അനന്തപുരിയിലെ ആഘോഷത്തിനിടയിൽ അത് സംഭവിക്കുന്നു!! നവ്യയുടെ കള്ള ഗർഭം താഴെ വീണു; കൂട്ടുനിന്ന നയന കുറ്റബോധതത്താൽ അനന്തപുരി വിടുന്നു!! | Patharamattu Today Episode 24 April 2024 Video
Patharamattu Today Episode 24 April 2024 Video
Patharamattu Today Episode 24 April 2024 Video : ഏഷ്യാനെറ്റ് പരമ്പരകളിൽ റേറ്റിങ് മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്തരമാറ്റിൽ നടന്നുകൊണ്ടിരിക്കുന്നത്. അനന്തപുരി തറവാട്ടിലെ ഒരു ആഘോഷമാണ്. എല്ലാവരും ആഘോഷത്തിൻ്റെ തിരക്കിലാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, പൗർണമി ദിവസത്തിൻ്റെ പൂജകളൊക്കെ ചെയ്യാൻ ഉള്ള ഒരുക്കങ്ങൾ ഒക്കെ തയ്യാറാക്കി വയ്ക്കാൻ മുത്തശ്ശി പറയുന്നതായിരുന്നു. പൂജയുടെ ഒരുക്കങ്ങളൊക്കെ കഴിഞ്ഞോ എന്നു നോക്കാൻ മുത്തശ്ശി വന്നപ്പോഴാണ്, നയനയെ പൂജാമുറിയിൽ കാണുന്നത്. അപ്പോൾ മുത്തശ്ശി ഇന്നത്തെ ദിവസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, ഇന്നത്തെ ദിവസം മനസ്സുരുകി പ്രാർത്ഥിച്ചാൽ നയന മോളും പെട്ടെന്ന് തന്നെ ഒരു അമ്മയെ ആകും എന്നും പറയുകയാണ്. ഇത് കേട്ടപ്പോൾ വിഷമിച്ചു നിൽക്കുകയാണ്.
ഇത് കണ്ടപ്പോൾ മുത്തശ്ശി ചോദിക്കുകയാണ്, എന്തിനാണ് വിഷമിക്കുന്നത് എന്നും, ഇപ്പോൾ ആദർശും മോളും നല്ല സ്നേഹത്തിലല്ലേയെന്നും, ഒക്കെ പെട്ടെന്ന് നടക്കുമെന്നും പറയുകയാണ്. പിന്നീട് നയന പലതും ആലോചിച്ചു നിൽക്കുകയാണ്. പിന്നീട് കാണുന്നത് നന്ദു ഒറ്റയ്ക്ക് മാറിനിൽക്കുന്നതാണ്. അപ്പോഴാണ് കനകദുർഗ്ഗ നന്ദുവിൻ്റെ അടുത്തേക്ക് വരുന്നത്. നിനക്ക് എന്താണ് പറ്റിയതെന്നും, ഇങ്ങനെയല്ലല്ലോ നീയെന്നും, നീയെന്തിനാണ് വിഷമിച്ചിരിക്കുന്നത് എന്നൊക്കെ കനകദുർഗ്ഗ ചോദിക്കുകയാണ്. എനിക്ക് ഒന്നും ഇല്ല എന്നും, എൻ്റെ തലയ്ക്കാണ് കുഴപ്പം എന്ന് പറഞ്ഞപ്പോൾ, അത് തന്നെയാണ് ഞാൻ ചോദിച്ചതെന്നും, വേണ്ടാത്ത കാര്യങ്ങൾ ഒന്നും മനസ്സിൽ കൊണ്ടു നടക്കേണ്ടെന്നും, രണ്ട് ചേച്ചിമാർ ഇവിടെ വന്നതിൻ്റെ വിഷമം ഇപ്പോൾ നീ കാണുന്നില്ലേ എന്നൊക്കെ പറയുകയാണ് നന്ദുവിനോട് കനകദുർഗ്ഗ. പിന്നീട് നന്ദു വിഷമം മനസ്സിൽ മനസ്സിലിട്ട് നിൽക്കുകയാണ്. പിന്നീട് കാണുന്നത് നവ്യ ഓടിച്ചാടി നടക്കുന്നതാണ്.
