ആദർശിന്റെ ഉള്ളിൽ നയനയോടുള്ള സ്നേഹം കുത്തി വെച്ച് കനക! മുത്തശ്ശൻ നയനയെ കുറിച്ച് ആ സത്യം തുറന്ന് പറയുന്നു!! | Patharamattu Today Episode 25 July Video Viral
Patharamattu Today Episode 25 July Video Viral
Patharamattu Today Episode 25 July Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റ് വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നന്ദുവിനോട് പലതും സംസാരിക്കുകയായിരുന്നു നയന. നിൻ്റെ വിഷമത്തിന് കാരണം എന്താണെന്ന് കണ്ടെത്തിയിട്ട് മാത്രമേ ഞാൻ ഇവിടെ നിന്ന് പോവുന്നുളളൂവെന്ന് പറയുകയാണ് നയന. അപ്പോഴാണ് മുത്തശ്ശന് രാത്രി കൊടുക്കേണ്ട മരുന്ന് ഏതാണെന്ന് മനസിലാവാതെ മുത്തശ്ശി നിൽക്കുമ്പോഴാണ് ആദർശ് വരുന്നത്. നയനയെ വിളിച്ച് ചോദിക്കാൻ ആദർശിനോട് പറയുകയും, നയന മരുന്ന് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു.
മുത്തശ്ശൻ്റെ മരുന്ന് മനസിലാവാത്തതിനാൽ, നയനയോട് ഇവിടെ വരാൻ പറയാൻ പറയുകയായിരുന്നു ആദർശ്. ആദർശ് പോയപ്പോൾ ഇത് കേട്ട മുത്തശ്ശി മോൾ പോയതിൽ അവന് വലിയ വിഷമമുണ്ടെന്ന് പറയുകയാണ്. അങ്ങനെ പിരിഞ്ഞിരിക്കുമ്പോൾ മാത്രമേ സ്നേഹം മനസിലാകുമെന്ന് പറയുകയാണ് മുത്തശ്ശൻ. റൂമിൽ പോയപ്പോൾ നയനയില്ലാത്തതിൻ്റെ വിഷമത്തിലിരിക്കുകയാണ് ആദർശ്. അപ്പോഴാണ് ആദർശിൻ്റെ പ്രതിരൂപം വന്ന് ഭാര്യയില്ലാത്തതിൻ്റെ വിഷമത്തെ കുറിച്ചൊക്കെ പറയുന്നത്.
നയനയും വീട്ടിൽ ആദർശേട്ടനില്ലാത്തതിൻ്റെ വിഷമത്തിലാണ്. ഉറക്കമില്ലാതെ കിടക്കുമ്പോഴാണ് നന്ദുവിൻ്റെ ഫോണിൽ കോൾ വരുന്നത്. അനിത എന്ന പേര് കണ്ട് നയന അവിടെ വയ്ക്കുകയാണ്. അപ്പോഴാണ് നയന ഉറക്കമില്ലാത്തതിനാൽ ആദർശിനെ വിളിക്കുന്നത്. ആദർശിൻ്റെ സംസാരം കേട്ട് നയനയ്ക്ക് ദേഷ്യം വരികയാണ്. പിന്നീട് ആദർശ് നയന ഉള്ളപ്പോഴുള്ള പല കാര്യങ്ങളും ഓർക്കുകയാണ്. അതേ അവസ്ഥയിൽ നയനയും പലതും ആലോചിച്ചു കിടക്കുകയാണ്. ആദർശ് ഉറക്കമില്ലാതെ നടക്കുമ്പോഴാണ് കനക വന്ന് നയനയില്ലാത്തതാണോ ഉറക്കമില്ലാത്തതെന്നും, പിന്നീട് പലതും പറയുകയാണ്.
എനിക്ക് അങ്ങനെയൊന്നുമില്ലെന്ന് പറയുകയാണ് ആദർശ്. അപ്പോഴാണ് നന്ദു ഫോണിൽ നോക്കുന്നത്. ഇന്നലെ അനി വിളിച്ചിരുന്നല്ലോ എന്ന് ഫോണിൽ നോക്കുമ്പോഴാണ്, നയന വന്ന് അനിത വിളിച്ചത് പറയുന്നത്. ഇന്നലെ രാത്രി നിന്നെ ഒരു അനിത വിളിച്ചിരുന്നെന്നും, ഞാൻ അറിയാത്ത ഒരു പുതിയ സുഹൃത്ത് ഏതാണെന്നു ചോദിച്ചപ്പോൾ, കാറ്ററിംങ്ങിന് പോയപ്പോഴുണ്ടായ സുഹൃത്താണെന്ന് പറയുകയാണ് നന്ദു. ഇതേ കാര്യം അച്ഛനോടും ചോദിക്കുകയാണ് നയന. എന്നാൽ ഗോവിന്ദനും ഒന്നും പറയാനാവാത്ത അവസ്ഥയാണ്.