കല്യാണ ദിവസം തന്നെ അത് സംഭവിക്കുന്നു!! പൊട്ടിക്കരഞ്ഞ് ആ പ്രവർത്തി ചെയ്ത് അനാമിക; ആളുകളിച്ച ദേവയാനിയെ പൂട്ടി ആദർശ്!! | Patharamattu Today Episode 30 September 2024 Viral Video
Patharamattu Today Episode 30 September 2024 Viral Video
Patharamattu Today Episode 30 September 2024 Viral Video : ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ അനിയുടെയും അനാമികയുടെയും കല്യാണ ദിവസമാണ്. എല്ലാവരും ഒരുങ്ങി നിൽക്കുകയാണ്. എന്നാൽ അനിയും നന്ദുവും തമ്മിലുള്ള ബന്ധ മറിഞ്ഞവർക്ക് അനിയുടെ വിവാഹ ദിവസം വലിയ ടെൻഷനിലാണ്. അനി ഒരുങ്ങുകയാണ്. കനകയും ഗോവിന്ദനും ഒരുങ്ങി വന്നു. അപ്പോഴാണ് നന്ദു സാരി ഉടുത്ത് ഒരുങ്ങി വരുന്നത് കാണുന്നത്. ശേഷം കനകയും ഗോവിന്ദനും അനിക്ക് വിവാഹ സമ്മാനമായി ഒരു കൈ ചെയ്ൻ കൊടുക്കുകയാണ്.
അനി ഇതൊക്കെ എന്തിനാണെന്ന് പറയുമ്പോഴാണ് ജലജയും ദേവയാനിയും വരുന്നത്. 2 പവൻ്റെ സ്വർണ്ണം കൊടുത്തതിന് അപമാനിക്കുകയാണ്. പിന്നീട് അനിയോട് എല്ലാവർക്കും ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങാൻ പറയുകയാണ്. അനുഗ്രഹം വാങ്ങിയ ശേഷം എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പോവുകയാണ്. മുത്തശ്ശൻ അസുഖമായതിനാൽ കല്യാണത്തിന് പങ്കെടുത്തിരുന്നില്ല. ഉപേന്ദ്രൻ്റെ ആൾക്കാർ അവിടെ എത്തുന്നുണ്ട്. അനാമികയും കുടുംബവും എത്തുകയും ചെയ്തു. ശേഷം വിവാഹ മുഹൂർത്തം അടുത്തപ്പോൾ, അനിയും അനാമികയും സ്റ്റേജിൽ കയറുകയാണ്.
അനി അനാമികയുടെ കഴുത്തിൽ താലിചാർത്തുന്നത് കാണാനാകാതെ നന്ദു മാറി നിൽക്കുകയാണ്. നന്ദുവിനെ ശ്രദ്ധിച്ച നയന പിറകെ പോയപ്പോൾ മാറിനിന്ന് കരയുന്ന നന്ദുവിനെയാണ് കാണുന്നത്. നയന പോത്ശേ കണ്ട് ആദർശും പുറകെ ചെല്ലുകയാണ്. നന്ദുവിനെ രണ്ടു പേരും പലതും പറഞ്ഞ് സമാധാനിപ്പിച്ച് കുട്ടിപോവുകയാണ്. ശേഷംവിവാഹം നടക്കാൻ പോവുകയാണ്. അനി വലിയ വിഷമത്തിലാണ് നിൽക്കുന്നത് .
അപ്പോൾ ഉപേന്ദ്രൻ്റെ ആൾക്കാർ കയറി വരുന്നതാണ് കാണുന്നത്. വിവാഹം നടക്കുന്നതിന് മുൻപ് നമുക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഗുണ്ടകൾ അനാമികയുടെ അച്ഛനെ കുറിച്ചും, പണം തരാനുള്ള കാര്യമൊക്കെ പറയുകയാണ്. ഇതൊക്കെ കേട്ട് അനന്തപുരിക്കാർ ഞെട്ടി നിൽക്കുന്നതാണ് ആഴ്ച നടക്കാൻ പോകുന്നത്.