അനന്തപുരി തറവാടിനെ ലോകത്തിന് മുന്നിൽ എത്തിച്ച് നയന!! നയനയ്ക്ക് സ്നേഹ ചുംബനം നൽകി ആദർശ്; സഹിക്കാനാവാതെ ദേവയാനി!! | Patharamattu Today Episode 29 August 2024 Written Update
Patharamattu Today Episode 29 August 2024 Written Update
Patharamattu Today Episode 29 August 2024 Written Update : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ അനിയുടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടന്നുകൊണ്ടിരുന്നത്. അതിനിടയിലാണ് നയനയ്ക്ക് നല്ല ഡിസൈനർക്കുള്ള അവാർഡ് ലഭിക്കുന്നത്. അനന്തപുരിയിലേക്ക് മീഡിയക്കാറൊക്കെ വരുന്നത്. നയനയോട് പല ചോദ്യങ്ങൾ ചോദിക്കുകയും, നയന എനിക്ക് അച്ഛനിൽ നിന്ന് കിട്ടിയ കഴിവാണെങ്കിലും, വിവാഹ ശേഷം ഈ വീട്ടിൽ വന്നപ്പോഴാണ് എനിക്ക് മാറ്റങ്ങൾ ഉണ്ടായതെന്നും പറയുകയാണ്. നയനയിലൂടെ മീഡിയയിലെത്തിയതിൻ്റെ സന്തോഷം മുത്തശ്ശൻ പറഞ്ഞപ്പോൾ, ദേവയാനിക്ക് ദേഷ്യം വരികയാണ്.
പിന്നീട് മുത്തശ്ശനും ജയനും കൂടി നയനയ്ക്ക് വേണ്ടി മൂർത്തീസ് ജ്വല്ലറിയിൽ ഒരു ക്യാമ്പിൻ ഒരുക്കണമെന്ന് പറയുകയാണ്. അത് കേട്ട് കൊണ്ട് വന്ന ദേവയാനിക്ക് ദേഷ്യം വരികയാണ്. അവൾ ഇവിടെ നിന്ന് ജോലിക്ക് പോയാൽ, ഇവിടുത്തെ ജോലി ആരുചെയ്യുമെന്ന് പറയുകയാണ്. നീ വലിയ വീട്ടിൽ നിന്ന് വന്നവളാണെങ്കിലും, പക്ഷേ നിന്നേക്കാൾ എത്രയോ ഉയർച്ചയിലാണ് നയനമോൾ എന്നു പറയുകയാണ് മുത്തശ്ശൻ. ഇതൊക്കെ കേട്ടപ്പോൾ ദേവയാനിക്ക് ദേഷ്യം വരികയാണ്. പിന്നീട് കാണുന്നത്, ആദർശ് നയനയെ കൂടുതൽ സ്നേഹിക്കുന്നതൊക്കെ ഓർക്കുകയാണ്.
അപ്പോഴാണ് നയന റൂമിലേക്ക് വരുന്നത്. നയനയോട് പല കാര്യങ്ങളും പറയുകയാണ്. അഭിയ്ക്ക് കുഞ്ഞുണ്ടാവാൻ പോവുകയാണെന്നും, കൂടാതെ അനി കല്യാണം കഴിക്കാനും പോകുന്നുവെന്നും, ഞങ്ങളാണ് ഇപ്പോഴും ഒന്നുമാവാതെ നിൽക്കുന്നതെന്ന് പറഞ്ഞപ്പോൾ, ആദ്യം ആദർശേട്ടൻ മാറു എന്നു പറയുകയാണ് നയന. അപ്പോഴാണ് അനാമിക വരുന്നത്. അനാമികയെ കണ്ടതും ദേവയാനിക്ക് വലിയ സന്തോഷമാവുകയാണ്. എന്നാൽ, ഞാൻ നയനേടത്തിക്ക് അവാർഡ് കിട്ടിയതറിഞ്ഞ് ഒരു ഗിഫ്റ്റുമായി വന്നതാണെന്ന് പറയുകയാണ് അനാമിക. ഇതൊക്കെ കേട്ടപ്പോൾ ദേവയാനിക്ക് ദേഷ്യം വരികയാണ്.
ഈ വീട്ടിൽ വരാൻ പോകുന്ന ആദ്യമരുമകൾ മോളാണെന്ന് പറഞ്ഞപ്പോൾ, ഞങ്ങളും ഇവിടെയുള്ളവരുടെ താലിയിട്ട് വന്നവരാണെന്നും, ഞങ്ങൾക്കും അവകാശമുണ്ടെന്നും നവ്യ പറയുകയാണ്. ദേവയാനിയുടെ സംസാരം ആദർശിനും ഇഷ്ടപ്പെടുന്നില്ല. അപ്പോഴാണ് മുത്തശ്ശൻ വരുന്നത്. ഇവിടെ എന്താണ് പ്രശ്നമെന്നും, ഞാൻ കേട്ടെന്നും, ഇവിടെ ആദ്യം വന്ന മരുമകൾ നയനയും നവ്യയും ആണെന്നും, അതേ സ്ഥാനം മാത്രമാണ് അനാമികയ്ക്കും ലഭിക്കുകയെന്നും പറയുകയാണ് മുത്തശ്ശൻ. ഇന്ന് ഇവിടെ വലിയൊരു സന്തോഷം നടന്ന ദിവസമാണെന്നും, അതിനാൽ ബ്യൂട്ടീഷൻ ഇവിടേയ്ക്ക് വരുന്നുണ്ടെന്നും, ഇവിടെയുള്ള എല്ലാവരും ഒരുങ്ങി പുറത്തു പോകാനും, ഞങ്ങൾ ആണുങ്ങളാണ് ഇന്ന് പാചകമെന്നും പറയുകയാണ് മുത്തശ്ശൻ. മുത്തശ്ശൻ പോയ ശേഷം ദേവയാനി, ആരെന്ത് പറഞ്ഞാലും എൻ്റെ മനസ് മാറാൻ പോകുന്നില്ലെന്നും, എൻ്റെ മരുമകൾക്ക് നൽകേണ്ട സ്ഥാനം അനാമികയ്ക്കായിരിക്കും നൽകുകയെന്നും പറയുകയാണ് ദേവയാനി.ഇത് കേട്ടപ്പോൾ അനാമികയ്ക്ക് സന്തോഷമാവുകയാണ്. ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.