നയനയ്ക്ക് കൂട്ടിരിക്കാൻ എത്തി ആദർശ്!! ആ ഞെട്ടിക്കുന്ന ഫോൺ കോളിൽ തകർന്നു വീണ് നയനയുടെ കുടുംബം; എല്ലാ സത്യങ്ങളും ആദർശിന് മുന്നിൽ !! | Patharamattu Today Episode 02 April 2024 Viral
Patharamattu Today Episode 02 April 2024 Viral
Patharamattu Today Episode 02 April 2024 Viral : ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശിനോട് മുത്തശ്ശൻ വിളിച്ചിട്ട്, നീ നയയുടെ വീട്ടിൽ പോയി അവളെയും കൂട്ടി വന്നാൽ മതി എന്ന് പറയുകയാണ്. മുത്തശ്ശൻ പറഞ്ഞതിനാൽ ആദർശ നയനയുടെ വീട്ടിലേക്ക് പോവുകയാണ് ആദർശ്. പിന്നീട് കാണുന്നത് വീട്ടിൽ പലതും ആലോചിച്ച് ഇരിക്കുകയാണ് അനി. അപ്പോഴാണ് ജാനകി അവിടേക്ക് വരുന്നത്. അനിയെ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ എന്ന് കരുതി ജാനകി അനിയുടെ അടുത്ത് പോയിരുന്ന്, എന്താണ് നിനക്കൊരു മാറ്റം എന്ന് ചോദിക്കുകയാണ്. അപ്പോൾ അനി എനിക്കെന്ത് മാറ്റം എന്ന് പറഞ്ഞു തള്ളിക്കളയുകയാണ്.
ഇപ്പോൾ മനസ്സു മുഴുവൻ അനാമിക ആണെന്ന് തോന്നുന്നു എന്ന് തമാശരൂപത്തിൽ ജാനകി പറഞ്ഞപ്പോൾ, അനി നാണിച്ച് അമ്മയെ നോക്കുകയാണ്. നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ നിങ്ങളെ കല്യാണം കഴിച്ച് തരാൻ ഇവിടെയുള്ളവർക്ക് സമ്മതമാണെന്ന് പറയുകയാണ് അനി. അപ്പോഴാണ് അനി ആലോചിക്കുന്നത് അമ്മ ഇത് പറഞ്ഞ സ്ഥിതിക്ക് അവൾ പ്രൊപോസ് ചെയ്ത കാര്യം അമ്മയോട് പറയാമെന്ന്. അനാമിക പ്രൊപോസ് ചെയ്തതൊക്കെ പറഞ്ഞതിനുശേഷം, ജാനകി മകനോട് പലതും പറഞ്ഞ് പോയപ്പോൾ, അയുടെ മനസ്സിൽ നന്ദുവിനെ കുറിച്ചും ചിന്തിച്ചു പോവുകയാണ്. അങ്ങനെത്തു നി പലതും ആലോചിച്ചു കൊണ്ട് അങ്ങനെ ഇരിക്കുകയാണ്.
പിന്നീട് കാണുന്നത് നയന പ്രതിമയുടെ ലാസ്റ്റ് വർക്കുകൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് നന്ദുവരുന്നത്.നന്ദുവന്ന് പലതും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അമ്മായിയമ്മയെ കുറിച്ച് ചോദിക്കുന്നുണ്ട്. കുഴപ്പമില്ലാതെ പോകുന്നു എന്നും, എപ്പോഴാണ് ഇനി മാറ്റം വരിക എന്ന് അറിയില്ലെന്നും ആണ് നന്ദുവിനോട് നയന പറയുന്നത്. അങ്ങനെ പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് ആദർശ് വരുന്നത്. ആദർശിനെ കണ്ടെത്തും നയനയും കനകദുർഗയും ഞെട്ടുകയാണ്. അങ്ങനെ കനക ദുർഗ്ഗ ആദർശിനെ വിളിച്ചിരുത്തി ചായയൊക്കെ നൽകുകയും, പൂജയുടെ കാര്യം പറയുകയും ഭക്ഷണമൊക്കെ കഴിച്ചിട്ട് പോയാൽ മതിയെന്ന് പറയുന്നു.എല്ലാത്തിനും ആദർശ് സമ്മതം പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടുകയാണ്. പിന്നീട് കാണുന്നത് അനന്തപുരിയിൽ സന്ധ്യയായിട്ടും നയന വരാത്തതിനാൽ ദേവയാനി ദേഷ്യപ്പെട്ട് പലതും പറയുകയാണ്.
അപ്പോഴാണ് മുത്തശ്ശൻ വരുന്നത്. എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ നയന എത്തിയില്ലെന്ന് പറയുകയാണ്. അപ്പോൾ മുത്തശ്ശൻ നയന രാത്രിയാകുമെന്ന് പറഞ്ഞിരുന്നുവെന്നും, ഇന്ന് അവരുടെ വർക്കിൻ്റെ ലാസ്റ്റ് ദിവസം ആയതിനാൽ, വൈകിയേ വരുമെന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞു. പിന്നീട് എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടു പേരെയും കാണാത്തതിൻ്റെ ദേഷ്യത്തിലാണ് ദേവയാനി. ജലജ മൂപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് മുത്തശ്ശൻ വന്ന് ആദർശ് നയന മോളുടെ വീട്ടിൽ പോയിട്ടുണ്ടെന്നും, രണ്ടു പേരും വൈകിയാണ് വരിക എന്ന് പറയുകയാണ്.ഇത് കേട്ട് ദേഷ്യപ്പെട്ട് നിൽക്കുകയാണ് ദേവയാനി. എന്നോട് പറഞ്ഞിട്ട് പോയാൽ എന്തായെന്നും, വിളിച്ചെങ്കിലും പറഞ്ഞു കൂടേ എന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ കഴിയുന്നത്.