അനി – നന്ദു പ്രണയം അറിഞ്ഞ് ജാനകി!! അനന്തപുരിയിൽ ഒരു കനൽ അണയുമ്പോൾ അടുത്ത കനൽ ഉണരുന്നു; അനിയും നന്ദുവും ഒളിച്ചോടുന്നു!! | Patharamattu Today Episode 06 Aug 2024 Video Viral
Patharamattu Today Episode 06 Aug 2024 Video Viral
Patharamattu Today Episode 06 Aug 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിൽ പോയിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ കാത്തിരുന്ന രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നന്ദു അനിയെ കാണാൻ പോയതറിഞ്ഞ് ഗോവിന്ദൻ റൂമിൽ പൂട്ടിയിടുകയായിരുന്നു. ആ സമയത്താണ് നയന നന്ദുവിനെ വിളിക്കുന്നത്. അച്ഛൻ പൂട്ടിയിട്ടിരിക്കുകയാണെന്ന് നന്ദു പറഞ്ഞപ്പോൾ, നയന ഉടൻ തന്നെ വീട്ടിലേക്ക് വരികയാണ്. എന്തിനാണ് അച്ഛാ നന്ദുവിനെ പൂട്ടിയിട്ടതെന്ന് പറയുകയാണ്. കാരണമുണ്ടെന്ന് മാത്രമാണ് ഗോവിന്ദൻ പറഞ്ഞത്.
നയന നേരെ നന്ദുവിൻ്റെ റൂം തുറന്നപ്പോൾ നന്ദു പൊട്ടിക്കരയുകയാണ്. എന്താണ് അച്ഛൻ പൂട്ടിയിട്ടിരിക്കുന്നതിന് കാരണമെന്ന് ചോദിച്ചപ്പോൾ നന്ദുവും അറിയില്ലെന്നാണ് നന്ദുവും പറഞ്ഞത്. നയനയ്ക്ക് നന്ദു ചായ എടുക്കാൻ പോയ സമയം നയന നന്ദുവിൻ്റെ ഫോണിൽ അനിത ആരാണെന്ന് നോക്കുകയാണ്. അപ്പോഴാണ് ഫോണിൽ അനിയുടെ നമ്പറാണതെന്നും, പല രാത്രികളിൽ അനി നന്ദുവിനെ വിളിച്ചിട്ടുണ്ടെന്ന് മനസിലാക്കുന്നത്. അത് കണ്ട് ഞെട്ടിയ നയന ചായ കുടിക്കാതെ അവിടെ നിന്ന് ഇറങ്ങുകയാണ്. അപ്പോഴാണ് നന്ദു ചായയുമായി വരുന്നത്. എന്നാൽ നയന പെട്ടെന്ന് പോയപ്പോൾ, ഗോവിന്ദൻ നന്ദുവിനോട് നയന കല്യാണ ശേഷം സുഖം എന്തെന്നറിഞ്ഞിട്ടില്ലെന്നും, എന്നാൽ എപ്പോഴും നിൻ്റെ ചേച്ചിയെ കൊണ്ടാണ് വിഷമിച്ചിരുന്നതെന്നും, എന്നാൽ ഇപ്പോൾ നീയാണ് നമുക്ക് വിഷമമുണ്ടാക്കി കൊണ്ടിരിക്കുന്നതെന്ന് പറയുകയാണ് ഗോവിന്ദൻ.
നയന വീട്ടിലെത്തിയപ്പോൾ കനക നീ എവിടെപ്പോയെന്ന് ചോദിക്കുകയാണ്. നന്ദുവിനെ അച്ഛൻ പൂട്ടിയിട്ടിരുന്നതറിഞ്ഞ് ഞാൻ പോയതാണെന്നും, എന്തോ പ്രശ്നമുണ്ടെന്നും, ആരും ഒന്നും ഇപ്പോൾ എന്നോട് പറയുന്നില്ലെന്നും, ഞാൻ കണ്ടെത്തിക്കൊള്ളാമെന്ന് പറയുകയാണ്. മുകളിലേക്ക് പോയ നയന അനി വിഷമിച്ചിരിക്കുന്നതാണ് കാണുന്നത്.ആരെയാണ് അനി ആലോചിച്ചിരിക്കുന്നതെന്ന് ചോദിക്കുകയാണ്. എൻ്റെ വിഷമങ്ങൾ മനസിലാക്കാൻ ഇപ്പോൾ ആരുമില്ലെന്ന് പറയുകയാണ് അനി. ഈ കല്യാണം ഒന്ന് നീട്ടി തരാൻ പറ്റുമോ ഏടത്തിക്കെന്ന് ചോദിക്കുകയാണ് അനി.
ഒരിക്കലും പറ്റില്ലെന്ന് പറയുകയാണ് നയന. നീ തന്നെയല്ലേ ആരാധിക എന്ന് പറഞ്ഞ് പിറകെ പോയതെന്നും, പിന്നീട് ഇങ്ങനെയൊക്കെ പറയുന്നത് എന്തിനാണെന്ന് പറയുകയാണ് നയന. എൻ്റെ കവിത ഇഷ്ടപ്പെട്ടതിനാണ് ഞാൻ അവളെ ഇഷ്ടപ്പെട്ടതെന്നും, അല്ലാതെ കല്യാണം കഴിക്കാനല്ലെന്നും പറയുകയാണ്. പിന്നീട് നയന നേരെ മുകളിലേക്ക് പോവുകയാണ്. മുത്തശ്ശനോടും മുത്തശ്ശിയോടും അനിയ്ക്ക് കല്യാണത്തിന് തീരെ താൽപര്യമില്ലെന്ന് പറയുകയാണ്. ഇനി അത് പറഞ്ഞിട്ട് കാര്യമില്ലെന്നും, ഞങ്ങളാണ് വാക്കു കൊടുത്തതെന്നും, വാക്കു മാറ്റുന്നത് മരണത്തിന് തുല്യമാണെന്ന് പറയുകയാണ് മുത്തശ്ശൻ. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.