കല്യാണിയെ കൊല്ലാൻ രാഹുൽ തന്നെ വേണം!! ആ കടുത്ത തീരുമാനം കേട്ട് ഞെട്ടലോടെ രൂപ; താര എന്ന അമ്മയെ തിരിച്ചറിഞ്ഞ് സരയൂ!!! | Mounaragam Today Episode 15 March 2024 Video
Mounaragam Today Episode 15 March 2024 Video
Mounaragam Today Episode 15 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വ്യത്യസ്തമായ എപ്പിസോഡുകളായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, താര രാഹുലിൻ്റെ വീട്ടിൽ വരികയും, താരയെ സരയുവും ശാരിയും കൂടി പുറത്തേയ്ക്ക് തള്ളിവിടുകയും ചെയ്യുമ്പോഴാണ് കിരണും കല്യാണിയും അവിടെ എത്തുന്നത്. വഴക്കുകൾ കഴിഞ്ഞ് കല്യാണി താരയെ കൂട്ടി പോവുകയും, കിരൺ രാഹുലിനോട് പലതും പറയുകയായിരുന്നു. ഇങ്ങനെ കളിച്ചാൽ ഞാൻ എല്ലാ സത്യങ്ങളും പുറത്തു പറയുമെന്നും, അതിനൊരു അവസ്ഥ എന്നെക്കൊണ്ട് ഉണ്ടാക്കരുതെന്നും പറഞ്ഞു കൊണ്ട് കിരൺ പോവുകയാണ്.
അപ്പോഴാണ് മനോഹർ വരുന്നത്. അമ്മായി അച്ഛന് തലവേദനയായല്ലോയെന്നും, ഇന്ന് വന്ന ആ സ്ത്രീ വന്നതേയുള്ളൂ, ഇനി അവർ പറഞ്ഞത് സത്യമാണെന്ന് ഞാൻ പറഞ്ഞാൽ, അവർ ഡിഎൻഎ ടെസ്റ്റ് നടത്താൻ തയ്യാറാവുകയും, പിന്നീട് നിങ്ങളുടെ കാര്യമെന്താവുമെന്ന് ഞങ്ങൾക്ക് അറിയില്ലെന്ന് പറയുകയാണ് മനോഹർ. അപ്പോൾ അകത്ത് കയറിയപ്പോൾ രൂപ പലതും പറയുകയാണ്.
താര വന്നതിനെപ്പറ്റി രാഹുലിനെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുകയാണ് ശാരി. ഇത് കേട്ട് വന്ന രാഹുലിന് ദേഷ്യം വരുന്നുണ്ട്. അപ്പോഴാണ് സരയുവും ശാരിയും ചന്ദ്രസേനൻ പറഞ്ഞു വിട്ടതാണോയെന്ന് ആലോചിക്കുന്നുണ്ട്. പിന്നീട് രാഹുൽ നേരെ പോകുന്നത് രൂപയെ കാണാനാണ്. രൂപയോട് എൻ്റെ മനസ്സ് മുഴുവൻ എൻ്റെ മകൾ കിരണിൻ്റെ കൂടെ നിൽക്കുന്നതാണ്. ഇത് കേട്ട് രൂപ നിൻ്റെ ആഗ്രഹം മോശമില്ലെന്നും, എൻ്റെ മക്കളെ നോക്കി നീ ആഗ്രഹിക്കേണ്ടെന്ന് പറയുകയാണ് രൂപ.
നീ എന്താണ് ആലോചിക്കുന്നതെന്നു ചോദിച്ചപ്പോൾ, ഒന്നുമില്ലെന്ന് പറയുകയാണ് രൂപ.ഈ കാര്യം രൂപ ഉടൻ തന്നെ ചന്ദ്രസേനനെ അറിയിക്കുകയാണ്. നീ ഭയക്കേണ്ടതില്ലെന്നും, കല്യാണി മോളെ തൊടാൻ അവന് പറ്റില്ലെന്ന് പറയുകയാണ് സിഎസ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.