നയനയ്ക്ക് വേണ്ടി ആദർശ് അത് ചെയ്യുന്നു!! അഭിയെ മുത്തശ്ശന് മുന്നിലിട്ട് പിടികൂടി ആദർശും നയനയും; ആദർശ് നയന ഒന്നിക്കുന്നു!! | Patharamattu Today Episode 26 June 2024
Patharamattu Today Episode 26 June 2024
Patharamattu Today Episode 26 June 2024 : ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരകളിലൊന്നായ പത്തരമാറ്റ് വളരെ മനോഹരമായ രംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നിർമ്മൽ രാത്രി വരുമെന്ന് പറഞ്ഞതിനാൽ നവ്യയും നയനയും കൂടി വീട്ടിൽ നിന്ന് പുറത്ത് പോയിരിക്കുകയാണ്. നവ്യയാണെന്ന് കരുതി നയനയുടെ അടുത്തെത്തിയ നിർമ്മലിനോട് അഭി വിളിച്ച് അത് നയനയാണെന്നും നീ ഉടൻ രക്ഷപ്പെട്ടോയെന്ന് പറയുകയാണ്. അങ്ങനെ നിർമ്മലിനെ കണ്ട നയന പിടിച്ചു വയ്ക്കാൻ നോക്കിയപ്പോൾ, നയനയെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയാണ്.
അപ്പോഴാണ് നയനയുടെ കൈയ്ക്ക് മുറിവു പറ്റിയത്. രാവിലെ എല്ലാവരും ഉണർന്നപ്പോൾ, നയനയെ കാണാത്തതിനാൽ മുത്തശ്ശൻ മോൾ എന്താ എഴുന്നേറ്റില്ലേ എന്ന് പറയുകയായിരുന്നു. അപ്പോഴാണ് പുറത്ത് നിന്നും നയനയും ആദർശും നവ്യയും വരുന്നത്. ഇതെവിടെപ്പോയതാണെന്ന് ചോദിച്ചപ്പോൾ, ആർക്കും ഒന്നും പറയാൻ പറ്റിയില്ല. അപ്പോൾ ആദർശ് കളവ് പറയുകയായിരുന്നു. നമ്മൾ മൂന്നു പേരും നടക്കാൻ പോയപ്പോൾ ഒരു ബൈക്ക് വന്ന് നയനയെ തട്ടിയെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ ദേവയാനിയ്ക്കും ജലജയ്ക്കും അത്ര വിശ്വാസം വന്നില്ല.
നയനയ്ക്ക് നടക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ മുത്തശ്ശൻ ആദർശിനോട് മോളെ എടുത്ത് മുകളിൽ കൊണ്ടുപോകാൻ പറയുകയാണ്. അങ്ങനെ ആദർശ് നയനയെ എടുത്ത് മുകളിലേക്ക് പോവുകയാണ്. മുകളിലെത്തിയപ്പോൾ നയനയുടെയും ആദർശിൻ്റെ പ്രണയരംഗങ്ങൾ ‘എന്തിനെന്നറിയില്ല എങ്ങനെന്നറിയില്ല …. എന്ന മനോഹരമായ ഗാനത്തിലൂടെയാണ് കാണിക്കുന്നത്. അപ്പോഴാണ് പോലീസിന് നിർമ്മലിനെ കിട്ടാത്തതിനാൽ ആദർശിനോട് അയാൾ രക്ഷപ്പെട്ടു കളഞ്ഞെന്ന് പറയുകയാണ്. നയനയുടെ കൈയ്ക്ക് ആദർശ് മരുന്ന് വച്ച്കെട്ടുകയായിരുന്നു. അതിനിടയിൽ നയനയും പലതും സംസാരിക്കുന്നതിനിടയിൽ, നിർമ്മലിനെ കുറിച്ച് പറയുകയായിരുന്നു.
ഈ നിർമ്മൽ ബ്ലാക്ക് ചെയ്തിട്ടും, ഇതുവരെ പണത്തിനൊന്നും ആവശ്യപ്പെട്ടില്ലല്ലോ എന്നു പറയുകയാണ് നയന. ഇവർ സംസാരിക്കുന്നത് അഭി കേൾക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസം നവ്യയ്ക്ക് ഒരു മെസേജ് വരികയാണ്. നയനയോട് ഈ കാര്യം പറയുകയാണ് നവ്യ. 10 ലക്ഷം രൂപയ്ക്ക് ആണ് നിർമ്മൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാര്യം നയനയോട് നവ്യ പറയുമ്പോഴാണ് ആദർശ് വരുന്നത്.ആദർശിനോട് നയന കാര്യം പറയുകയാണ്. ഈ വീട്ടിൽ ഉള്ള ആരോ ആണ് ഇതിനു പിന്നിലെന്നും, ഇന്നലെ ഞങ്ങൾ പറയുന്നത് കേട്ടതിനാലാണ് ഇന്ന് അവൻ പണം ആവശ്യപ്പെട്ടതെന്ന് പറയുകയാണ് നയന. പിന്നീട് കാണുന്നത് അഭിപലതും ആലോചിച്ചിരിക്കുമ്പോഴാണ് ജലജ വരുന്നത്. ജലജയും അഭിയും നയനയെക്കുറിച്ചാണ് പറയുന്നത്. നവ്യയെ ഒഴിവാക്കാൻ കഴിയാത്തത് ആ നയന ഉള്ളതാണെന്നും, അവളെയാണ് ആദ്യം ഒഴിവാക്കേണ്ടതെന്ന് പറയുകയാണ് അഭി. ഇന്നലെ കറങ്ങാൻ പോയി വന്നിട്ടും, അവരുടെ എല്ലാ തെറ്റിനും അച്ഛൻ കൂട്ടുനിൽക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നാണ് ജലജ പറയുന്നത്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.