നയനയ്ക്ക് ഇത് താങ്ങാവുന്നതിലും അപ്പുറം!! നെഞ്ചുപൊട്ടുന്ന വേദനായിൽ നയനയെ ചേർത്ത് പിടിച്ച് ആദർശ്; ക്രൂരത കാട്ടി ജലജയും അഭിയും!! | Patharamattu Today Episode 01 April 2024 Video
Patharamattu Today Episode 01 April 2024 Video
Patharamattu Today Episode 01 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഒരു വർഷത്തോട് അടുത്തു കിടക്കുമ്പോൾ, വളരെ വ്യത്യസ്തമായ രംഗങ്ങളാണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡ് അവസാനിക്കുമ്പോൾ, മുത്തശ്ശൻ്റെ അസുഖത്തെക്കുറിച്ച് ആശങ്കയിലാവുന്ന മുത്തശ്ശിയെയാണ് കാണുന്നത്. ആദർശും ജയനൊക്കെ ചേർന്ന് സമാധാനിച്ചപ്പോൾ, മുത്തശ്ശിക്ക് ആശ്വാസമാവുകയാണ്. അപ്പോഴാണ് നയനയുടെ കുറെ കാലത്തെ അധ്വാനത്തിന് ഫലം കാണുന്ന ദിവസം എത്തിയിരിക്കുകയാണ്.
ആ പ്രതിമകളുടെ അവസാനത്തെ മിനുക്ക് പണിക്കായി നയന എല്ലാവരുടെയും അനുവാദം വാങ്ങി വീട്ടിൽ പോവുകയാണ്. ആ പണികൾ പൂർത്തിയായ ശേഷം, ഓരോ പ്രതിമയും കടയിൽ കൊണ്ടുവയ്ക്കുകയാണ്. നാളെ അത് കൈമാറുന്ന ദിവസമാണ്. അതിനിടയിൽ അനിയെ കാണാൻ അനാമിക റെസ്റ്റോറൻ്റിൽ വരികയാണ്. അവിടെ നിന്നും അനിയെ ഇഷ്ടമാണെന്ന കാര്യം പറയാനായി അനാമിക ഒരു വിവാഹക്ഷണകത്ത് നൽകുകയാണ്. ആരുടെ വിവാഹമാണെന്ന് ചോദിച്ചപ്പോൾ, തുറന്ന് നോക്കാൻ പറയുകയാണ് അനാമിക. അതു തുറന്നപ്പോൾ, അനിയുടെ പേര് കണ്ട് അനിരുദ്ധ് ഞെട്ടുകയാണ്.
എൻ്റെ പേരാണല്ലോ എന്ന് അനി പറഞ്ഞപ്പോൾ, അതെയെന്നും, നിന്നെ ഞാൻ കല്യാണം കഴിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് പറയുകയാണ് അനാമിക. എന്നാൽ അനിയെ കാണാതെ ദേഷ്യട്ട് നിൽക്കുകയാണ് നന്ദു. അനാമികയോടുള്ള സംസാരമൊക്കെ കഴിഞ്ഞ് അനി നന്ദുവിനെ വിളിച്ചപ്പോൾ ,നന്ദു ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്യുകയാണ്. എന്നാൽ നയനയുടെ വർക്കുകൾക്ക് നാളെ ലക്ഷങ്ങളുടെ വരുമാനമുണ്ടെന്ന് അറിഞ്ഞ ജലജ അഭിയോട് ആ വിഗ്രഹങ്ങൾ ഇല്ലാതെയാക്കാൻ എന്തെങ്കിലും ചെയ്യണമെന്ന് പറയുകയാണ്. ഞാൻ ഗുണ്ടകളെ കൊണ്ട് അതിനൊരു പരിഹാസം കാണാമെന്ന് പറയുകയാണ് അഭി. അപ്പോഴാണ് നയനയെ കൂട്ടി വരാൻ നന്ദാവനത്തിൽ ആദർശ് എത്തുന്നത്. അവിടെ വിൽക്കാൻ വച്ച പ്രതിമകൾക്കുള്ള പൂജകളൊക്കെ നടത്തുകയാണ്. കടയിൽ കാവലിനായി സഹായിയെ നിർത്തിയിരുന്നു.
ഗുണ്ടകൾ കടയിൽ കയറി പ്രതിമകൾ തച്ചുടയ്ക്കുകയും, പുറത്തു പോയ ഗോവിന്ദൻ കടയിലേക്ക് വരുമ്പോൾ അകത്ത് കയറിയപ്പോൾ കാഴ്ച കണ്ട് ഞെട്ടുകയും, ഗുണ്ടകൾ ഗോവിന്ദനെ തള്ളി താഴെയിടുകയുമായിരുന്നു. ഇത് കണ്ട് ഉണർന്ന സഹായി ഉടൻ തന്നെ നന്ദുവിനെ വിവരമറിയിക്കുകയും, നന്ദുവും, കനക ദുർഗ്ഗയും, ആദർശും നയനയും കൂടി കടയിലെത്തിയപ്പോൾ, നിലത്ത് കിടക്കുന്ന ഗോവിന്ദനെയാണ് കാണുന്നത്. ഗോവിന്ദനനെ എഴുന്നേൽപ്പിച്ച ശേഷം നോക്കുമ്പോൾ, പ്രതിമകളൊക്കെ നശിപ്പിച്ച നിലയിൽ കാണുകയാണ്. എല്ലാവരും പൊട്ടിക്കരയുകയാണ്. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ നിൽക്കുകയാണ് ആദർശ്. ഒന്നും അറിയാതെ പ്രതിമ വിറ്റതിൻ്റെ ഒരു വിഹിതം തനിക്കും കിട്ടുമെന്ന് കരുതി നവ്യയും വീട്ടിലേക്ക് പോവുകയാണ്. അഭി യാക്കിയ ഗുണ്ടകൾ എല്ലാം സർ പറഞ്ഞത് പോലെ ചെയ്തിട്ടുണ്ടെന്ന് അഭിയെ അറിയിച്ചപ്പോൾ, അഭി ഉടൻ ജലജയെ അറിയിക്കുകയാണ്. സന്തോഷത്താൽ പൊട്ടി ചിരിക്കുകയാണ് ജലജ.