ദേവയാനി നയനയെ അറിയുന്നു!! ആ ദുരവസ്ഥ വന്നു ചേരുമ്പോൾ അമ്മയ്ക്ക് തണലായ നയനയെ ചേർത്ത് പിടിച്ച് ആദർശ്!! | Patharamattu Today Episode 05 July 2024 Video
Patharamattu Today Episode 05 July 2024 Video
Patharamattu Today Episode 05 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് നല്ല രസകരമായ രംഗങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നന്ദുവിനെ ഗോവിന്ദൻ ഉപദേശിക്കുന്നതായിരുന്നു. അനിയെ ഇനി കാണാൻ പാടില്ലെന്നും, അവൻ അവന് ചേർന്ന പെണ്ണിനെ കല്യാണം കഴിക്കട്ടെ എന്നു പറയുകയാണ് ഗോവിന്ദൻ. അപ്പോഴാണ് നന്ദുവിനെ അനി വിളിക്കുന്നത്. ഇവിടെ എല്ലാവരും ഉണ്ടായിട്ടും നീയെന്താണ് വരാത്തതെന്ന് പറയുകയാണ് അനി.
ഞാൻ അവിടെ വരരുതെന്നാണ് അമ്മ പറയുന്നതെന്ന് പറയുകയാണ് നന്ദു. എങ്കിൽ ഞാൻ അങ്ങോട്ട് വരട്ടെയെന്ന് പറഞ്ഞപ്പോൾ, ഇവിടെ വരേണ്ടെന്നും, അച്ഛനത് ഇഷ്ടമല്ലെന്നും പറയുകയാണ് നന്ദു. പിന്നീട് കാണുന്നത് അനന്തപുരിയിൽ കനക നവ്യയ്ക്ക് മൈലാഞ്ചി ഇട്ടു കൊടുക്കുകയാണ്. അപ്പോഴാണ് നയന വരുന്നത്. നന്ദുവിനെ കൂടി കൂട്ടാമായിരുന്നെന്ന് പറയുകയാണ് നയന. അത് വേണ്ടെന്നും, അവർക്ക് എന്തോ വിഷമമുണ്ടെന്നും പറയുകയാണ് നയന. അവൾ ആരെയും സ്നേഹിക്കാനൊന്നും സാധ്യതയില്ലെന്ന് പറയുകയാണ് നവ്യ.
അനി ഉറ്റ സുഹൃത്തായിട്ടും അവനോട് പോലും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് നയന. അവൾക്ക് എന്ത് വിഷമമുണ്ടെങ്കിലും എന്നോട് പറയേണ്ടതാണെന്ന് പറയുകയാണ് നയന. അനിതന്നെയാണ് അവളുടെ പ്രശ്നമെന്ന് ഓർക്കുകയാണ് കനക. രാത്രി ഉറങ്ങാൻ കിടന്ന നവ്യയ്ക്ക് ദാഹം വന്നപ്പോൾ, ജലജയോട് ചെന്ന് ഒരു ഗ്ലാസ് കാപ്പിയിട്ടു തരാൻ പറയുകയാണ് നവ്യ. ദേഷ്യപ്പെട്ട് ഒരു ഗ്ലാസ് കാപ്പി ഉണ്ടാക്കി റൂമിൽ കൊണ്ടു കൊടുക്കുകയാണ്. കാപ്പി കുടിക്കുമ്പോൾ ടെയ്സ്റ്റില്ലെന്നും, മധുരമിട്ട് തരാനും പറയുകയാണ്.
അപ്പോഴാണ് ഉറക്കം ഞെട്ടിയ അഭി അമ്മയുടെ വായിലുള്ളത് കേൾക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഉറക്കം നടിക്കുകയാണ്. ജലജ മധുരമിട്ട കാപ്പിയുമായി വരികയാണ്. എനിക്ക് ബ്രെയ്ക്ക് ഫാസ്റ്റിന് നെയ്റോസ്റ്റ് വേണമെന്ന് പറയുകയാണ് ജലജ. ആദ്യം ഇത് ദഹിക്കട്ടെയെന്ന് പറയുകയാണ് ജലജ. പിന്നീട് കനക ദേവയാനിയോട് സംസാരിക്കുകയാണ്. എൻ്റെ മക്കൾ ഇവിടെ വന്നിട്ടും കാര്യമായി എനിക്ക് ഇതുവരെ ആദർശിൻ്റെ അമ്മയോട് സംസാരിക്കാൻ പറ്റിയിട്ടില്ലെന്ന് പറയുകയാണ് കനക. നിൻ്റെ മക്കളെ കല്യാണം കഴിഞ്ഞ ശേഷം നിനക്ക് ലാഭമുണ്ടായെന്നും, നമുക്ക് ഒന്നുമില്ലെന്നും പറയുകയാണ് ദേവയാനി. കനക വിഷമത്തിൽ ദേവയാനിയോട് പലതും പറയുകയാണ്.