിൽ കനക വന്നപ്പോൾ, ജലജ വൈൻ കുടിക്കുകയായിരുന്നു.
ജലജയോട് വൈൻ വാങ്ങി കുടിച്ച ശേഷം കനക മുഖത്ത് നല്ലൊരടിവച്ചു കൊടുക്കുകയാണ്. ശേഷം വഴക്കു പറഞ്ഞ് ജലജയെ കിടത്തുകയാണ്. ഞാൻ കുടിച്ചത് ആരെയെങ്കിലും അറിയിക്കണമെന്ന് ആഗ്രഹണ്ടെങ്കിൽ ആ പറഞ്ഞ നാവ് ഞാൻ പിഴുതെടുക്കുമെന്ന് പറയുകയാണ് കനക. രാവിലെയായപ്പോൾ കനകയ്ക്ക് ക്ഷീണം മാറുന്നില്ല. ജലജ ഫ്രഷായി വന്നപ്പോൾ, കനക നീ എന്തിനാണ് എൻ്റെ ബാഗിൽ സ്വർണ്ണം കൊണ്ടു വച്ചതെന്നും, എൻ്റെ മക്കൾ എന്നോട് പറഞ്ഞിരുന്നില്ലെന്നും, ഞാൻ അവർ പറയുന്നത് കേട്ടതാണെന്നും, ഇങ്ങനെ ചെയ്ത നിന്നെ മദ്യം കഴിച്ച് കഴുത്തുഞെരിക്കണമെന്ന് പറയുകയാണ് ജലജ.ഇത് കേട്ട് ജലജയ്ക്ക് ദേഷ്യം വരികയാണ്.ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.