വിവാഹം കഴിഞ്ഞ് വിഷു ആഘോഷത്തിൽ സേനനും കുടുംബം; ആ ഞെട്ടിക്കുന്ന കാഴ്ച കണ്ട ഞെട്ടലോടെ ശാരി! | Mounaragam Today Episode 12 April 2024 Video
Mounaragam Today Episode 12 April 2024 Video
Mounaragam Today Episode 12 April 2024 Video : ഏഷ്യാനെറ്റ് പരമ്പരയായ മൗനരാഗത്തിൽ വളരെ രസകരമായ എപ്പിസോഡാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, രാവിലെ രാഹുലിൻ്റെ വീട്ടിൽ എല്ലാവരും കണി കാണുന്നതായിരുന്നു. അപ്പോൾ മനോഹരർ കണി കാണാൻ പോവുകയും, കണികണ്ട ഉടനെ മനോഹർ സരയുവിനെയാണ് നോക്കുന്നത്. ഇത് കണ്ടപ്പോൾ സരയു മനു ഏട്ടൻ അവിടേയ്ക്ക് നോക്കെന്ന് പറഞ്ഞപ്പോൾ, എനിക്ക് എൻ്റെ മോളെ കാണുന്നതും കണി കാണുന്നതും ഒരുപോലെയാണെന്ന് പറയുകയാണ്. ഇതു കേട്ടപ്പോൾ വലിയ സന്തോഷം ആവുകയാണ് സരയുവിന്.
അപ്പോഴാണ് ശാരി വരുന്നത്. നിങ്ങൾ കണിയൊക്കെ കണ്ടോ എന്നു പറഞ്ഞപ്പോൾ, എൻ്റെ ഈ വർഷം പോയെന്നും, ഞാൻ തലക്ക് സുഖമില്ലാത്ത മനുഷ്യനെ ആണ് രാവിലെ തന്നെ കണ്ടത് എന്ന് പറയുകയാണ്. അത് കേട്ടപ്പോൾ കുറേ സമാധാന വാക്കുകൾ പറയുകയാണ്. സുഖമില്ലാത്തതിന് എന്തുചെയ്യാനാണ്, അസുഖം ആർക്കും വരാമല്ലോ, എനിക്കാണ് ഇതുപോലെയെങ്കിൽ നിങ്ങൾ എന്നെ തള്ളിപ്പറയുമോ എന്നു പറഞ്ഞപ്പോൾ, അത് ശരിയാണെന്ന് പറയുകയാണ് സരയു. അപ്പോഴാണ് രാഹുൽ വരുന്നത്. ഇവർ പറയുന്നത് കേട്ട് രാഹുലിന് ദേഷ്യം വരികയാണ്. ആരെയും പിന്നീട് സാറയും രാഹുലിനോട് കൈനീട്ടം ചോദിക്കുകയാണ്. എൻ്റെ കയ്യിൽ പണം ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ ദേഷ്യം പിടിക്കുകയാണ് സരയുവിന്.
അപ്പോഴാണ് മനോഹർ നല്ലൊരു തുക സരയുവിന് കൈനീട്ടമായി നൽകുന്നത്. ഇത് കണ്ടപ്പോൾ തന്നെ വലിയ സന്തോഷം ആവുകയാണ് സരയുവിന്.മോനെ കണ്ട് പഠിക്കെന്ന് പറയുകയാണ് ശാരി. നമുക്ക് രൂപയുടെ വീട്ടിൽ പോയിട്ട് വരാമെന്നും, രൂപയുടെ കൈനീട്ടം എല്ലാവർഷവും എൻ്റെ മോൾക്ക് ലഭിക്കുന്നതാണെന്നു പറയുകയാണ്. അങ്ങനെ രൂപയുടെ വീട്ടിൽ പോകാൻ ഒരുങ്ങുകയാണ് സരയുവും സാരിയും. അപ്പോഴാണ് കല്യാണിയും കിരണും അമ്പലത്തിൽ പോയി വരുമ്പോഴാണ്.വിക്രമിനെ കണ്ടപ്പോൾ കിരൺ വിക്രമിനോട് പലതും പറയുകയാണ്. എന്നാൽ വിക്രം ഞാൻ ഇപ്പോൾ സുഖമായി ആണ് ജീവിക്കുന്നതെന്നും, നിങ്ങളുടെ പെങ്ങളെ കെട്ടിയത് മുതൽ എനിക്ക് തലവേദനയായിരുന്നു എന്നൊക്കെ പറഞ്ഞപ്പോൾ, അതേടാ നിനക്ക് സുഖമാണല്ലേ, ഇവളുടെ മുത്തശ്ശിയെ കണ്ടപ്പോൾ ഞങ്ങൾ അറിഞ്ഞു നിൻ്റെ സുഖം. നീ പോയപ്പോൾ പെങ്ങളുടെ ജീവിതം രക്ഷപ്പെട്ടു എന്നൊക്കെ പറയുകയാണ് കിരൺ.
ഇത് കേട്ടപ്പോൾ ആ ഞാനറിയുന്നുണ്ട് നിങ്ങളുടെ പെങ്ങൾക്ക് പുതിയ ജീവിതമൊക്കെ കിട്ടാൻ പോവുന്നത്. എന്നാൽ എൻ്റെ മകളെ മറ്റൊരാളെ കൊണ്ട് അച്ഛാ എന്ന് വിളിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞപ്പോൾ, നീ എന്തു ചെയ്യുമെന്ന്കയാണ്. പിന്നീട് കാണുന്നത് സരയുവും ശാരിയും കൂടി രൂപയുടെ വീട്ടിൽ പോകാൻ ഒരുങ്ങുമ്പോൾ, രാഹുലും മനോഹറും പലതും പറയുകയാണ്. അവരുടെ മുന്നിലിട്ട് എന്നെ നാണം കെടുത്തി നീ നല്ല പിള്ള ചമയുകയാണെന്നു രാഹുൽ പറഞ്ഞപ്പോൾ, അതെയെന്നും നിങ്ങളുടെ സ്വഭാവം അറിഞ്ഞാൽ അവർ നിങ്ങളെ വിഷം കൊടുത്ത് കൊല്ലുമെന്നും പറയുകയാണ്. പിന്നീട് കാണുന്നത് കിരണും കല്യാണിയും എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. ഭക്ഷണം കഴിഞ്ഞ് പലതും പറഞ്ഞിരിക്കുമ്പോഴാണ് ആരോ ബെല്ലടിക്കുന്നത് കേൾക്കുന്നത്. കല്യാണി ഡോർ തുറന്നപ്പോൾ, സരയുവിനെയും ശാരിയെയും കണ്ട് ഞെട്ടുകയാണ്. അകത്തേക്ക് നോക്കുമ്പോൾ ചന്ദ്രസേനനെയും രൂപയെയും സോണിയെയും കണ്ട് സരയുവും ശാരിയും അത്ഭുതപ്പെടുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.