അനിയുടെ മനസ്സിൽ നന്ദു ആണെന്ന സത്യം തിരിച്ചറിഞ്ഞ അനന്തമൂർത്തി കടുപ്പിച്ച തീരുമാനത്തിലേക്ക്!! അനാമികയുടെ വരവിൽ അനന്തപുരി ഇല്ലാതാകുന്നു!! | Patharamattu Today Episode 07 Aug 2024 Video Viral
Patharamattu Today Episode 07 Aug 2024 Video Viral
Patharamattu Today Episode 07 Aug 2024 Video Viral : പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ ആകർഷകമായ രംഗങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, അനിക്ക് അനാമികയെ വിവാഹം കഴിക്കുന്നതിൽ താൽപര്യമില്ലെന്ന് പറയുകയാണ് നയന. മോൾ എങ്ങനെയെങ്കിലും അവനെ പറഞ്ഞ് മനസിലാക്കണമെന്ന് പറയുകയാണ് മുത്തശ്ശി. നയന അനിയുടെ റൂമിൽ പോയി അനിയുടെ ഫോൺ നോക്കുകയായിരുന്നു. അതിൽ നന്ദൻ എന്നെഴുതിയത് കണ്ട് അതും നന്ദു തന്നെയാണെന്ന് നയന മനസിലാക്കുന്നു. കിച്ചനിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന കനകയെ ഗോവിന്ദൻ വിളിക്കുകയാണ്. നയന ഇവിടെ വന്നിരുന്നെന്നും, മോൾക്ക് എന്തെക്കൊയോ സംശങ്ങൾ ഉണ്ടെന്ന് പറയുകയാണ് ഗോവിന്ദൻ.ഇവർ തമ്മിൽ ഇങ്ങനെയൊരു ബന്ധം വളർന്നത് എങ്ങനെയാണെന്ന് നമുക്ക് മനസിലായില്ലല്ലോ എന്ന് പറയുകയാണ് കനക.
ഇത് കേട്ട് കൊണ്ടാണ് നയന വരുന്നത്. ഫോൺ കട്ട് ചെയ്ത് കനക തിരിഞ്ഞ് നോക്കിയപ്പോൾ നയനയെ കാണുകയാണ്. അമ്മ എന്തിനാണ് എല്ലാം ഒളിച്ചു വച്ചതെന്നും, നന്ദുവിനും അനിയ്ക്കുമുള്ള പ്രശ്നം ഒന്നാണല്ലേ എന്ന് പറയുകയാണ് നയന. നയന എല്ലാം മനസിലാക്കിയതിനാൽ, കനക എല്ലാം പറയുകയാണ്. ഞാനും ഗോവിന്ദേട്ടനും കുറേക്കാലമായി ഈ കാര്യം ഓർത്ത് നീറുകയാണെന്ന് പറയുകയാണ് കനക. നന്ദുവിനെ പറഞ്ഞ് മനസിലാക്കുക മാത്രമേ ഇനിയൊരു വഴിയുള്ളൂവെന്ന് പറയുകയാണ് നയന. ആകെ തലയ്ക്ക് ഭ്രാന്ത് പിടിച്ച പോലെ നയന മുകളിൽ പോയി ഇരിക്കുകയാണ്. അവിടെ ആദർശ് ഉള്ളതും, ആദർശ് ചായയ്ക്ക് ആവശ്യപ്പെടുന്നതൊന്നും നയന കേൾക്കുന്നില്ല.
നീ എന്താണ് ആലോചിക്കുന്നതെന്നും നിനക്കെന്തോ ബുദ്ധിമുട്ടുണ്ടെന്നും പറയുകയാണ് ആദർശ്. അനിയ്ക്ക് കല്യാണത്തിന് താൽപര്യമില്ലാത്തതാണ് വലിയ വിഷമമെന്ന് പറയുകയാണ് നയന. പിന്നീട് കാണുന്നത് മുത്തശ്ശനും മുത്തശ്ശിയും അനിയോട് സംസാരിക്കുന്നതാണ്. നിനക്ക് കല്യാണത്തിന് തീരെ താൽപര്യമില്ലല്ലോയെന്നും, വേറെ ആരെങ്കിലും നീ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിക്കുകയാണ് മുത്തശ്ശി. അങ്ങനെ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അത് പറയേണ്ടെന്നും, നീ കല്യാണം ഉറപ്പിക്കുന്നതിന് മുൻപ് അത് പറയണമായിരുന്നെന്ന് പറയുകയാണ് മുത്തശ്ശൻ. അവൾ ഈ വീട്ടിൽ ചേരില്ലെന്ന് പറയുകയാണ് അനി.
അത് സാരമില്ലെന്നും, നമുക്ക് അപ്പോൾ നോക്കാമെന്ന് പറയുകയാണ് മുത്തശ്ശൻ. ഇതൊക്കെ കേട്ട് കൊണ്ട് നയന പുറത്ത് നിൽക്കുന്നുണ്ട്. ആകെ വിഷമത്തിൽ പുറത്ത് ഇരുന്നപ്പോഴാണ് ജലജയും ദേവയാനിയും വന്ന് പലതും പറയുന്നത്. നീ എന്തിനാണ് കരയുന്നതെന്നും, പ്രേമനൈരാശ്യമാണോ എന്ന് പറയുകയാണ് ജലജ. സ്വന്തം മകൻ്റെ സ്വഭാവം മറ്റുള്ളവർക്കുമുണ്ടെന്ന് കരുതേണ്ടെന്ന് പറയുകയാണ് നയന. പിന്നെ എന്താണ് പ്രശ്നമെന്നും, നിൻ്റെ ചേച്ചി വേറെ പുളിങ്കൊമ്പ് നോക്കി പോയോ എന്ന് ചോദിക്കുകയാണ് ജലജ. അങ്ങനെ നോക്കി പോവുന്നവരല്ല നമ്മളെന്നും, നിർമ്മലിനെ പിടിച്ചു കഴിഞ്ഞാൽ ആരൊക്കെ അകത്താകുമെന്ന് നോക്കാമെന്ന് പറയുകയാണ് നയന. ഇത് കേട്ട് ജലജ ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.