നയന ആദർശ് ഹണിമൂൺ!! അന്തപുരിയിൽ ഉടൻ ഒരു കുഞ്ഞിക്കാൽ; നന്ദു – അനി വിവാഹത്തിന് മുമ്പ് വിശേഷം അറിയിച്ച് നയന!! | Patharamattu Today Episode 14 Aug 2024 Aug 2024 Video Viral
Patharamattu Today Episode 14 Aug 2024 Aug 2024 Video Viral
Patharamattu Today Episode 14 Aug 2024 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പര പത്തരമാറ്റ് വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയനയും ആദർശും പുറത്തു പോയതായിരുന്നു.അവർ പുറത്ത് പോയപ്പോൾ, ദേവയാനി ആകെ ദേഷ്യപ്പെട്ട് ഇരിക്കുകയാണ്. അപ്പോഴാണ് ജലജ വന്ന് ഏട്ടത്തി ഉറങ്ങുന്നില്ലേയെന്നും, മകനും മരുമകനും വരാനാണോ കാത്തിരിക്കുന്നതെന്ന് ചോദിക്കുകയാണ്.
ഞാൻ ഉറങ്ങിക്കോളാമെന്ന് പറയുകയാണ് ദേവയാനി. ഏടത്തി ആദർശ് ആകെ മാറിയെന്നും, ഇനി അവൾ ആദർശിൻ്റെ കൂടെ ജ്വല്ലറിയിൽ പോവാൻ തുടങ്ങിയാൽ ഇവിടെ ജോലി ചെയ്യാൻ പോലും ആരുമുണ്ടാവില്ലെന്ന് പറയുകയാണ് ജലജ. ഇതൊക്കെ കേട്ട് ദേവയാനിക്ക് ഭ്രാന്ത് പിടിക്കുകയാണ്. പിന്നീട് കാണുന്നത് ആദർശും നയനും ഭക്ഷണം കഴിക്കുകയാണ്. ശേഷം ബീച്ചിലൊക്കെ പോയി ഇരിക്കുകയാണ്.പലതും സംസാരിക്കുന്നതിനിടയിൽ എന്തിനാണ് എന്നെ കൂട്ടി പുറത്ത് വന്നതെന്ന് നയന ചോദിച്ചപ്പോൾ, മുത്തശ്ശൻ പറഞ്ഞിട്ടാണെന്ന് പറയുകയാണ് ആദർശ്. എന്ത് പറയുമ്പോഴും മുത്തശ്ശൻ പറഞ്ഞിട്ടാണെന്ന് പറയുന്നത് കേട്ട് നയനയ്ക്ക് ചിരി വരികയാണ്.
സ്വന്തം ഇഷ്ടപ്രകാരമാണെന്ന് പറയാൻ എന്തൊരു മടിയാണെന്ന് ഓർക്കുകയാണ് നയന. അപ്പോഴാണ് ജലജ വീണ്ടും വന്ന് ദേവയാനിയോട് ആദർശ് വരുമെന്ന് തോന്നുന്നില്ലെന്നും, അവർ ഹോട്ടലിൽ റൂമെടുത്ത് കാണുമെന്നും പറയുകയാണ്. അതിന് ഏടത്തി ഒന്ന് വിളിച്ചു നോക്കെന്ന് പറയുകയാണ് ജലജ. വിളിച്ചപ്പപ്പോൾ, ദേവയാനി ആണെന്ന് കണ്ട് ആദർശ് ഫോൺ എടുക്കുന്നില്ല. വീട്ടിലെത്തിയപ്പോൾ ദേവയാനിക്ക് ദേഷ്യം വരികയാണ്. ഫോൺ വിളിച്ചാൽ എടുത്തു കൂടെ എന്നു പറയുകയാണ് ദേവയാനി. ഞങ്ങൾ സെക്കൻ്റ് ഷോ കാണാൻ പോയിരുന്നെന്നും, അവിടെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവുമെന്ന് കരുതിയാണ് ഫോൺ എടുക്കാതിരുന്നതെന്ന് പറയുകയാണ് ആദർശ്.
ഇത് കേട്ടപ്പോൾ ദേവയാനിക്ക് ദേഷ്യം വന്ന് പലതും പറഞ്ഞ് പോവുകയാണ്. ആദർശും നയനയും മുകളിലേക്ക് ഉറങ്ങാൻ പോവുകയാണ്. ഉറങ്ങാൻ കിടന്നപ്പോൾ ആദർശിന് ഉറക്കം വന്നില്ല. കിരൺ പറഞ്ഞ കാര്യങ്ങളൊക്കെ ഓർത്ത് കിടക്കുന്നത്. നിങ്ങൾ രണ്ടു പേരും ഒരു ഗൈനക്കോളജിസ്റ്റിനെ കാണണമെന്നും, എങ്കിൽ മാത്രമേ മുത്തശ്ശന് ഒരു സമാധാനമാകൂവെന്നും, ആർക്കെങ്കിലും കുഴപ്പമുണ്ടെങ്കിൽ അറിയാമല്ലോ എന്നൊക്കെ പറഞ്ഞതും, എന്നാൽ കല്യാണി പറഞ്ഞത് നിങ്ങൾ ഇപ്പോഴും രണ്ടായിട്ടാണ് കിടക്കുന്നതെന്ന് നയന കല്യാണിയോട് പറഞ്ഞിരുന്നതൊക്കെ ആദർശ് ഓർത്ത് കിടക്കുകയാണ്. ഇതൊക്കെയാണ് ഇന്ന് കാണാൻ പോകുന്നത്.