ഒടുവിൽ അധികാരം പുറത്ത് എടുത്ത് നയന!! ദേവയാനിയെ വലിച്ചൊട്ടിച്ച് നയന അത് ചെയ്യുന്നു; നയനയ്ക്ക് മുമ്പിൽ നാണം കെട്ട് ദേവയാനി!! | Patharamattu Today Episode 03 Aug 2024 Video Viral
Patharamattu Today Episode 03 Aug 2024 Video Viral
Patharamattu Today Episode 03 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ ഇപ്പോൾ അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനി പുറത്ത് പോകുമ്പോൾ നയന അനിയെ പിന്തുടർന്ന് വരികയാണ്. നയനയുടെ വീട്ടിലാണെങ്കിൽ നന്ദുവും സുഹൃത്തിനെ കാണാനെന്ന് ഗോവിന്ദനോട് പറഞ്ഞ് പുറത്ത് പോവുകയാണ്. അനി ബീച്ചിനടുത്തെത്തിയപ്പോൾ നയന ഒളിഞ്ഞ് നിന്ന് ഇതൊക്കെ നോക്കുന്നുണ്ട്. അപ്പോഴാണ് അനാമികയും സുഹൃത്തുക്കളും അതുവഴി വരുന്നത്.
അനിയെ കണ്ടതും അനാമിക സുഹൃത്തുക്കളുടെ കൂടെ അനിയുടെ അടുത്തേക്ക് വരികയാണ്. അത് കണ്ടപ്പോൾ നയന കരുതി അനി വന്നത് അനാമികയെ കാണാനെന്നാണ്. അതിനാൽ തിരിച്ച് പോവുകയായിരുന്നു. അനാമിക അനിയോട് പലതും സംസാരിച്ചിട്ടും അധികമൊന്നും സംസാരിക്കുന്നില്ല. ഇത് കണ്ടപ്പോൾ അനാമികയ്ക്ക് ദേഷ്യം വരികയാണ്.നിനക്ക് എന്നോട് സംസാരിക്കാനൊന്നും ഒരു താൽപര്യമില്ലെന്ന് പറയുകയാണ്.
നയന വീട്ടിലെത്തിയപ്പോൾ കനകയും നവ്യയും പലതും സംസാരിക്കുകയാണ്. അമ്മ പോകുമ്പോൾ ഞാനും കൂടെ വരുന്നുണ്ടെന്ന് പറയുകയാണ് നവ്യ. അപ്പോഴാണ് നയന വരുന്നത്. ഞാൻ അനി എവിടെയാണ് പോയതെന്ന് നോക്കാൻ പോയതാണെന്നും, അവൻ മറ്റാരെയോ സ്നേഹിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നിയതെന്നും പറയുകയാണ് നയന. എന്നാൽ അവിടെ എത്തിയപ്പോൾ അനാമികയായിരുന്നെന്നും പറയുകയാണ്. ഇത് കേട്ടപ്പോൾ കനക അനിയ്ക്ക് അനാമികയെ ഇഷ്ടമാണ് മോളെ എന്ന് പറയുകയാണ്. നയന റൂമിലേക്ക് പോകുമ്പോൾ ദേവയാനി അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് നയന വരുന്നത് കാണുന്നത്. നീ ആരോടും പറയാതെ എവിടെയാ പോയതെന്ന് പറഞ്ഞപ്പോൾ, ഞാനൊന്ന് പുറത്ത് പോയതാണെന്ന് പറയുകയാണ്. ഞാൻ കരുതി നീ വീട്ടിൽ പോയതാണെന്ന് ദേവയാനി പറഞ്ഞപ്പോൾ, അമ്മയ്ക്ക് ഞാൻ വീട്ടിൽ പോകുന്നതാണ് ഇഷ്ടമെങ്കിൽ ആദർശേട്ടനോട് എന്നെ തിരിച്ചു കൊണ്ടുവിടാൻ പറയു എന്ന് പറയുകയാണ്. അനാമികയും അനിയും ജ്യൂസ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അനി ഇഷ്ടമില്ലാതെ ഇരിക്കുന്നത് കണ്ട് അനാമിക പലതും പറയുന്നുണ്ട്. നിനക്ക് നിൻ്റെ സുഹൃത്തിനെ കാണണമെങ്കിൽ പോയ്ക്കൊള്ളു എന്നു പറയുകയാണ്. അങ്ങനെ അനി ബീച്ചിൻ്റെ അടുത്ത് വരികയാണ്. അവിടെ നന്ദുവും ഉണ്ടായിരുന്നു. നന്ദുവിനോട് തനിക്ക് എന്നോട് ഇഷ്ടമുണ്ടെങ്കിൽ ഞാൻ എന്ത് റിസ്ക്കുമെടുക്കാൻ തയ്യാറാണെന്ന് പറയുകയാണ് അനി. അനിയെ പിന്തുടർന്ന് അപ്പോഴേക്കും അനാമിക ദൂരെ നിന്ന് ഇവർ സംസാരിക്കുന്നത് കാണുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.