അനന്തപുരിയിൽ റാണിയായി നയന; അനന്തമൂർത്തിയ്ക്ക് വാക്ക് കൊടുത്ത് ദേവയാനി; ആദർശ് നയന ദമ്പതികൾക്ക് ഉടൻ ഒരു കുഞ്ഞാവ!! | Patharamattu Today Episode 06 June 2024 Video
Patharamattu Today Episode 06 June 2024 Video
Patharamattu Today Episode 06 June 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ ആകർഷകമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്തപുരി തറവാട് വീതിച്ചു നൽകാൻ മുത്തശ്ശൻ തീരുമാനിക്കുന്നു. ഇത് കേട്ട് ജലജയ്ക്ക് വലിയ സന്തോഷമാവുകയാണ്. ആദർശ് വീതിച്ചു നൽകാൻ നൽകിയ പേപ്പർ കീറി കളയുകയാണ്. തറവാട് വീതിച്ച് എല്ലാവരും നാലായി പിരിയേണ്ടെന്ന് പറയുകയാണ് ആദർശ്.
ഇതു തന്നെയാണ് ഞങ്ങളുടെയും ആഗ്രഹമെന്ന് ദേവയാനി പറയുമ്പോൾ, എൻ്റെയും മക്കളുടെയും വീതം എന്താണെന്നറിഞ്ഞാൽ നന്നായിരുന്നെന്ന് മനസിൽ പറയുകയാണ് ജലജ. പിന്നീട് കാണുന്നത് അഭി നവ്യയുടെ ഫോണിൽ കാമുകനെ കുറിച്ച് വല്ലതുമുണ്ടോ എന്ന് തിരയുകയാണ്. അപ്പോഴാണ് ഫോണിൽ ഫോട്ടോകൾ കാണുന്നത്. പിന്നീട് കാണുന്നത് ദേവയാനിയെയും ജയനെയുമാണ്. അപ്പോഴാണ് നയന വരുന്നത്.
നയനയ്ക്ക് പിന്നാലെ ജലജ വന്ന് നയനയെ അപമാനിക്കുകയാണ്. ഇവിടെ ചിലർ വന്നപ്പോഴാണ് ഈ തറവാട്ടിൽ ഇത്തരത്തിലൊരു രോഗം വരുന്നതെന്ന്. ജയൻ ജലജയെ വഴക്കു പറയുന്നുണ്ട്. അപ്പോഴാണ് ഡോക്ടർ വരുന്നത്. നല്ല വിശ്രമം വേണമെന്നും, അത്ര സീരിയസൊന്നും അല്ലെന്ന് പറയുകയാണ് ഡോക്ടർ. ഡോക്ടർ പോയപ്പോൾ ജലജയോട് നീ പൂജാമുറിയിൽ കയറിയെങ്കിൽ ഡോക്ടർ ഇത്ര പോസറ്റീവായ മറുപടി തരില്ലെന്ന് പറയുകയാണ്. മുത്തശ്ശിയും മുത്തശ്ശിയും ദേവയാനിയും പലതും പറയുകയാണ്. അനിയുടെ കല്യാണം കഴിഞ്ഞ് കാണണമെന്ന് പറയുകയാണ് മുത്തശ്ശൻ.ഇത് കേട്ടപ്പോൾ ആദർശും ദേവയാനിയും അനിയോട് പെട്ടെന്ന് കല്യാണം നടക്കണമെന്ന് പറയുകയാണ്.
എന്നാൽ എനിക്ക് ഇപ്പോൾ വേണ്ടെന്ന് പറയുകയാണ്. നമ്മൾ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതിയെന്ന് പറഞ്ഞ് ആദർശും ദേവയാനിയും പോയപ്പോൾ, നയന വരികയാണ്. നയനയും കല്യാണ കാര്യത്തെക്കുറിച്ച് തന്നെയാണ് പറയുന്നത്. എന്നാൽ എനിക്ക് അവളോട് പ്രണയമില്ലെന്നും, ഞാൻ വേറൊരാളെ സ്നേഹിക്കുന്നുണ്ടെന്നും പറയുകയാണ് അനി. എന്നാൽ ആ കുട്ടിയെ കല്യാണം കഴിക്കാൻ സാധിക്കില്ലെന്നും, ഇവിടെ ആരും അതിന് സമ്മതിക്കില്ലെന്നും പറയുകയാണ്. എങ്കിൽ അവളെ മറക്കുന്നതാണ് നല്ലതെന്നും, ഞങ്ങളെപ്പോലെ അതിനെയും വിഷമിപ്പിക്കേണ്ടെന്ന് പറയുകയാണ് നയന. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.