ഉള്ളിൽ ഉള്ള പ്രണയം തുറന്ന് പറഞ്ഞ് ആദർശ്!! നവ്യയ്ക്ക് സഹായമായി ആദർശ് അത് ചെയ്യുന്നു; അനന്തപുരിയെ തെറ്റുദ്ധാരണയിലാക്കി അഭി!! | Patharamattu Today Episode 27 June 2024 Video
Patharamattu Today Episode 27 June 2024 Video
Patharamattu Today Episode 27 June 2024 Video : പ്രേക്ഷകർ കാത്തിരുന്നു കാണുന്ന പരമ്പരകളാണ് ഏഷ്യാനെറ്റിലേത്. അതിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ, അഭിയും ജലജയും സംസാരിക്കുന്നതായിരുന്നു. ഇന്നലെ രാത്രി നയനയും ആദർശും നവ്യയും പുറത്ത് പോയ കാര്യത്തിലുള്ള സംശയമായിരുന്നു ജലജയ്ക്ക്. അതിന് അഭിയെ വഴക്കു പറയുകയായിരുന്നു. പിന്നീട് നയനയും ആദർശും നവ്യയും കൂടി നിർമ്മലിനെ പുറത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. മൂന്നു പേരും ചേർന്ന് നിർമ്മൽ പറഞ്ഞതനുസരിച്ച് 10 ലക്ഷം രൂപ വച്ച് കള്ളനെ പിടിക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെ ആദർശ് നവ്യയോട് വീടിൻ്റെ പുറത്തുള്ള വെയ്സ്റ്റ് ബോക്സിൽ ആ ബാഗ് കൊണ്ടുവയ്ക്കാൻ പറയുകയാണ്.
നവ്യ അത് കൊണ്ടുവച്ച ശേഷം, അവർ ഒളിച്ചു നിന്നു. അപ്പോഴാണ് ഹെൽമറ്റിട്ട ഒരാൾ വന്ന് ആ വെയ്സ്റ്റ് ബോക്സിൽ പോയി ബാഗുമെടുത്ത് ഓടുന്നത്. ഉടൻ ആദർശ് അയാളെ പിടിക്കുകയും, ഹെൽമറ്റ് മാറ്റി നീയാരാണെന്ന് ചോദിക്കുകയായിരുന്നു. എൻ്റെ ഫ്രണ്ട് വിളിച്ച് പറഞ്ഞതിനതിനാലാണ് ഞാൻ ഇവിടെ വന്നതെന്നും, എനിക്ക് ഈ ബാഗ് കൊടുത്താൽ അയ്യായിരം രൂപ തരാമെന്ന് പറഞ്ഞിരുന്നതായും അയാൾ പറഞ്ഞു. അപ്പോഴാണ് നയന പറയുന്നത് ഞാൻ പറഞ്ഞത് ശരിയായെന്നും, നമ്മുടെ വീട്ടിൽ തന്നെ ഉണ്ടെന്ന് പറയുകയാണ്. അപ്പോൾ നവ്യയും പറയുന്നത് അത് തന്നെയാണ്. എങ്ങനെയെങ്കിലും എന്നെ വീട്ടിൽ നിന്നും പുറത്താക്കാൻ മാത്രമാണ് അഭിയും അവൻ്റെ അമ്മയും ശ്രമിക്കുന്നതെന്ന് പറയുകയാണ് നവ്യ.
ശേഷം നവ്യയും, ആദർശും നയനയും കൂടി വീട്ടിലേക്ക് പോവുകയാണ്. അപ്പോഴാണ് അഭി കുടിച്ച് ലക്ക് കെ കിടക്കുന്നത്. ഇത് കണ്ട് മുത്തശി വഴക്ക് പറയുകയാണ്. പിന്നാലെ വന്ന ജയനും, ദേവയാനിയും, ജലജയും അഭിയെ വഴക്ക് പറയുകയാണ്. അപ്പോഴാണ് മുത്തശ്ശൻ വരുന്നത്. വന്നശേഷം മദ്യം കുടിച്ചതിന് അഭിയോട് ഈ വീട്ടിൽ നിൽക്കേണ്ടെന്ന് പറയുകയാണ്. അപ്പോഴാണ് അഭി കയ്യിലുള്ള നിർമ്മലിൻ്റെ കൂടെയുള്ള നവ്യയുടെ ഫോട്ടോകൾ കാണിക്കുന്നത്. ഇത്തരത്തിൽ ഭാര്യയെ കണ്ടാൽ ഏത് ഭർത്താവാണ് ക്ഷമിക്കുക എന്ന് പറയുകയാണ് അഭി. അപ്പോഴാണ് മുത്തശ്ശി അന്ന് ഈ ഫോട്ടോ കണ്ടപ്പോൾ നവ്യയുമായി സംസാരിച്ച കാര്യം ഓർത്തത്. ഈ ഫോട്ടോ കണ്ടതു മുതൽ എൻ്റെ മനസമാധാനം പോയെന്നും, അവൾമാർ എന്ത് ചെയ്താലും ആരും ഒന്നും പറയില്ലെന്നും, എന്നെ അടിക്കാനേ ഇവിടെയുള്ളവർക്ക് കഴിയൂ എന്ന് പറയുകയാണ് അഭി.
നവ്യ വന്നിട്ട് സത്യങ്ങൾ ചോദിക്കാമെന്ന് പറയുകയാണ് മുത്തശ്ശി. നവ്യ എവിടെയെന്ന് മുത്തശ്ശൻ ചോദിച്ചപ്പോൾ, ആദർശിൻ്റെ കൂടെ പുറത്ത് പോയിരിക്കുകയാണ് രണ്ടു പേരുമെന്നും പറയുകയാണ് മുത്തശ്ശി. അപ്പോഴാണ് ആദർശും നയനയും നവ്യയും വരുന്നത്. മുത്തശ്ശൻ ഇതൊന്നും അറിയാൻ പാടില്ലെന്ന് പറയുകയാണ് ആദർശ്. ഹാളിൽ വഴക്കു നടന്നു കൊണ്ടിരിക്കുമ്പോഴാണ് ആദർശും നവ്യയും നയനയും കയറി വരുന്നത്. നിലത്ത് ചാടിയ ഫോട്ടോകൾ കാണിച്ച് ജലജ ദേഷ്യത്തിൽ നോക്കാൻ പറയുകയാണ്. അപ്പോഴാണ് മുത്തശ്ശൻ ഇതിൻ്റെയൊക്കെ അർത്ഥമെന്താണെന്ന് ചോദിക്കുന്നത്. ഫോട്ടോ കണ്ട് ഞെട്ടി നിൽക്കുകയാണ് നവ്യ. ഇതൊക്കെയാണ് പത്തരമാറ്റിൽ ഇന്ന് നടക്കാൻ പോകുന്നത്.