ദേവയാനിയെ കുപ്പിയിലാക്കി നയന; നയനയെ അടുക്കളയിൽ നിന്നും എടുത്ത് പൊക്കി കറക്കി പിടിച്ച് ആദർശ്; കണ്ടു നിന്ന നവ്യയ്ക്ക് പ്രാന്തായി!! | Patharamattu Today Episode 30 March Video
Patharamattu Today Episode 30 March Video
Patharamattu Today Episode 30 March Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നയന ദേവയാനിയോട് പലതും പറയുന്നതായിരുന്നു. ഇതിന് ശേഷം ദേവയാനി ആദർശിനോട് നല്ല രീതിയിൽ സംസാരിച്ചത് ആദർശിന് വലിയ സന്തോഷമാവുകയാണ്. ഈ സന്തോഷം മുത്തശ്ശിയോട് പറയാൻ വേണ്ടി ഓടിച്ചെല്ലുകയാണ് ആദർശ്.
മുത്തശ്ശിയെ കെട്ടിപ്പിടിച്ച് അമ്മ എന്നോട് സ്നേഹത്തോടെ സംസാരിച്ചെന്ന് പറയുകയാണ്. ആണോ മോനെ എന്ന് മുത്തശ്ശി ചോദിച്ചപ്പോൾ, അതെ എന്ന് വലിയ സന്തോഷത്തിലാണ് ആദർശ് പറയുന്നത്. പിന്നീട് നേരെ നയനയുടെ അടുത്ത് കിച്ചനിലേക്ക് പോവുകയാണ് ആദർശ്. അപ്പോഴാണ് മുത്തശ്ശിയും ജാനകിയും പലതും പറയുന്നത്. ദേവയാനി സംസാരിച്ചപ്പോൾ ഈ വീടിൽ എത്ര മാത്രം മാറ്റമാണ് ഉണ്ടായതെന്ന് പറയുകയാണ്. അപ്പോഴാണ് ജയൻ വരുന്നത്. എന്താണെന്ന് മുത്തശ്ശിയോട് ചോദിച്ചപ്പോൾ, ദേവയാനി സംസാരിച്ചതിൽ വലിയ സന്തോഷത്തിലാണ് ആദർശ്.
ഇത്രയേറെ അമ്മയെ സ്‌നേഹിക്കുന്ന ഒരു മകനെ കണ്ടിട്ടില്ലെന്ന് പറയുകയാണ് മുത്തശ്ശി. ഇത് കേട്ട് കൊണ്ട് ദേവയാനി പറയുകയാണ്.എന്താണ് നിങ്ങളൊക്കെ സംസാരിക്കുന്നതെന്ന് ചോദിച്ചപ്പോൾ, നീ സംസാരിച്ചതിൽ നമ്മുടെ മകൻ വലിയ സന്തോഷത്തിലാണ് ആദർശ് എന്ന് പറയുകയാണ് ജയൻ. അവൻ ഇവിടെ വന്നും പറഞ്ഞോയെന്ന് ദേവയാനി ചോദിച്ചപ്പോൾ, നമ്മളെ മാത്രമല്ല, അവൻ്റെ ഭാര്യയെ അറിയിക്കാനും അവൻ പോയിട്ടുണ്ടെന്ന് പറയുകയാണ് മുത്തശ്ശി. അത് കേട്ടപ്പോൾ ദേവയാനിയുടെ മുഖം മാറുകയാണ്. അവൾ ഇവിടെ നിന്ന് പോയാൽ മാത്രമേ എനിക്ക് സമാധാനം കിട്ടൂ എന്ന് മനസിൽ പറയുകയാണ് ദേവയാനി. പിന്നീട് കാണുന്നത് നയനയെയാണ്. കിച്ചനിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന നയനയെ എടുത്ത് പൊക്കി കറക്കുകയാണ് ആദർശ്. എൻ്റെ അമ്മ എന്നോട് സംസാരിച്ചെന്നും, നീ കാരണം എൻ്റെ അമ്മ എന്നോട് സംസാരിച്ചതെന്നും പറയുകയാണ് ആദർശ്.
ഇത് കേട്ട നയന, എന്നോടും അമ്മ സംസാരിച്ചെന്ന് പറയുകയാണ്. അതുകൂടി കേട്ടപ്പോൾ, നയനയുടെ കൈ പിടിച്ച് സന്തോഷം കൊണ്ട് വട്ടം തിരിയുകയാണ്. അപ്പോഴാണ് നവ്യ കിച്ചനിലേയ്ക്ക് വരുന്നത്. ഈ കാഴ്‌ച കണ്ട് നവ്യ ഞെട്ടുകയാണ്. ഞാൻ അനുഭവിക്കേണ്ട സുഖമാണോ ഇവൾ അനുഭവിക്കാൻ പോകുന്നതെന്നും, അഭി വെറും കള്ളനാണെന്നും, ഒട്ടും സ്നേഹമില്ലാത്തവനാണെന്നും മറ്റും മനസിൽ പറഞ്ഞ് നവ്യ അകത്ത് പോവുകയാണ്. പിന്നീട് കാണുന്നത് ജലജ ദേവയാനിയുടെ അടുത്ത് പോവുന്നതാണ്. അവൾ ചെയ്തതൊക്കെ ഏട്ടത്തിമറന്നോ എന്ന് ചോദിക്കുകയാണ്. ഞാനൊന്നും മറന്നിട്ടില്ലെന്നും, എല്ലാം എൻ്റെ മനസിൽ ഉണ്ടെന്നും പറയുകയാണ് ദേവയാനി. അവൾക്ക് ഉള്ളത് ഞാൻ പതിയെ നൽകാമെന്ന് പറഞ്ഞപ്പോൾ, ജലജ മനസിൽ സന്തോഷിക്കുകയാണ്. ഇതൊക്കെയാണ് പത്തരമാറ്റത്തിലെ ഇന്നത്തെ പ്രൊമോയിൽ കാണാൻ കഴിയുന്നത്.