നയനയ്ക്ക് ആ വലിയ സമ്മാനം വന്നു ചേരുമ്പോൾ നയന ആ സന്തോഷ വാർത്ത ആദർശിനെ അറിയിക്കുന്നു; അനന്തപുരിയിൽ ഉടനെ ആ കുഞ്ഞിക്കാൽ എത്തുന്നു!! | Patharamattu Today Episode 20 April 2024 Video
Patharamattu Today Episode 20 April 2024 Video
Patharamattu Today Episode 20 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ ഇന്ന് നടക്കാൻ പോകുന്നത് വ്യത്യസ്തമായ രംഗങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നവ്യയെയും കൂട്ടി ആദർശും നയനയും അനന്തപുരിയിൽ എത്തുകയായിരുന്നു. പിന്നീട് കാണുന്നത് അനിയെയും അനാമികയെയുമാണ്. അനിയുടെ കൂടെ അനാമിക യാത്ര ചെയ്യുമ്പോൾ അനാമിക കല്യാണ കാര്യം പറയുകയാണ്. എന്നാൽ അനിയ്ക്ക് ഇപ്പോൾ കല്യാണത്തെക്കുറിച്ച് ആലോചിക്കാനൊന്നും തോന്നുന്നില്ല.
അപ്പോഴാണ് നയന മുറിയിലിരുന്ന് പലതും ആലോചിക്കുകയാണ്. അപ്പോഴാണ് ആദർശ് കയറി വരുന്നത്. എന്താണ് നീ ആലോചിക്കുന്നതെന്ന് ചോദിച്ചപ്പോൾ, അന്ന് പ്രതിമകൾ കൊണ്ടുപോയവർ തന്നെയാണോ നവ്യയേച്ചിയെയും കൊണ്ടുപോയതെന്ന് പറയുകയാണ് നയന. ഇത് ആരോ കരുതിക്കൂട്ടി ചെയ്തതാണോ എന്ന് സംശയമുണ്ടെന്ന് പറയുകയാണ് നയന. പിന്നീട് കാണുന്നത് ജലജ അഭിയുടെ റൂമിൽ പോവുകയാണ്. ദേഷ്യത്തിൽ അഭിയുടെ മുഖത്ത് തല്ല് കൊടുക്കുകയാണ്. നീ ചെയ്തത് എന്തെങ്കിലും ശരിയായിട്ടുണ്ടോ, ഇപ്പോൾ കണ്ടില്ലേ.
അവൾ ഇനി പ്രസവിക്കാൻ പോയാൽ ഇനി വിചാരിച്ചതൊന്നും നടക്കില്ലെന്ന് പറയുകയാണ് ജലജ. അപ്പോഴാണ് പ്രതിമകൾ കൊണ്ടുപോയ ആൾ പണവുമായി വരുന്നത്. ഇത് കണ്ടപ്പോൾ നയനയ്ക്ക് വലിയ സന്തോഷമാവുകയാണ്. അയാളോട് ആദർശേട്ടന് ചെക്ക് നൽകാൻ പറയുകയാണ്. അയാൾ പോയ ശേഷം ആദർശ് നയനയ്ക്ക് ചെക്ക് കൈമാറുകയും, ഇത് വീട്ടിൽ കൊണ്ടുപോയി നൽകണമെന്ന് പറയുകയാണ്. അപ്പോൾ നയന ആദർശിനെ കെട്ടിപ്പിടിക്കുകയാണ്. അപ്പോൾ ആദർശ് ഇവൾ എന്നെ ശരിക്കും സ്നേഹിച്ചു തുടങ്ങിയോ എന്നും, എൻ്റെ സ്നേഹം ശരിയായതാണെന്ന് കരുതിയിരിക്കുകയാണ് അവളെന്ന് പറയുകയാണ്.
പിന്നീട് കാണുന്നത് നന്ദു വീട്ടിൽ എത്തുകയാണ്. പ്രശ്നങ്ങൾ അറിഞ്ഞപ്പോൾ നന്ദു അമ്മയ്ക്ക് വേറെ പണിയൊന്നുമില്ലേയെന്നും, എന്തിനാണ് അമ്മ ചേച്ചിയെ രക്ഷിക്കാൻ ഒറ്റയ്ക്ക് ഓടിച്ചെന്നതെന്നും, എന്നെ വിളിച്ചാൽ പോരായിരുന്നോ എന്ന് പറഞ്ഞപ്പോൾ, എനിക്ക് അപ്പോൾ ഒന്നും തോന്നിയില്ലെന്നും, പെട്ടെന്ന് അവിടെ എത്താനാണ് തോന്നിയതെന്നും പറയുകയാണ്. അപ്പോഴാണ് നയന കനക ദുർഗ്ഗയെ വിളിക്കുന്നത്. ചെക്ക് തന്ന കാര്യം പറയുകയാണ്.ഇത് കേട്ടപ്പോൾ കനക ദുർഗ്ഗയുടെ കണ്ണ് നിറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.