ആദർശിനും നയനയ്ക്കും കുഞ്ഞ് വേണം!! പ്രണയദിനത്തിൽ ഒന്നാകാൻ തീരുമാനിച്ച് ആദർശും നയനയും; കൂടെ കിരണും കല്യാണിയും!! | Patharamattu Today Episode 14 Feb 2024 Video
Patharamattu Today Episode 14 Feb 2024 Video
Patharamattu Today Episode 14 Feb 2024 Video : മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പരമ്പരകളും സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളാണ്. ഇതിൽ റേറ്റിംങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരകളാണ് മൗനരാഗവും, പത്തരമാറ്റും. മൗനരാഗം തുടങ്ങിയിട്ട് നാലു വർഷം കഴിഞ്ഞെങ്കിലും, എന്നാൽ പത്തരമാറ്റ് തുടങ്ങിയിട്ട് ഒരു വർഷം പോലുമായില്ലെങ്കിലും, ഈ പരമ്പരകൾ തമ്മിൽ ബന്ധപ്പെടുത്തിയാണ് കഥ മുന്നോട്ടു പോകുന്നത്.
മൗനരാഗത്തിലെ മെയിൻ കഥാപാത്രമായ കല്യാണിയും, പത്തരമാറ്റിലെ പ്രധാന കഥാപാത്രമായ നയനയും തമ്മിൽ സുഹൃത്തുക്കളായാണ് ഇപ്പോൾ കഥ മുന്നോട്ടു പോകുന്നത്. കല്യാണിയ്ക്ക് ശബ്ദം കിട്ടാനുള്ള ഓപ്പറേഷന് സുഹൃത്തായ നയനയായിരുന്നു കൂട്ടിനുണ്ടായിരുന്നത്. അങ്ങനെ അരമണിക്കൂർ ഉള്ള പരമ്പരകൾ ഒത്തുചേർന്ന് ഒരു മണിക്കൂർ നീണ്ട എപ്പിസോഡുകളാണ് ഒരാഴ്ച ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോഴിതാ വീണ്ടും മൗനരാഗം – പത്തരമാറ്റ് ഒരു മഹാ സംഗമ എപ്പിസോഡാണ് ഏഷ്യാനെറ്റ് ഒരുക്കിയിരിക്കുന്നത്. നാളെ വയലൻ്റയ്ൻസ് ഡേയിൽ 8.30 മുതൽ 9.30 വരെ സീരിയലിലെ ജോഡികളായ കിരണും, കല്യാണിയും, സുഹൃത്തായ നയനയെയും ആദർശിനെയും വാലന്റയിൻസ് ഡേ ആഘോഷിക്കാൻ ക്ഷണിച്ചിരിക്കുകയാണ്. ഇവർ ക്ഷണിച്ച പ്രകാരം അമ്മ ദേവയാനി വീട്ടിലില്ലാത്ത സമയം ആദർശ് നയനയെയും കൂട്ടി വാലന്റയിൻസ് ഡേ ആഘോഷിക്കുന്ന മഹാസംഗമ എപ്പിസോഡാണ് നാളെ നടക്കാൻ പോകുന്നത്.
ഈ പ്രണയജോഡികൾ ചേർന്ന് ഹോട്ടലിൽ ഗംഭീര വാലന്റയിൻസ് ഡേ ആഘോഷമാണ് നാളെ പ്രേക്ഷകരെ കാത്തിരിക്കുന്നത്. കിരണിൻ്റെ ചിലവിൽ വാലന്റയിൻസ് ഡേ ആഘോഷിക്കുമ്പോൾ, വിഷുവിൻ്റെ ചിലവ് ആദർശിൻ്റെ വകയാണെന്ന് കിരണിനോട് ആദർശ് പറഞ്ഞിരുന്നു. അപ്പോൾ നാളത്തെ മഹാസംഗമത്തിന് ശേഷം വരാൻ പോകുന്ന ഏപ്രിൽ 14 വിഷുവിനും ഈ പരമ്പരകൾ തമ്മിൽ ഒരു മഹാസംഗമം ഉണ്ടാവുമെന്ന സൂചനയാണ് ഏഷ്യാനെറ്റ് മുൻകൂട്ടി തന്നിരിക്കുന്നത്.