നയന ഇത് കണ്ടു പേടിക്കുകയാണ്. കാരണം വയറ്റിൽ കുഞ്ഞുണ്ടെന്ന് പറഞ്ഞ് എല്ലാവരെയും പറ്റിച്ചു നടക്കുന്ന നവ്യ ഇങ്ങനെ നടക്കുന്നത് കാണുമ്പോൾ എല്ലാവർക്കും സംശയം ആകില്ലേയെന്നോർത്ത് ഉടൻതന്നെ ചേച്ചിയുടെ അടുത്തേക്ക് പോവുകയാണ്. എന്താണ് കാണിക്കുന്നതെന്നും, എല്ലാവരും ആഗ്രഹിച്ചു നടക്കുന്നതാണ് ചേച്ചിയുടെ കുഞ്ഞിനു വേണ്ടി. ഇങ്ങനെ നടന്നാൽ എല്ലാവരും ആഗ്രഹിച്ചു നടക്കുന്ന ആ കാര്യം സത്യമല്ലെന്ന് അവർ ഇന്ന് മനസ്സിലാക്കും എന്ന് പറയുകയാണ് ഇത് കേട്ട് നവ്യക്ക് ദേഷ്യം പിടിക്കുകയാണ്. നീ എന്നെ ഉപദേശിക്കേണ്ട എന്നും മറ്റും നവ്യ പറയുകയാണ്. ഞാൻ എൻ്റെ നിലനിൽപിനേക്കാൾ ചേച്ചിയുടെ കാര്യമാണ് ഓർക്കുന്നതെന്ന് പറയുകയാണ് നയന. ഇതൊക്കെ കേട്ട് ദേഷ്യപ്പെട്ട് നവ്യ പോവുകയാണ്. നയന റൂമിലേക്ക് പോയപ്പോൾ, ആദർശ് പലതും ആലോചിച്ച് നിൽക്കുകയാണ്. എന്താണ് ഇത്ര ആലോചിക്കുന്നതെന്ന് ചോദിച്ചപ്പോൾ, ഒന്നുമില്ലെന്നും, അമ്മയ്ക്ക് നമ്മുടെ ഈ കളിയൊക്കെ കണ്ട് ദേഷ്യം പിടിക്കുന്നുണ്ടാവുമെന്ന് പറയുകയാണ് ആദർശ്എനിക്കങ്ങനെ തോന്നുന്നില്ലെന്നും, അമ്മ നല്ല രീതിയിൽ തന്നെയാണ് പെരുമാറുന്നതെന്ന് പറയുകയാണ്.
ഞങ്ങൾ രണ്ടു പേരും രണ്ടു ദിശയിൽ കഴിയുന്നവരാണെങ്കിലും, ഇപ്പോൾ ഭാര്യാ ഭർത്താക്കന്മാരായി ജീവികകയല്ലേയെന്ന് പറയുകയാണ് നയന. പിന്നീട് കാണുന്നത്, എല്ലാവരും കൂടി ഡാൻസ് കളിക്കാൻ പോവുകയാണ്. നല്ല ഭംഗിയിൽ ഡാൻസ് കളിക്കുകയാണ്. അനിയും അനാമികയും ഡാൻസ് കളിക്കുമ്പോൾ, കണ്ടു കൊണ്ടിരുന്ന നന്ദുവിന് വലിയ വിഷമം തോന്നുകയാണ്. അപ്പോഴാണ് നവ്യയുടെ വയറ്റിലുള്ള പാഡ് താഴെ വീഴുന്നത്. ഡാൻസ് കളിക്കുന്നതിനിടയിൽ നയന അത് ചവിട്ടി പോവുകയാണ്.ഉടൻ തന്നെ നയന ഇത് മറ്റാരും കാണാൻ പാടില്ലെന്ന് കരുതി, പാഡ് എടുക്കുകയാണ്. പെട്ടെന്ന് റൂമിലേയ്ക്ക് പോവുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.