എന്റെ ഭാര്യയെ ഇനി വേദനിപ്പിക്കരുത്; കർശന നടപടിയുമായി അനന്തപുരി കത്തിച്ച് ആദർശിന്റെ തീരുമാനം!! | Patharamattu Today Episode 02 May 2024 Video
Patharamattu Today Episode 02 May 2024 Video
Patharamattu Today Episode 02 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന വീട്ടിൽ നിന്ന് പോയി തിരിച്ചെത്തിയപ്പോൾ പറയാതെ പോയതിൻ്റെ ദേഷ്യത്തിലായിരുന്നു ദേവയാനിയൊക്കെ. നീ എന്തുകൊണ്ട് പറയാതെ പോയെന്ന് ദേവയാനി പറയുകയുകയും അതിനുള്ള ഉത്തരം നീ തീർച്ചയായും പറയണമെന്ന് പറയുകയാണ് ദേവയാനി. ഇതുകേട്ടപ്പോൾ മുത്തശ്ശൻ ഇടപെടുകയും മോൾപോയതിൻ്റെ കാരണമൊക്കെ പറഞ്ഞില്ലേ എന്നും അവിടെയൊക്കെ പൂജകളൊയുണ്ടായിരുന്നുവെന്ന് അവൾ പറഞ്ഞിരുന്നില്ലേ എന്നും, പൂജ കഴിഞ്ഞപ്പോൾ അവിടെ ഉറങ്ങി പോയതാണെന്നുമൊക്കെ പറഞ്ഞില്ലേ മോൾ എന്നൊക്കെ മുത്തശ്ശൻ പറഞ്ഞപ്പോൾ ജലജയും ഇടപെടുകയാണ്.
നമ്മളെപ്പോലെ തന്നെ ഈ മരുമക്കൾ അല്ലെന്നും എത്ര വലിയ തെറ്റ് ചെയ്തിട്ടും അച്ഛൻ ഒന്നും പറയാനില്ലേ എന്ന് പറയുകയാണ് ജലജ.അപ്പോൾ മുത്തശ്ശൻ ജലജയെ വഴക്ക് പറയുകയാണ്. പിന്നീട് കാണുന്നത് കനകദുർഗയും ഗോവിന്ദനും പോകാൻ ഇറങ്ങുന്നതാണ്. അപ്പോൾ ദേവയാനിക്ക് ദേഷ്യം പിടിക്കുകയാണ്. നീ പോയപ്പോൾ എന്തൊക്കെയായിരുന്നു നിൻ്റെ അമ്മ പ്രശ്നങ്ങൾ ഉണ്ടാക്കിയത് എന്ന് പറഞ്ഞപ്പോൾ, അത് എങ്ങനെയാണ് പറയാതിരിക്കുന്നതെന്നും, അവരുടെ മക്കളെ കാണാതിരിക്കുമ്പോൾ അമ്മമാർക്ക് വിഷമം ഉണ്ടാവില്ലേ എന്ന് പറയുകയാണ് മുത്തശ്ശി.
പിന്നീട് കനകദുർഗ്ഗയും ഗോവിന്ദനും പുറപ്പെടുകയും, വീട്ടിലെത്തിയപ്പോൾ നന്ദു അമ്മയും അച്ഛനും എവിടെ പോയെന്ന് ആലോചിച്ച് വിഷമിച്ചു നിൽക്കുകയാണ്. അപ്പോഴാണ് അവർ അവിടെ എത്തുന്നത്. എവിടെയാണ് പോയത് എന്ന് ചോദിച്ചപ്പോൾ നയന മോളെ കാണാനില്ലെന്ന് പറഞ്ഞതുകൊണ്ടാണ് പെട്ടെന്ന് ഞാൻ അവിടേക്ക് പോയത് എന്നും, ഇന്നലെ രാത്രി മോളെ കാണാനില്ലെന്ന് പറഞ്ഞ് ഫോൺ വന്നിരുന്നെന്നും, അതിനാലാണ് അമ്പലത്തിൽ പോയതെന്നു പറയുകയാണ് കനകദുർഗ്ഗ. അങ്ങനെ ചേച്ചി പോകണമെങ്കിൽ എന്തോ പ്രശ്നം ഉണ്ടായിരിക്കുമെന്നും പറയുകയാണ് നന്ദു. അതുകൊണ്ടുതന്നെയാണ് നിന്നോട് പറയാതെ ഞങ്ങൾ പോയത് എന്നൊക്കെ പറയുകയാണ് കനകദുർഗ്ഗ.
പിന്നീട് ആദർശും നയനയും സംസാരിക്കുകയാണ്. അപ്പോഴാണ് നി എന്തിനാണ് ഇവിടെ നിന്ന് പോയതെന്ന് ആദർശ് ചോദിക്കുന്നത്. അതിന് ഉത്തരമായി നയന ആ കത്തിൽ വായിച്ച കാര്യങ്ങൾ ഓർത്ത് പലതും പറയുകയാണ്. ഭാര്യയ്ക്ക് പ്രാധാന്യം നൽകാത്ത ഭർത്താവിനോട് എന്തിനാണ് എല്ലാ കാര്യവും പറയുന്നതെന്ന് പറയുകയാണ് നയന. അങ്ങനെ രണ്ടു പേരും പലതും പറയുകയാണ്. പിന്നീട് കാണുന്നത് മുത്തശ്ശി നവ്യയുടെ വളക്കാപ്പ് ചടങ്ങ് നടത്തേണ്ട കാര്യങ്ങൾ സംസാരിക്കുന്നതാണ്. എന്നാൽ ജലജ അതിന് താൽപര്യം കാണിക്കുന്നില്ല. അപ്പോഴാണ് മുത്തശ്ശി അത് നടത്തണമെന്ന് തന്നെ പറയുന്നത്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.