നന്ദു ആ കടുകൈ ചെയ്യാൻ ഒരുങ്ങുന്നു!! അനാമികയുടെ കഴുത്തിൽ താലി കെട്ടാതെ അനി; കല്യാണ മണ്ഡപം ഇളകി മറിയുന്നു!! | Patharamattu Today Episode 02 September 2024 Video Viral
Patharamattu Today Episode 02 September 2024 Video Viral
Patharamattu Today Episode 02 September 2024 Video Viral : ഏഷ്യാനെറ്റിലെ പത്തരമാറ്റ് പരമ്പരയിൽ അനിയുടെ വിവാഹദിനമാണ് കാണുന്നത്. എല്ലാവരും അണിഞ്ഞൊരുങ്ങി കല്യാണത്തിന് പങ്കെടുക്കാൻ വന്നപ്പോൾ, നന്ദു താലികെട്ട് കാണാനാവാതെ അമ്പലത്തിൽ പോയി ഇരിക്കുകയാണ്. പിന്നീട് അമ്പലത്തിൽ നിന്നിറങ്ങി റോഡിലൂടെ നടക്കുമ്പോൾ അനിയുമൊരുമിച്ചുള്ള നല്ല നല്ല നിമിഷങ്ങൾ ഓർക്കുകയാണ്. അപ്പോൾ ഓഡിറ്റോറിയത്തിൽ എല്ലാവരെയും സ്വീകരിക്കുന്നതിനിടയിൽ ദേവയാനി നവ്യയെയും നയനയെയും അപമാനിക്കുന്നുണ്ട്. നവ്യയ്ക്ക് ദേഷ്യം വരികയാണ്. പ്രതികരിക്കാൻ നോക്കിയപ്പോൾ കനക പിന്തിരിപ്പിക്കുകയാണ്.
അതിനിടയിൽ അനി നന്ദുവിനെ കാണാത്തതിന് സുഹൃത്തുക്കളോട് ചോദിക്കുന്നുണ്ട്. ശേഷം അനാമികയെയും കൂട്ടി പന്തലിലേക്ക് വരാൻ പറയുകയാണ്.ദേവയാനിയും രേവതിയും കൂടി അനാമികയെ പിന്തലിലേക്ക് കൂട്ടി വരികയാണ്. അനാമിക എല്ലാവർക്കും ദക്ഷിണ നൽകിയ ശേഷം അനാമികയും അനിയും പന്തലിൽ ഇരിക്കുകയാണ്. അപ്പോഴാണ് താലികെട്ടിനുളള സമയമായെന്ന് പൂജാരി പറയുന്നത്. അങ്ങനെ താലികെട്ടിന് ഒരുങ്ങുകയാണ്.
അപ്പോഴാണ് റോഡ് വഴി നടന്ന് ഒരു പാലത്തിനടുത്ത് എത്തുന്നത്. അവിടെ എത്തിയപ്പോൾ, നന്ദുവിന് ജീവിതം അവസാനിപ്പിക്കാമെന്ന ചിന്ത വരികയാണ്. അപ്പോഴാണ് ഉപേന്ദ്രനും സുഹൃത്തുക്കളും പെട്ടെന്ന് തന്നെ ഓഡിറ്റോറിയത്തിൽ എത്തണമെന്നും, ഇനി കല്യാണം നടക്കാൻ വെറും 5 മിനുട്ട് മാത്രമാണ് ബാക്കിയെന്ന് പറയുകയാണ്. അങ്ങനെ ഉപേന്ദ്രൻ ഓഡിറ്റോറിയത്തിൽ എത്തുകയാണ്. താലികെട്ടാൻ ഇനി 5 മിനുട്ടേ ഉള്ളൂവെന്ന് പൂജാരി പറഞ്ഞപ്പോൾ, പെട്ടെന്ന് വേണുവിന് ഒരു ഫോൺ വരികയാണ്. ഉപേന്ദ്രൻ വിളിച്ച് പുറത്ത് വരാൻ പറയുകയാണ്.
എൻ്റെ ഒരു അടുത്ത സുഹൃത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞ് വേണു പുറത്ത് പോവുകയാണ്. വേണു പുറത്ത് പോയപ്പോൾ അനാമികയ്ക്കും അമ്മയ്ക്കും ടെൻഷനാവുകയാണ്. ഉപേന്ദ്രൻ വേണുവിനെ ഭീഷണിപ്പെടുത്തുകയാണ്. നീ കുറെക്കാലമായി പറ്റിച്ച് നടക്കുന്നെന്നും, ഇനി അത് നടക്കില്ലെന്നും, എനിക്ക് തരാനുള്ള പണം ഇന്ന് തന്നെ കിട്ടണമെന്ന് പറയുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കുന്നത്.