അനാമിക എന്ന തട്ടിപ്പുകാരിയെ ജാനകിയുടെ മുമ്പിലേക്ക് എറിഞ്ഞ് ആദർശ്!! നന്ദു – അനി വിവാഹം നടന്നാൽ ജാനകി പിന്നെ ഉണ്ടാവില്ല; ഞെട്ടലോടെ അനന്തപുരി!! | Patharamattu Today Episode 28 Septemebr 2024 Video Viral
Patharamattu Today Episode 28 Septemebr 2024 Video Viral
Patharamattu Today Episode 28 Septemebr 2024 Video Viral : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ ഇന്ന് വലിയ ഒരു ആഘോഷമാണ് അനന്തപുരിയിയിൽ നടക്കാൻ പോകുന്നത്. അനിയുടെ വിവാഹം. എന്നാൽ പലരും പല ടെൻഷനിലാണ്. രാത്രി അനിയെ കൂട്ടി വന്നതിനാൽ ആദർശും നയനയും ലെയ്റ്റായാണ് ഉണർന്നത്. ഉടനെ ആദർശ് അനിയുടെ റൂമിൽ പോവുകയും, നിൻ്റെ കാര്യങ്ങളൊക്കെ ഞാൻ ഇന്നലെയാണ് അറിഞ്ഞതെന്നും, അതൊക്കെ മറന്ന് നീ റെഡിയായി വരണമെന്ന് പറയുകയാണ് ആദർശ്.
ആ സമയത്ത് ജാനകി നന്ദുവിനോട് വഴക്ക് പറയുകയാണ്. നീ ഇന്നലെ വന്നത് എന്തിനാണെന്നും, ഞാൻ പറഞ്ഞില്ലേ ഇന്നു വന്നാൽ മതിയെന്ന്, ഇപ്പോൾ ഞാൻ പറയുന്നത് നീ കല്യാണത്തിന് വന്നില്ലെങ്കിലും കുഴപ്പമില്ലെന്നാണ്. നീയും നിൻ്റെ ഏടത്തിയും കൂടി പല കളികളും കളിക്കുന്നുണ്ടെന്നും, നിൻ്റെ രണ്ട് ഏടത്തികളും ഇവിടെ വന്നത് പോരാതെ ഇനി നിന്നെ കൂടി ഇവിടെ വരുത്താനാണ് നീ ഏടത്തിയുടെ ഉദ്ദേശ്യമെന്നും പറയുകയാണ്.
ഇതൊക്കെ കേട്ട് നന്ദുവിന് വിഷമമാവുകയാണ്. അപ്പോഴാണ് നവ്യ ഒരുങ്ങി നിൽക്കുമ്പോൾ, അഭിയും ജലജയും വരുന്നത്. നവ്യയെ രണ്ടാളും അപമാനിച്ചപ്പോൾ, നവ്യ നിങ്ങളും ഈ വീട്ടിൽ ഉള്ളവരല്ലല്ലോ എന്ന് പറയുകയാണ്. ജലജയ്ക്ക് ദേഷ്യം വരികയാണ്. ആ സമയത്ത് അനിയെ ഒരുക്കാൻ സുഹൃത്തുക്കൾ വരുന്നത്. അനിയുടെ റൂമിൽ പോയി നന്ദുവും സുഹൃത്തുക്കളും സംസാരിക്കുമ്പോഴാണ് ജാനകി വന്ന് നന്ദുവിനെ വഴക്കു പറയുന്നത്.
അതിനിടയിൽ ഇറങ്ങിപ്പോവാൻ പറയുകയാണ്. നന്ദു ഒരുങ്ങാതെ വിഷമത്തോടെ നയനയുടെ റൂമിൽ വന്നപ്പോൾ, നന്ദു നടന്ന കാര്യങ്ങൾ പറയുകയാണ്. നീ ഒരുങ്ങിയിട്ട് വരു എന്ന് പറയുകയാണ്. വിഷമിച്ച് പൊട്ടിക്കരയുകയാണ് നന്ദു. ആ സമയത്താണ് ആദർശും വന്ന് നന്ദുവിനോട് ഒരുങ്ങി വരാൻ പറയുന്നത്. പിന്നീട് നയനയും ആദർശും പലതും സംസാരിക്കുകയാണ്. അനാമിക അത്ര നല്ല പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്ന് പറയുകയാണ് ആദർശ്. ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്.