പുരോഹിതൻ ആ സത്യം വെളിപ്പെടുത്തുന്നു!! അനിയ്ക്ക് രണ്ട് വിവാഹം നടക്കും; അനന്തപുരിയിൽ തീപ്പൊരി വിതറി അനന്തമൂർത്തിയുടെ കിടിലൻ തീരുമാനം!! | Patharamattu Today Episode 19 September 2024 Video Viral
Patharamattu Today Episode 19 September 2024 Video Viral
Patharamattu Today Episode 19 September 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയന അനന്തപുരിയിൽ വന്ന് കാര്യങ്ങൾ’ പറഞ്ഞപ്പോൾ, ജാനകി പലതും പറഞ്ഞ് അപമാനിക്കുകയാണ്. ചിലർ ആഗ്രഹിക്കുന്നതു പോലെ എൻ്റെ മരുമകളായി വേറെ ആരും വരില്ലെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് അനാമികയുടെ വീട്ടിൽ നിന്ന് അച്ഛനും അമ്മയും എങ്ങനെയെങ്കിലും കല്യാണം നടക്കണമെന്ന് പറയുകയാണ്.
കല്യാണം നടക്കുന്നതു വരെ ആരും നമ്മുടെ ബുദ്ധിമുട്ട് അറിയാൻ പാടില്ലെന്നും, നമ്മുടെ അവസ്ഥ അറിഞ്ഞാൽ എല്ലാം മാറുമെന്നും പറയുകയാണ് അച്ഛൻ. ആ സമയത്ത് നയന നന്ദുവിനെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്. അനിയുടെ അമ്മ ഞങ്ങളാണ് ഗുണ്ടകളെ വിളിച്ച് ഇങ്ങനെയൊരു നാടകം നടത്തിയതെന്ന് പറയുകയാണ്. ഈ വീട്ടിൽ എന്നോട് കുറച്ച് സ്നേഹത്തിൽ നിന്നിരുന്നത് ജാനകി ആൻ്റി ആണെന്നും, അതാണ് ഇപ്പോൾ ഇല്ലാതായതെന്നും പറയുകയാണ്.
പക്ഷെ അതൊന്നും പ്രശ്നമല്ലെന്നും, നീ നിൻ്റെ ഭാവി നോക്കി ജീവിക്കണമെന്ന് പറയുകയാണ്. ആ സമയത്ത് മുത്തശ്ശന് നല്ല ക്ഷീണമുള്ളതിനാൽ ആദർശ് കൂട്ടി ഡോക്ടറെ കാണാൻ പോവുകയാണ്. അപ്പോൾ മുത്തശ്ശി പുരോഹിതനെ കാണാൻ പോവുകയാണ്. നന്ദുവിൻ്റെ വിവാഹത്തെ കുറിച്ച് പറയുകയാണ്. ഈ കല്യാണം നടന്നാൽ പെട്ടെന്ന് വേർപെടാൻ സാധ്യതയുണ്ടെന്നും, ഇയാൾക്ക് രണ്ട് കല്യാണമുണ്ടെന്ന് പറയുകയാണ്. ഈ കാര്യം മുത്തശ്ശി ജാനകിയോടും അജയനോടും പറയുകയാണ്. ഇത് കേട്ട ജാനകി ഈ വിവാഹം എന്തായാലും നടക്കണമെന്ന് പറഞ്ഞ് പോവുകയാണ്.
അവൾക്ക് എന്തു പറ്റിയെന്ന് പറയുകയാണ് മുത്തശ്ശി.ആ സമയത്ത് ജാനകി നയനയുടെ അടുത്ത് വന്ന് വഴക്കു പറയുകയാണ്. നീ വിചാരിച്ചതൊന്നും ഇവിടെ നടക്കാൻ പോകുന്നില്ലെന്ന് പറയുകയാണ് ജാനകി. ജാനകിയുടെ സംസാരം കേട്ട് നയന ഞെട്ടുകയാണ്. കല്യാണം അടുക്കുന്തോറും കല്യാണം മുടക്കാൻ വേണ്ടി നീയൊക്കെ പലതും ചെയ്യുന്നുണ്ടെന്നും അതൊന്നും വേണ്ടെന്ന് പറയുകയാണ് ജാനകി. നയന പൊട്ടിക്കരയുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.