A place where you need to follow for what happening in world cup

അനി നന്ദു പ്രണയം തിരിച്ചറിഞ്ഞ് ആദർശ് നയന!! അനന്തപുരിയിൽ ആ ഞെട്ടിക്കുന്ന മഹാസംഭവം അരങ്ങേറുന്നു; ആദർശ് നയന അനിയുടെ അരികിൽ!! | Patharamattu Today Episode 20 July 2024 Video

Patharamattu Today Episode 20 July 2024 Video

Patharamattu Today Episode 20 July 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്ന് എപ്പിസോഡ് ആരംഭിക്കുമ്പോൾ തന്നെ കാണുന്നത് നന്ദുവിൻ്റെ വീട്ടിൽ അനി വരുന്നതായിരുന്നു. നന്ദുവിനെ വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതിനാൽ, അനി നന്ദുവിനോട് പുറത്തു വരാൻ പറയുന്നതായിരുന്നു. നന്ദു വന്നപ്പോൾ പലതും സംസാരിച്ചെങ്കിലും, അനിയോട് നിൻ്റെ വിവാഹം നിശ്ചയിച്ചതാണെന്നും, ഇങ്ങനെ വരരുതെന്നും പറയുകയാണ്.

അപ്പോഴാണ് അനന്തപുരിയിൽ ജലജ കനക ഉറങ്ങുന്നത് കണ്ട് ഒരു പണി കൊടുക്കാമെന്ന് കരുതി കൂർക്കം വലിക്കുന്നതായി അഭിനയിക്കുകയായിരുന്നു. കൂർക്കം വലി കേട്ട് കനക ഉറക്കം ഉണർന്ന് ഇവളെ കൊണ്ട് ഉറങ്ങാൽ പറ്റുന്നില്ലല്ലോ, എന്ന് പറഞ്ഞ് ഫോണുമെടുത്ത് താഴേക്ക് ഇറങ്ങി പോവുമ്പോഴാണ് അനി പുറത്ത് നിന്ന് വരുന്നത് കണ്ടത്. മോൻ എവിടെ പോയതാണെന്ന് ചോദിച്ചപ്പോൾ, ഫ്രണ്ടിൻ്റെ കൂടെ പോയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. സംശയം തോന്നിയ കനക ഉടൻ തന്നെ നന്ദുവിനെ വിളിക്കുകയാണ്.

പല ട്രിക്കിലൂടെ സംസാരിച്ചെങ്കിലും, നന്ദു അനി വന്നിട്ടില്ലെന്നാണ് പറഞ്ഞത്. പിറ്റേ ദിവസം രാവിലെ ചായയുമായി ആദർശിൻ്റെ റൂമിലേക്ക് വന്ന കനക മുല്ലപ്പൂ ബെഡിൽ വിതറിയത് കണ്ട് പലതും പറയുകയാണ്. എന്നാൽ അമ്മ വിചാരിക്കുന്നതു പോലെയൊന്നും നടന്നിട്ടില്ലെന്ന് പറയുകയാണ്.

അപ്പോഴാണ് നയന കുളി കഴിഞ്ഞ് വരുന്നത്. നയനയോടു പലതും പറയുകയാണ് കനക. അപ്പോഴാണ് ജാനകിയും, അജയനും വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടി പോവുകയാണ്. ജാനകിയുടെ കൂടെ നയനയും, അനിയുമാണ് പോകുന്നത്. നയന അവിടെ താമസിക്കാൻ വേണ്ടിയും കൂടിയാണ് പോകുന്നത്. നന്ദുവിൻ്റെ അവസ്ഥ മോശമായതിനാലാണ് നയന അവിടെ നിൽക്കുന്നത്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.