സത്യങ്ങൾ തിരിച്ചറിഞ്ഞ് ആദർശ് നയനയ്ക്ക് അരികിലേക്ക് ഓടിയെത്തുന്നു !! അനന്തപുരിയിൽ നയനയെ റാണിയാക്കാൻ ഒരുങ്ങി അനന്തമൂർത്തി!! | Patharamattu Today Episode 15 July 2024 Video
Patharamattu Today Episode 15 July 2024 Video
Patharamattu Today Episode 15 July 2024 Video : എഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ കഥാസന്ദർഭങ്ങൾ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, മൂർത്തീസ് ജ്വല്ലറിയിലെ പുതിയ വർക്കുമായി ബന്ധപ്പെട്ട് വിദേശ രാജ്യത്തു നിന്നും നല്ലൊരു ഡിസൈൻ വരച്ചു കൊടുക്കാൻ പറഞ്ഞതും, ആ ഡിസൈൻ കിട്ടിയപ്പോൾ അവരിൽ നിന്ന് ആദർശിന് അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തു എന്നാൽ ഈ ഡിസൈൻ വരച്ചത് ആരാണെന്ന് ആർക്കും മനസിലാവാതിരിക്കുമ്പോഴാണ്, ജലജ വന്ന് അഭിയാണ് വരച്ചതെന്ന് പറയുകയാണ്.
ഇത് കേട്ടപ്പോൾ എല്ലാവർക്കും വലിയ സംശയം തോന്നുന്നുണ്ടെങ്കിലും, നെറ്റിൽ നോക്കി ഡിസൈൻ ചെയ്തതാണെന്ന് പറഞ്ഞപ്പോൾ, എല്ലാവർക്കും സന്തോഷമായി. നല്ലൊരു പാർട്ടി അഭിയ്ക്ക് വേണ്ടി ഒരുക്കുകയായിരുന്നു ആദർശ്. അപ്പോഴാണ് നയനയോട് നവ്യയും കനകയും നീയാണ് വരച്ചതെന്ന് പറയണമെന്ന്. അങ്ങനെ നവ്യ റൂമിൽ പോയപ്പോൾ ജലജയും അഭിയും സംസാരിക്കുമ്പോൾ, എൻ്റെ അനുജത്തിയാണ് ആ ഡിസൈൻ വരച്ചതെന്ന് പറയുകയാണ്.ഇത് കേട്ടപ്പോൾ ജലജ നവ്യയുമായി വഴക്കിടുകയാണ്.
എല്ലാവരും പാർട്ടിക്ക് പോകാൻ ഒരുങ്ങി വന്നപ്പോൾ, നവ്യ നയനയാണ് ആ ഡിസൈൻ വരച്ചതെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ ആദർശ് ഞാൻ നയനയോട് ചോദിക്കട്ടെ എന്നു പറയുകയാണ്. റൂമിൽ പോയി നയനയോട് ആദർശ് നീയാണോ ഡിസൈൻ വരച്ചതെന്ന് ചോദിക്കുകയും, ഞാനാണെന്ന് നയന പറഞ്ഞപ്പോൾ, നീ അത് തെളിയിക്കേണ്ടി വരുമെന്ന് പറയുകയാണ് ആദർശ്. അങ്ങനെ എല്ലാവരും ഈ കാര്യം അറിഞ്ഞപ്പോൾ, അഭിയെയും ജലജയെയും വിളിക്കുകയാണ്. അവരോട് ഈ കാര്യം ചോദിക്കുകയാണ്. ജലജയ്ക്കും അഭിയ്ക്കും ഒന്നും പറയാൻ പറ്റുന്നില്ല. അപ്പോഴാണ് നവ്യ നയന വരച്ച ഡിസൈൻ ഞാനാണ് ഇവിടെ കൊണ്ടു വച്ചതെന്ന്. ഈ ഡിസൈൻ നയന ഇനി എത്ര വേണമെങ്കിലും വരക്കുമെന്ന് പറയുകയാണ്. ആദർശേട്ടൻ സമ്മതിക്കില്ലെന്ന് കരുതിയാണ് നയന വരച്ചത് നിങ്ങളുടെ കൈയിൽ തരാതെ ആരും കാണാതെ അവിടെ വച്ചതെന്നും നവ്യ പറയുകയാണ്.
ഇത് കേട്ടപ്പോൾ അഭിയും ജലജയും നാണംകെട്ട് നിൽക്കുകയാണ്. അപ്പോഴാണ് മുത്തശ്ശൻ രണ്ടിനെയും ഞാൻ ഈ വീട്ടിൽ നിന്നും പുറത്താക്കാൻ ഇടവരുത്തരുതെന്ന് പറയുകയാണ്. അങ്ങനെ നയന വരച്ചതിൻ്റെ പേരിൽ ഒരു ഗംഭീര പാർട്ടി ഒരുക്കാൻ തീരുമാനിക്കാൻ മുത്തശ്ശൻ തീരുമാനിക്കുന്നു. അപ്പോൾ കനക ദേവയാനിയോട് നയനയെ പുകഴ്ത്തി പറയുകയാണ്. എല്ലാവരും പാർട്ടിക്ക് വേണ്ടി ഒരുങ്ങുകയാണ്. അപ്പോഴാണ് ആദർശ് നയനയ്ക്ക് നല്ലൊരു നെക്ലേസ് സമ്മാനമായി നൽകുകയാണ്. നയന അത് വേണ്ടെന്ന് പറഞ്ഞെങ്കിലും, പിന്നീട് നയന അത് അണിയിച്ചു കൊടുക്കാൻ പറയുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.