എല്ലാവരും നോക്കി നിൽക്കെ തന്നെ സരയുവും താരയും ഒന്നിക്കുന്നു!! രൂപയുടെ കുതന്ത്രത്തിൽ വീണ സരയു ഇനി താരയ്ക്ക് സ്വന്തം; മനോഹർ പെട്ടു!! | Mounaragam Today Episode 13 July 2024 Video
Mounaragam Today Episode 13 July 2024 Video
Mounaragam Today Episode 13 July 2024 Video : ഏഷ്യാനെറ്റ് പരമ്പരയായ മൗനരാഗത്തിൽ വലിയ ട്വിസ്റ്റുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.കഴിഞ്ഞെ. ആഴ്ചത്തെ എപ്പിസോഡുകളിൽ വളരെ രസകരമായ രംഗങ്ങളാണ് നടന്നു കൊണ്ടിരുന്നത്. ഈ ആഴ്ച നടക്കാൻ പോകുന്നത് അതിലും വലിയ ട്വിസ്റ്റുകളാണ്. സരയു രൂപയുടെ വീട്ടിൽ താമസിക്കാൻ വന്നതായിരുന്നു. രൂപ ഉറക്ക് ഗുളിക കലർത്തി പാലിൽ കൊടുത്തതിനാൽ സരയു പെട്ടെന്ന് ഉറങ്ങിയതിനാൽ, താരയേയും കൂട്ടി ചന്ദ്രസേനനും കല്യാണിയും വരികയാണ്. രൂപ വാതിൽ തുറന്നപ്പോൾ, എന്തായി കാര്യങ്ങൾ എന്നു ചോദിക്കുകയാണ്. എല്ലാം ഓക്കെയാണെന്നും, താരയോട് പലതും രൂപ പറയുകയാണ്. പണ്ട് ഞാൻ തന്നെ ഒരുപാട് തെറ്റിദ്ധരിച്ചെന്നും പറയുകയാണ്.
അതൊന്നും സാരമില്ലെന്ന് പറയുകയാണ് രൂപ. പിന്നീട് താര സരയു കിടന്ന റൂമിലേയ്ക്ക് പോവുകയാണ്. സരയുവിനെ കണ്ട താരയുടെ മാതൃസ്‌നേഹം ഒഴുകുകയാണ്. ഉടൻ തന്നെ ബെഡിലേക്ക് കിടന്ന് സരയുവിനെ താലോലിക്കുകയാണ്. സരയുവിനെ ചേർത്ത് പിടിച്ച് കിടക്കുകയാണ്. അപ്പോഴാണ് ചന്ദ്രസേനനും, രൂപയും കല്യാണിയും സംസാരിക്കുന്നത്. പാവം താരാൻ്റിയെന്നും, എത്ര ആഗ്രഹിച്ചാണ് മകളെ കാണാൻ വന്നതെന്ന് പറയുകയാണ്.
താരനല്ലവളാണെന്നും, എന്നാൽ ആ അമ്മയുടെ ഒരു മനസും അവൾക്ക് കിട്ടിയില്ലെന്ന് പറയുകയാണ്. അവർ മുകളിൽ റൂമിലേക്ക് ചെന്നപ്പോൾ സരയുവിനെ ചേർത്ത് പിടിച്ച് കിടന്നത് കണ്ട് സന്തോഷിക്കുകയാണ്. ഈ അമ്മയുടെ സ്നേഹം അവൾക്ക് വേണ്ടാ തേ പോയല്ലോ എന്ന് പറയുകയാണ്. പിന്നീട് കാണുന്നത് മനോഹറിൻ്റെയും നിഷയുടെയും വിവാഹ നിശ്ചയമാണ്.
അവിടെ റോണിയായി നിൽക്കുന്ന മനോഹർ നിഷയുടെ വീട്ടിലെത്തി. അവിടെ നിഷയുടെ അച്ഛനും അമ്മയും മോതിരം മാറൽ ചടങ്ങിനായി എല്ലാം ഒരുക്കിയിരിക്കുകയാണ്. രണ്ടു പേരും മോതിരം മാറ്റത്തിനായി ഇരിക്കുകയും, വിരലുകളിൽ മോതിരം അണിയുകയും ചെയ്തു. അപ്പോഴാണ് വീട്ട് മുറ്റത്ത് ഒരു കാർ വന്ന് നിർത്തുന്ന ശബ്ദം കേൾക്കുന്നത്. ഇത് കേട്ട മനോഹർ ഞെട്ടുകയാണ്. കല്യാണിയായിരുന്നു കാറിൽ വന്നിറങ്ങിയത്. ഞെട്ടലോടെ ഇരിക്കുകയാണ് റോണി എന്ന മനോഹർ. ഇതൊക്കെയാണ് അടുത്ത ആഴ്ച നടക്കാൻ പോകുന്നത്.