ഒടുവിൽ സരയു ആ സത്യം തിരിച്ചറിയുന്നു; കിരൺ ശാരിയെ കൊണ്ട് തന്നെ അത് ചെയ്യിക്കുന്നു; പെറ്റമ്മയുടെ സമ്മാനം അണിഞ്ഞ് സരയു!! | Mounaragam Today Episode 06 Aug 2024 Video Viral
Mounaragam Today Episode 06 Aug 2024 Video Viral
Mounaragam Today Episode 06 Aug 2024 Video Viral : ഏഷ്യാനെറ്റ് പരമ്പര മൗനരാഗം വർഷങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ മുൻപന്തിയിൽ തന്നെയാണ് നിൽക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരയുവിൻ്റെ പിറന്നാൾ ആഘോഷം നടക്കുകയാണ്. അപ്പോഴാണ് താര വരുന്നത്. താര വന്നപ്പോൾ ആകെ പ്രശ്നങ്ങൾ നടക്കുകയാണ്. പിന്നീട് ശാരി രാഹുലിനെ കുറെ വഴക്കു പറയുകയാണ്. ഇയാൾക്ക് മാത്രമാണ് ഭ്രാന്തില്ലാത്തതെന്ന് ഇയാൾ പറയുന്നത് കേൾക്കുമ്പോൾ തൻ്റെ കരണത്ത് അടിക്കാനാണ് തോന്നുന്നതെന്ന് പറയുകയാണ് ശാരി. അതിലും വലിയ വാക്കുകളാണല്ലോ നിൻ്റെ നാവിൽ നിന്ന് വരുന്നതെന്നും, ഇതിലും നല്ലത് എന്നെ കൊല്ലുന്നതാണെന്നും പറയുകയാണ് രാഹുൽ.
അതും ഞാൻ ചെയ്യുമെന്ന് പറയുകയാണ് ശാരി. പിന്നീട് റൂമിലേക്ക് പോയ ശേഷം ശാരി താര വന്നതൊക്കെ ആലോചിക്കുകയാണ്.അപ്പോഴാണ് കിരണിൻ്റെ ഫോൺ വരുന്നത്. നിങ്ങളെ കാണണമെന്നും ഗ്രൗണ്ടിനടുത്തുള്ള ചർച്ചിനടുത്തും വരാൻ പറയുകയാണ്.അങ്ങനെ ശാരി കിരണിനെ കാണാൻ പോവുകയാണ്. അവിടെ എത്തിയപ്പോൾ കിരൺ പലതും പറഞ്ഞ ശേഷം താര കൊടുത്ത നെക്ലേസെടുത്ത് ശാരിക്ക് നൽകുകയാണ്. ഇത് സരയുവിന് നൽകണമെന്നും, താരാൻ്റി തന്നതാണെന്നു പറയുകയാണ് കിരൺ.
കേട്ടപ്പോൾ ശാരിക്ക് വിഷമം തോന്നിയെങ്കിലും മാല വാങ്ങുകയാണ്. ഇത് നിങ്ങൾ നൽകിയില്ലെങ്കിൽ ഞാൻ എല്ലാ സത്യങ്ങളും പറയേണ്ടി വരുമെന്നും കിരൺ പറക്കുന്നുണ്ട്. ശാരി വീട്ടിലെത്തി സരയുവിന് സമ്മാനം നൽകുകയാണ്. അതു വാങ്ങിയ സരയുവിന് മാല കണ്ട് വലിയ ഇഷ്ടമായി. ശാരിയുടെ കണ്ണുനിറയുകയായിരുന്നു.അമ്മയ്ക്കിപ്പോൾ എപ്പോഴും വിഷമമാണല്ലോ എന്ന് പറഞ്ഞപ്പോൾ, നിൻ്റെ അച്ഛനെ ഓർത്താണെന്ന് പറയുകയാണ് ശാരി. പിന്നീട് കാണുന്നത് ചന്ദ്രസേനനെയും രൂപയെയുമാണ്.
താരയുടെ കാര്യമാണ് അവർ പറയുന്നത്. സരയുവിൻ്റെ പിറന്നാൾ ദിവസം എനിക്ക് ഗിഫ്റ്റായി മാല നൽകണമെന്നാണ് താര പറഞ്ഞതെന്നും, അങ്ങനെയാണ് ഞാൻ താരയ്ക്ക് മാല വാങ്ങി നൽകിയതെന്നും, അവളുടെ ആഗ്രഹപ്രകാരം സരയുവിൻ്റെ കൈയിൽ തന്നെ എത്തുമല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനമെന്ന് പറയുകയാണ് രൂപ. ഇതെല്ലാം അറിഞ്ഞ് ഒന്നും അറിയാത്തവനെപ്പോലെ നിൽക്കുകയാണ് രാഹുലെന്ന് പറയുകയാണ് സിഎസ്. സരയുവാണെങ്കിൽ മാല കിട്ടിയതിൻ്റെ വലിയ സന്തോഷത്തിലാണ്.ഇതൊക്കെയാണ് ഇന്ന് നടക്കാൻ പോകുന്നത്.