നയന ആദർശ് സ്നേഹം കണ്ട് കണ്ണ് പൊത്തി നന്ദു!! ഇനി അനന്തപുരിയിൽ നയന റാണിയെ പോലെ വാഴും; നവ്യയുടെ കള്ള ഗർഭം നയനയെ കുഴപ്പിക്കുമോ!! | Patharamattu Today Episode 09 April 2024 Video
Patharamattu Today Episode 09 April 2024 Video
Patharamattu Today Episode 09 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡ് ആണ് ഇന്ന് പത്തരമാറ്റിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നഷ്ടപ്പെട്ട പ്രതിമകളൊക്കെ തിരിച്ചു കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു നയനയും കുടുംബവും. എന്നാൽ നവ്യ വീട്ടിൽ നടന്ന കാര്യമൊന്നുമറിയാതെ അനന്തപുരിയിൽ നിന്നും ഗർഭിണിയാണെന്ന് കള്ളം പറഞ്ഞതിന് ഒരു പാഡ് ഓൺലൈനായി ബുക്ക് ചെയ്തിരുന്നു. ആരും കാണാതെ ഡെലിവറി വാങ്ങാൻ വേണ്ടി പുറത്തേക്ക് പോവുകയായിരുന്നു നവ്യ. അത് വാങ്ങി വന്നു അകത്തുകയറി അത് വയ്ക്കാൻ നോക്കുമ്പോഴാണ് ആരോഡോർ മുട്ടുന്നത്. ഉടൻ പാഡ് തലയണയുടെ അടിയിൽ വച്ച് ഡോർ തുറന്നു നോക്കിയപ്പോൾ ജോലിക്കാരി റൂം ക്ലീൻ ചെയ്യാൻ വന്നതായിരുന്നു.
അവരെ കണ്ടപ്പോൾ നവ്യയ്ക്ക് ദേഷ്യം വരുന്നുണ്ടെങ്കിലും,കുറച്ചു മാറിനിന്ന് അവർ ചെയ്യുന്നത് നോക്കി നിൽക്കുകയായിരുന്നു. അപ്പോഴാണ് അവർ ബെഡ്ഷീറ്റ് മാറ്റാൻ വേണ്ടി നോക്കുന്നത്. അത് കണ്ടപ്പോൾ ആകെ നവ്യയ്ക്ക് ടെൻഷനായി. കബേർഡിൽ നിന്നും ബെഡ്ഷീറ്റ് എടുക്കാൻ പോയ സമയം നവ്യ ആ പാഡ് വീണ്ടും ഒളിപ്പിച്ചു വച്ചു. പിന്നീട് ജോലിക്കാരി എല്ലാം കഴിഞ്ഞ ശേഷം റൂമിൽ നിന്ന് പോയപ്പോഴാണ്, റൂമിലേക്ക് അഭി വരുന്നത്.വീണ്ടും ദേഷ്യവും ടെൻഷനും ആവുകയാണ് നവ്യയ്ക്ക്. നവ്യയോട് ഇന്നലെ തന്ന ഫയൽ എടുക്കാൻ എടുക്കാൻ പറയുന്നതും, ഫയൽ എടുത്തതിനുശേഷം അഭി പോവുകയും ചെയ്തു. സമാധാനമായി നവ്യ റൂം പൂട്ടുകയായിരുന്നു. പിന്നീട് കാണുന്നത് നയനയുടെ വീട്ടിൽ നിന്നും നയനയും ആദർശും അനന്തപുരിയിലേക്ക് പുറപ്പെടുകയാണ്.
അവർ പോയതിനു ശേഷം കനകദുർഗയും ഗോവിന്ദനും നന്ദുവും കൂടി നടന്ന കാര്യങ്ങളൊക്കെ വിഷമത്തോടെ പറയുകയാണ്. അപ്പോഴാണ് കനകദുർഗ്ഗ നയന പറഞ്ഞ കാര്യങ്ങൾ പറയുന്നത്. മോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഒരു പാട് ബിസിനസ് കിട്ടുമെന്നാണ് അവൾ പറയുന്നതെന്ന് പറഞ്ഞപ്പോൾ, കല്യാണം കഴിഞ്ഞ പെൺകുട്ടികൾ ഇവിടെ വന്നു നിൽക്കുന്നത് ശരിയല്ലെന്നും, അവർ അവരുടെ കുടുംബ കാര്യവും നോക്കണ്ടെയെന്ന് പറയുകയാണ് ഗോവിന്ദൻ. പിന്നീട് നയനയും ആദർശും വീട്ടിലെത്തിയപ്പോൾ മക്കൾ വന്നെന്ന് പറയുകയാണ് ജാനകി. ഇത് കേട്ടപ്പോൾ ദേവയാനി ദേഷ്യപ്പെട്ട് നയനയെ വഴക്കു പറയുകയാണ്.അപ്പോഴാണ് നയന മുത്തച്ഛനോട് അവിടെ നടന്ന കാര്യങ്ങൾ ഒക്കെ പറയുന്നത്. പ്രതിമകൾ ആരൊക്കെയോ ചേർന്ന് തട്ടിയെടുത്ത് കൊണ്ടുപോയെന്നും, അതുകൊണ്ടാണ് ഇന്ന് രാവിലെ വരെ അവിടെ നിൽക്കേണ്ടി വന്നതെന്നു പറഞ്ഞപ്പോൾ, അത് കേട്ട് അഭിയെ നോക്കി ജലജ ചിരിക്കുകയാണ്.
അതൊന്നും സാരമില്ല മോളെയെന്നും, എന്നിട്ട് പ്രതിമകളൊക്കെ തിരിച്ചു കിട്ടിയോ എന്ന് ചോദിക്കുകയാണ് മുത്തശ്ശൻ. അപ്പോൾ നയന ആദർശും നന്ദുവും പോയതും പിന്നീട് നടന്ന കാര്യങ്ങളും പറയുന്നത് കേട്ട് ദേവയാനി ദേഷ്യപ്പെടുകയാണ്. എൻ്റെ മകനെ കൊണ്ടുപോയി ബുദ്ധിമുട്ടിക്കുകയായിരുന്നല്ലേ നീ എന്ന് പറഞ്ഞപ്പോൾ, അങ്ങനെയൊന്നു ഉണ്ടായില്ലമ്മേ പ്രതിമ എടുത്തു പോയവരെ പോലീസുകാർ കൊണ്ടുപോയെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ അഭിയും ജലജയും ഞെട്ടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയില്ലള്ളത്.