നയനയെ കാണാതെ ഇരുപ്പ് കിട്ടാതെ ആദർശ് അത് ചെയ്യുന്നു!! നയന എന്ന ഹൃദയത്തിന്റെ പാതിയെ കാണാതെ ആദർശ് വട്ടം തിരിയുമ്പോൾ അത് സംഭവിച്ചു!! | Patharamattu Today Episode 23 July 2024 Video Viral
Patharamattu Today Episode 23 July 2024 Video Viral
Patharamattu Today Episode 23 July 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിയുടെ കല്യാണം ക്ഷണിക്കാൻ വേണ്ടി നയനയുടെ വീട്ടിൽ വന്നതായിരുന്നു. നയന കുറച്ച് ദിവസം നന്ദാവനത്തിൽ നിൽക്കാനും തീരുമാനിക്കുകയായിരുന്നു. എന്നാൽ നയന ഇല്ലാതെ അനന്തപുരിയിൽ മുത്തശ്ശന് വലിയ ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാവരും അത് അനുഭവിക്കട്ടെ എന്നു പറയുകയാണ്. നയനയാണെങ്കിൽ നന്ദുവിനെ മാറ്റിയെടുക്കണമെന്ന ചിന്തയിലാണ്.
നയനയും ഗോവിന്ദനും സംസാരിക്കുന്നതൊന്നും നന്ദു കേൾക്കുന്നേ ഉണ്ടായിരുന്നില്ല. പിന്നീട് കാണുന്നത് ദേവയാനിയോടും, ജലജയോടും നയന ഇല്ലാത്തതാണെന്നും, അതിനാൽ ജോലികളൊക്കെ ചെയ്യണമെന്നും പറയുകയാണ്. അവളൊന്നുമില്ലെങ്കിലും നമ്മൾ ഉണ്ടാക്കിക്കൊള്ളുമെന്ന് പറയുകയാണ് ദേവയാനി. അങ്ങനെ കനക പാചകം ചെയ്യുന്നതിനിടയിൽ നീ ഇനി ഒന്നും ചെയ്യേണ്ടെന്നും, ഇനി ഞങ്ങളാണ് എല്ലാ ഭക്ഷണവും ഉണ്ടാക്കുന്നതെന്ന് പറയുകയാണ്.
കനക പോയപ്പോൾ കുറെ നാളായി അടുക്കളയിൽ കയറിയിട്ടെന്നും, എങ്കിലും അവൾ ഇല്ലെങ്കിലും ഇവിടെ എല്ലാം നടക്കുമെന്നും അറിയിക്കണമെന്ന് പറയുകയാണ് ദേവയാനി. അപ്പോഴാണ് ആദർശ് നയന യെ വിളിച്ച് ഫയൽ വച്ചതൊക്കെ വിളിച്ചു ചോദിക്കുകയാണ്. നീ എന്തിനാണ് അവിടെ നിൽക്കുന്നതെന്നു പറഞ്ഞപ്പോൾ, നന്ദുവിൻ്റെ വിഷമങ്ങളൊക്കെ പറയുകയാണ്. അപ്പോഴാണ് നീ എപ്പോഴാണ് വരുന്നതെന്ന് ചോദിക്കുന്നത്. ഞാൻ ഉണ്ടായിട്ടെന്താ കാര്യം എന്നു പറയുകയാണ് നയന. നീ ഇല്ലാഞ്ഞിട്ട് എനിക്ക് വിഷമമൊന്നുമില്ലെന്ന് പറയുകയാണ്. എന്നാൽ ആദർശ് മനസിൽ പലതും ആലോചിക്കുകയാണ്.
ഓഫീസിൽ എത്തിയപ്പോഴും ഭക്ഷണമൊന്നും എടുക്കാതെ വന്ന കാര്യം ആദർശ് ഓർക്കുന്നത്. നയന എപ്പോഴും എടുത്തു വയ്ക്കുന്നതിനാലാണ് ഞാൻ ഇന്ന് മറന്നതെന്ന് ഓർക്കുകയാണ്. അനന്തപുരിയിൽ ദേവയാനിയും, ജലജയും പാചകം ചെയ്യുകയാണ്. അപ്പോഴാണ് കനക വരുന്നത്. നീ എന്തിനാണ് ഇങ്ങോട്ട് വന്നതെന്നും, ഞങ്ങൾ പാചകം ചെയ്ത് കഴിഞ്ഞാൽ നിന്നെ വിളിച്ചു കൊള്ളാമെന്ന് പറയുകയാണ്. നിൻ്റെ മോളില്ലെങ്കിലും ഇവിടെ എല്ലാം നടക്കുമെന്നും, എൻ്റെ മോന് നിൻ്റെ മോൾ വേണമെന്ന് നിർബന്ധമില്ലെന്നും, അവൾ സ്ഥിരമായി നിൻ്റെ വീട്ടിൽ നിന്നാൽ നമുക്ക് കുഴപ്പമൊന്നുമില്ലെന്ന് പറയുകയാണ് ദേവയാനി. ഇത് കേട്ട് വലിയ വിഷമമാവുകയാണ് കനക ദുർഗ്ഗയ്ക്ക്.