മുത്തശ്ശന്റെ അന്ത്യാഭിലാഷം സാധിപ്പിച്ച് ആദർശ്!! മുല്ലപ്പൂ ചൂടി പാലുമായി ആദർശിനരികിൽ നയന; ഇനി ആ കുഞ്ഞ് സ്വരം അനന്തപുരിയിൽ നിറയും!! | Patharamattu Today Episode 15 March 2024 Video
Patharamattu Today Episode 15 March 2024 Video
Patharamattu Today Episode 15 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകർ മനമറിഞ്ഞ് സ്വീകരിച്ച് ഇന്ന് മുൻപന്തിയിൽ എത്തിയിരിക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രാത്രി എല്ലാവരും ചേർന്ന് ഭക്ഷണം കഴിക്കുന്നതായിരുന്നു. അതിനിടയിൽ മുത്തശ്ശൻ നയനയോടും അവിടെ ഇരിക്കാൻ പറയുന്നു. അങ്ങനെ നയന അവിടെ ഭക്ഷണം കഴിക്കാൻ ഇരുന്നത് കണ്ട് ദേവയാനിക്ക് ദേഷ്യം വരികയാണ്.
അപ്പോഴാണ് ആദർശ് നയനയുടെ പാത്രത്തിൽ കയറികളൊക്കെ വിളമ്പിക്കൊടുക്കുകയാണ്. മുത്തശ്ശനും, മുത്തശ്ശിക്കും, ജാനകിക്കുമൊക്കെ വലിയ സന്തോഷമായി. എന്നാൽ ദേവയാനി ഭക്ഷണം പോലും ഇറങ്ങാത്ത അവസ്ഥയിലാണ്. പിന്നീട് കാണുന്നത് നയന ഉറങ്ങാൻ പോവുന്നതാണ്: പാലും മുല്ലപ്പൂവൊക്കെയായി വന്ന് നയനയ്ക്ക് കൊടുക്കുകയാണ്. ചോദിച്ചപ്പോൾ, ഇന്ന് നിങ്ങളുടെ ആദ്യരാത്രിയാണെന്നും, അതിനാൽ മോൾ മുല്ലപ്പൂ ചൂടണമെന്നും, എന്നാലേ റൂമിൽ മുല്ലയുടെ . മണമുണ്ടാവുമെന്നും പറയുകയാണ് ജാനകി.
പിന്നീട് പാല് നയനയുടെ കൈയിൽ കൊടുക്കുകയും ചെയ്യുന്നു. അപ്പോഴാണ് അനി അതുവഴി വന്നപ്പോൾ, മുല്ലപ്പൂവും, പാലുമൊക്കെയായി പോകുന്നത് കണ്ട് ഇതെന്താണ് പാലൊക്കെയായെന്ന് ചോദിക്കുകയാണ്. ഇത് പൊങ്ക്വതുവെ കല്യാണം കഴിഞ്ഞ ദിവസങ്ങളിലാണ് കാണാറെന്ന് പറയുകയാണ്. നമ്മുടെ വീട്ടിൽ ഇങ്ങനെ ഒരു ചടങ്ങുണ്ടെന്നും, അത് ആണ് ഇന്ന് നടക്കുന്നതെന്നും ‘പറയുകയാണ്. അങ്ങനെ നയന ”’മുകളിൽ റൂമിലേയ്ക്ക് പോവുകയാണ്. നയന റൂമിലെത്തിയപ്പോൾ, ആദർശ് അത്ഭുതപ്പെട്ടു പോയി. ഇത് മുത്തശ്ശി തന്നു വിട്ടതാണെന്നും, ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണെന്നും, അതിനാണ് പാലൊക്കെ തന്നു വിട്ടതെന്ന് നയന പറയുകയും, പാൽ കുടിക്കാനും പറയുകയാണ്. നയന കുടിച്ച് പാൽ കൊടുത്തപ്പോൾ, മറ്റൊരാൾ കുടിച്ചത് ഞാൻ കുടിക്കില്ലെന്നു പറയുകയാണ് ആദർശ്.
പിന്നീട് കാണുന്നത് നവ്യയെ ആണ്. നവ്യ വിഷമിച്ചു നിൽക്കുന്നത് കണ്ട് മുത്തശ്ശി അവിടെ പോയപ്പോൾ, എന്തു പറ്റിയെന്ന് ചോദിക്കുകയാണ്. ഇവിടെ എന്നോട് ആർക്കും ഒരു താൽപര്യമില്ലെന്ന് പറയുകയാണ് നവ്യ. മോൾ നയനയെപ്പോലെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറണമെന്നും, നിങ്ങൾ രണ്ടു മരുമക്കളും ഈ വീടിൻ്റെ രണ്ടു തൂണുകളാണെന്നും, അവിടെ അസൂയയും കുശുംബൊന്നും പാടില്ലെന്ന് പറയുകയാണ് മുത്തശ്ശി. അടുത്ത ദിവസം ഇവിടെയൊരു പൂജ നടക്കുന്നുണ്ടെന്നും, ആ പൂജയുടെ ഫുൾ ഉത്തരവാദിത്തം മോൾക്കാണെന്നും പറയുകയാണ് മുത്തശ്ശി. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.