ജീവിതമാകുന്ന ജാലവിദ്യ തുടരുന്നു. വേദിയിൽ നീയും, സദസ്സിൽ ഞാനും-തിരിച്ചും; തിരശ്ശീലകളില്ലാതെ… ആനിവേഴ്സറി ആശംസകൾ!! | Sithara Krishnakumar And Sajin Wedding Anniversary News Viral
Sithara Krishnakumar And Sajin Wedding Anniversary News Viral
Sithara Krishnakumar And Sajin Wedding Anniversary News Viral : സിനിമ പിന്നണി ഗാനരംഗത്ത് തന്റെ മാസ്മരിക ശബ്ദം കൊണ്ട് മലയാളി മനസ്സുകൾ കീഴടക്കിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ടെലിവിഷൻ ചാനലിലെ ചില പരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ആണ് സിതാര സിനിമ പിന്നണി ഗാനരംഗത്തേക്ക് എത്തിപ്പെടുന്നത്.നിരവധി റിയാലിറ്റി ഷോകളിൽ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.2012ലും 2017 ലും കേരള സംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും സിതാര സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ എത്തിക്കാറുണ്ട്.
തന്റെ 17 വിവാഹ വാർഷികത്തിന്റെ ദൃശ്യങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.സിത്താരയുടെ ഭർത്താവാണ് ഡോക്ടർ സജീഷ്. ഇവരും ഒന്നിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ബല്ലാത്ത ജാതി എന്ന ട്രെൻഡിങ് പാട്ടിനൊപ്പമാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോക്ക് താഴെ സിതാര കുറിച്ചിരിക്കുന്ന വാക്കുകൾ ഇങ്ങനെ “സമം സമം സമരം സമരസം!
” പ്രായത്തോടൊപ്പം പ്രണയവും, പോരാ പോരാ എന്ന പോരാട്ടങ്ങളും പതിന്മടങ്ങ് പെരുകിയ പതിനേഴ് സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു…! പരസ്പരം പറയാതെ, അറിയുന്ന പൊരുളുകൾ… പാഠങ്ങൾ…ഒരേ സമയം അടുക്കുകയും അകലുകയും ചെയ്യുന്ന കാന്തികതയുടെ ഭൗതിക ശാസ്ത്രം. അസന്തുലിതാവസ്ഥകളിൽ നിന്നും സ്വയം കലങ്ങിത്തെളിയുന്ന സന്തുലിതങ്ങളുടെ രസതന്ത്രം.ജീവനത്തിൽ നിന്ന് അതിജീവനത്തിലേക്ക് ജീവിപ്പിക്കുന്ന ജീവകങ്ങളുടെ ജനിതകഭേദം!
ദാമ്പത്യം ഒരു ഗണിതമത്രേ! ഗുണിച്ചാലും ഹരിച്ചാലും കൂട്ടിയാലും കിഴിച്ചാലും ഒരുത്തരവും കിട്ടാത്ത കണക്കിലെ ഒരു കളി. ജീവിതമാകുന്ന ജാലവിദ്യ തുടരുന്നു. വേദിയിൽ നീയും, സദസ്സിൽ ഞാനും-തിരിച്ചും. തിരശ്ശീലകളില്ലാതെ…ആനിവേഴ്സറി ആശംസകൾ! ഈ വീഡിയോkk താഴെ നിരവധി ആളുകളാണ് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.