സ്വർണ്ണം നോക്കി നിന്ന നവ്യയുടെ കുഞ്ഞിനെ പുറത്തെടുത്ത് ജലജ; തലയണ ഗർഭം കണ്ട് ഞെട്ടലോടെ അനന്തപുരി; ഗർഭ നാടകത്തിന് തിരശീല വീണു!! | Patharamattu Today Episode 28 May 2024 Video
Patharamattu Today Episode 28 May 2024 Video
Patharamattu Today Episode 28 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ അനന്തപുരി തറവാട്ടിലെ വലിയൊരു ആഘോഷത്തിൻ്റെ ഒരുക്കത്തിലായിരുന്നു. അനന്തപുരിയിലെ കൊച്ചു മകനായ അഭിയുടെ ഭാര്യയും നവ്യയുടെ വളകാപ്പ് ചടങ്ങിൻ്റെ ഒരുക്കങ്ങളാണ് ഈ ആഴ്ച തുടക്കത്തിൽ നടക്കാൻ പോകുന്നത്. വളകാപ്പ് ചടങ്ങിൻ്റെ ഒരുക്കങ്ങളൊക്കെ കഴിഞ്ഞശേഷം ഗോവിന്ദനും നന്ദുവും അനന്തപുരി വീട്ടിലേക്ക് വരുമ്പോൾ ജലജ പലതും പറഞ്ഞു ഗോവിന്ദനെ
അപമാനിക്കുന്നുണ്ട്. സ്വർണ്ണം കൊണ്ടുവരാത്തതിനാണ് ജലജയുടെ അപമാനിക്കൽ. എന്നാൽ ജയനും അനിയും ഒക്കെ ചേർന്ന് അവരെ സമാധാനിപ്പിക്കുകയാണ്. പിന്നീട് വളകാപ്പ് ചടങ്ങിനായി അഭിയും നവ്യയും ഒരുങ്ങി നിൽക്കുകയാണ്. അപ്പോഴാണ് ആദർശ് വന്ന് ചടങ്ങിന് ഒരുക്കി വച്ച സാധനങ്ങളൊക്കെ തട്ടി തെറിപ്പിക്കുകയാണ്. ഇത് കണ്ട് എല്ലാവരും ഞെട്ടുകയാണ്. ഇന്ന് എന്താണ് നടക്കാൻ പോകുന്നതെന്നും,
നവ്യ ഗർഭിണിയല്ലെന്ന കാര്യം ആദർശ് പറയുകയാണ്. പിറകെ വന്ന ജലജ നവ്യയെ പിടിച്ച് വലിച്ച് നവ്യയുടെ വയറ്റിലുള്ള പാഡ് എടുത്ത് ചാടുകയാണ്. ഇതൊക്കെ കണ്ട് എല്ലാവരും അതിശയപ്പെട്ടു പോയി. കനകദുർഗ്ഗ നവ്യയെ വഴക്കു പറയുകയാണ്. ആദർശ് നയനയോടാണ് നിനക്ക് ഇത് അറിയാമായിരുന്നോ എന്ന് ചോദിക്കുന്നത്. നയനയും കൂടി അറിഞ്ഞാണ് ഈ കള്ളക്കളിയെന്നറിഞ്ഞ ആദർശിന് നയനയോടും ദേഷ്യം
കൂടുകയാണ്. മകൾ ചെയ്ത തെറ്റിന് എല്ലാവരോടും മാപ്പ് പറഞ്ഞ് കനകദുർഗ്ഗ മക്കളെയും കൂട്ടി അവിടെ നിന്നിറങ്ങുമ്പോൾ മുത്തശ്ശൻ കുഴഞ്ഞു വീഴുകയാണ്. ഇത് കണ്ട് പോകാനിറങ്ങിയവർ അവിടെ നിൽക്കുകയാണ്. എല്ലാവരും ചേർന്ന് മുത്തശ്ശനെ താങ്ങിപ്പിടിച്ച് കിടത്തുകയാണ്. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.