നയനയെ അടിക്കാൻ വന്ന ദേവയാനിയുടെ കയ്യൊടിച്ച് ആദർശ്!! ഭാര്യയെ തൊട്ട അമ്മയെ അനന്തപുരിയിൽ നിന്നും ആട്ടിപ്പായിച്ച് ആദർശ്; ഞെട്ടിക്കുന്ന പ്രൊമോ!! | Patharamattu Today Episode 25 March 2024 Video
Patharamattu Today Episode 25 March 2024 Video
Patharamattu Today Episode 25 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റ് കഴിഞ്ഞ ആഴ്ച നടന്നതിൽ നിന്ന് വ്യത്യസ്തമായ എപ്പിസോഡുകളാണ് ഈ വരുന്ന ആഴ്ചയിൽ കാണാൻ കഴിയുന്നത്. എപ്പിസോഡിൻ്റെരംഭത്തിൽ നയന ജോലിക്കാരി ചേച്ചിക്ക് വേണ്ടി ആദർശിനോട് കുറച്ച് പൈസയ്ക്ക് ചോദിക്കുകയാണ്. നിനക്ക് ആവശ്യത്തിനുള്ള പണം അവിടെ ഉണ്ടല്ലോയെന്നും, അതിൽ നിന്ന് എടുത്തു കൊള്ളാൻ ആദർശ് പറഞ്ഞു. അപ്പോഴാണ് ദേവയാനിയോട് ജലജ ജോലിക്കാരി ഏടത്തിയോട് പണം ചോദിച്ചിരുന്നില്ലേയെന്നും, ഏടത്തിയെ ധിക്കരിച്ച് നയന പണം കൊടുക്കാൻ വേണ്ടി എടുക്കാൻ പോയിട്ടുണ്ടെന്ന് പറയുകയാണ്.
ഇത് കേട്ട് ദേവയാനിക്ക് ദേഷ്യം പിടിക്കുകയാണ്. അവൾ എന്നെ അപമാനിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞ് കൊണ്ട് ഹാളിലേയ്ക്ക് വരികയാണ്. അപ്പോഴാണ് നയന പണവുമായി വന്ന് ജോലിക്കാരി ചേച്ചിക്ക് പണം നൽകുന്നത്. ഇത് കണ്ട് ദേവയാനി നയനയെ വഴക്കു പറയുകയാണ്. പിന്നീട് പലതും പറഞ്ഞു കൊണ്ട് ദേവയാനി നയനയെ അപമാനിക്കുമ്പോൾ, നയനയും തക്ക മറുപടി നൽകുന്നുണ്ട്. നയന പറയുന്നത് കേട്ട് ദേവയാനി നയനയെ അടിയ്ക്കാൻ പോവുകയാണ്.
അപ്പോഴാണ് ആദർശ് വരുന്നത്. നയനയെ അടിക്കാൻ ഓങ്ങുന്നത് കണ്ട് ആദർശ് കൈപിടിച്ചു വയ്ക്കുകയാണ്. ആദർശ് തന്നോട് അങ്ങനെ പെരുമാറിയത് നേവയാനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പുറത്തേക്ക് പോയ ദേവയാനിയോട് ആദർശ് ഞാൻ വലിയ വിഷമത്തിലാണെന്നും, അമ്മയ്ക്ക് എൻ്റെ വേദന പറഞ്ഞാൽ മനസിലാവില്ലെന്നും പറയുകയാണ്. നീ എന്ത് വേദനയാണ് അനുഭവിക്കുന്നതെന്ന് ദേവയാനി ചോദിച്ചപ്പോൾ, ചിലതൊന്നും പറയാൻ പറ്റില്ലെന്നും, അത് ചിലപ്പോൾ കുടുംബത്തിൻ്റെ താളം പോലും തെറ്റിച്ചേയ്ക്കാം എന്നാണ് ആദർശ് പറയുന്നത്.
ഇതൊക്കെ കേട്ട ദേവയാനിയ്ക്ക് ദേഷ്യം അടക്കാനാവുന്നില്ല. മുത്തശ്ശൻ വന്നപ്പോൾ, വിവരമറിഞ്ഞ് ദേവയാനിയെ വഴക്കു പറയുന്നുണ്ട്. ഇതൊക്കെ കണ്ട് ചിരിക്കുകയാണ് ജലജ. അമ്മായി അമ്മയും മരുമകളും അങ്ങനെ തമ്മിൽ അടിയാവണമെന്നും, എന്നിട്ട് അവയെ കൊല്ലണമെന്നും, അല്ലെങ്കിൽ ആ നയന ഈ വീട്ടിൽ നിന്ന് പുറത്താക്കണമെന്നാണ് അഭിയോട് ജലജ പറയുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ചയിലെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.