സരയു നിങ്ങളുടെ മകൾ അല്ല!! ആ സത്യം ശാരിയുടെ മുഖത്ത് നോക്കി പച്ചയ്ക്ക് വിളിച്ച് പറഞ്ഞ് കിരൺ; ഇനി ശാരി രാഹുൽ സംഹാരതാണ്ഡവം!! | Mounaragam Today Episode 18 June 2024
Mounaragam Today Episode 18 June 2024
Mounaragam Today Episode 18 June 2024 : ചുരുക്കം എപ്പിസോഡുകൾ കൊണ്ട് തന്നെ പ്രേക്ഷക മനസിൽ ഇടം പിടിച്ച പരമ്പരയായ മൗനരാഗം ഇപ്പോൾ നാലു വർഷം പിന്നിട്ടിട്ടും പ്രേക്ഷക മനസിൽ ആകർഷകമായ സ്ഥാനം തന്നെയാണ് ഇപ്പോഴുമുള്ളത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കല്യാണിയ്ക്ക് വലിയൊരു അംഗീകാരം കിട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു കിരണും കല്യാണിയും മറ്റുള്ളവരും. രൂപയുടെ വീട്ടിൽ എത്തി കല്യാണിയുടെ കലയ്ക്ക് അന്തർദേശീയ തലത്തിലുള്ള അംഗീകാരം ലഭിച്ചതിന് കെയ്ക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു.
അവിടെ ശാരിയും ഉള്ളതിനാൽ യാമിനി ശാരിയെയും വിളിക്കുന്നുണ്ട്. പിന്നീട് കാണുന്നത് സരയുവിനെയാണ്. ടി വി തുറക്കുമ്പോൾ തന്നെ കല്യാണിയുടെ വാർത്ത കണ്ട് ദേഷ്യപ്പെട്ട് ടിവി ഓഫ് ചെയ്യുമ്പോഴാണ് മനോഹർ വരുന്നത്. മനോഹറിനോട് കല്യാണിക്ക് കിട്ടിയ അംഗീകാരത്തെക്കുറിച്ച് പറഞ്ഞ് ദേഷ്യപ്പെടുകയാണ് സരയു. അപ്പോഴാണ് ശാരി വിളിച്ച് രൂപയുടെ വീട്ടിൽ നടക്കുന്ന ആഘോഷത്തെക്കുറിച്ച് പറയുകയാണ്.
എല്ലാവരും ഇവിടെ സ്നേഹിച്ച് തിമിർക്കുകയാണെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് കല്യാണിയും കിരണും രൂപയും ചന്ദ്രസേനനുമൊക്കെ ശാരി ഇവിടെ താമസിക്കാൻ വന്നതിനെ കുറിച്ചും, സൂക്ഷിക്കണമെന്നും പറയുകയാണ്. എന്തോ കരുതിയാണ് ഈ വരവിൻ്റെ ഉദ്ദേശ്യമെന്ന് പറയുകയാണ് കല്യാണി. പിന്നീട് കാണുന്നത് കല്യാണിയും കിരണും ഓഫീസിലെത്തി അവിടെയും കെയ്ക്ക് മുറിച്ച് ആഘോഷിക്കുകയാണ്.
ഹരിയേട്ടൻ കല്യാണിയുടെ ഉയർച്ചയെക്കുറിച്ച് പറയുകയാണ്. അപ്പോഴാണ് കമ്പനിയിലേയ്ക്ക് പുതിയ സ്റ്റാഫായി മേഘ്നയെ എടുത്ത കാര്യവും പറയുകയാണ്. പിന്നീട് കിരൺ കല്യാണിയ്ക്ക് അവിടെ വച്ച് ഗിഫ്റ്റ് കൊടുക്കുകയാണ്. മേഘ്ന കല്യാണി ജോലി നൽകിയതിന് നന്ദി പറഞ്ഞപ്പോൾ, മേഘ്നയുടെ ഭർത്താവിനെ ആയിരുന്നില്ല അവർ കൊല്ലാൻ വിചാരിച്ചതെന്നും, ആൽബി ചേട്ടനെയാണെന്നുമുള്ള കാര്യം മേഘ്നയോട് പറയുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ മൗനരാഗത്തിൽ നടക്കാൻ പോകുന്നത്.