മൗനരാഗം അവസാനിക്കുന്നു; സോണിയുടെ വിവാഹ വാർത്ത അറിഞ്ഞ വിക്രം അത് ചെയുന്നു; സത്യം അറിഞ്ഞ് കിരൺ വിക്രമിനെയും രാഹുലിനെയും തീർത്തു!! | Mounaragam Today Episode 15 May 2024 Video
Mounaragam Today Episode 15 May 2024 Video
Mounaragam Today Episode 15 May 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുബ പരമ്പരയായ മൗനരാഗത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വളരെ രസകരമായ രംഗങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സോണിയും ആൽബിയും തമ്മിലുള്ള കല്യാണമായിരുന്നു. സോണി വീട്ടിലേക്ക് പുറപ്പെടുമ്പോൾ സിഎസും, കിരണും രൂപയുമൊക്കെ വിഷമിച്ചു നിൽക്കുകയായിരുന്നു. സിഎസിൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുകയായിരുന്നു. ആദ്യവിവാഹം എൻ്റെ മകളുടേത് പരാജയം ആയിരുന്നെങ്കിലും, എന്നാൽ ഇന്ന് നല്ലൊരു മകനെ ആണ് എനിക്ക് കിട്ടിയതെന്നും, അതിനാൽ ഇപ്പോൾ സന്തോഷമാണെന്നും പറയുകയാണ് സിഎസ്. പിന്നീട് കാണുന്നത് രണ്ടുപേരും വീട്ടിലെത്തുന്നതാണ്.
വീട്ടിലേക്ക് സ്വീകരിച്ച് വലതുകാൽ വച്ച് അകത്ത് കയറാൻ പറയുകയാണ് അഗസ്റ്റിൻ അച്ഛായൻ. രണ്ടു പേരും സന്തോഷത്തോടെ അകത്തേക്ക് കയറുകയാണ്. അങ്ങനെ അകത്ത് കയറിയ ശേഷം റൂമൊക്കെ കാണിക്കാൻ ആൽബിയോട് പറയുകയാണ്. അങ്ങനെ ആൽബിയും സോണിയും റൂമിലേക്ക് പോവുകയാണ്. പിന്നീട് കാണുന്നത് മൂങ്ങയെയാണ്. മൂങ്ങ പായസവുമായി വരികയാണ്. അപ്പോൾ വിക്രമും പ്രകാശനും ഇന്നെന്താണ് പായസം വച്ചതെന്ന് ചോദിക്കുകയാണ്.അത് സോണിയുടെ കല്യാണം മുടങ്ങിയ ദിവസമല്ലേയെന്നും, അതിനാൽ ഇന്നൊരു സദ്യ ഒരുക്കണമെന്ന് കരുതിയിരുന്നെന്നും, എന്നാൽ സാധനങ്ങളില്ലാത്തതിനാലാണ് പായസത്തിലൊതുക്കിയതെന്ന് പറയുകയാണ് മൂങ്ങ.
ഇത് കേട്ടുകൊണ്ടാണ് ശരണ്യ വരുന്നത്. ഇവരുടെ സംസാരം കേട്ട് ശരണ്യ വഴക്ക് പറയുകയാണ്.ഒരു പെൺകുട്ടിയുടെ ജീവിതം വച്ച് കളിച്ചത് മതിയായില്ലേ എന്നും, സ്വന്തം മക്കൾക്ക് ഇങ്ങനെ വന്നാൽ നിങ്ങൾ സഹിക്കുമോ എന്ന് പറയുകയാണ് ശരണ്യ. അതൊന്നും നമ്മൾക്ക് അറിയേണ്ടെന്നും, അവൾ നന്നാവാൻ പാടില്ലെന്ന് പറയുകയാണ് പ്രകാശൻ. അപ്പോൾ ശരണ്യ മനസിൽ പറയുകയാണ്. സോണി കല്യാണം കഴിഞ്ഞ് സുഖമായി ജീവിക്കുകയാണെന്ന് പറയുകയാണ്.
പിന്നീട് കാണുന്നത് കിരണും കല്യാണിയും മനോഹറിനെ കാണുകയാണ്. മനോഹറിനോട് രാഹുലിനെ കുറിച്ച് പറയുകയാണ്. അയാൾ കല്യാണിയെ കൊന്ന് സരയുവിനെ എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിനാൽ അയാൾക്ക് നല്ല തിരിച്ചടി തന്നെ നൽകണമെന്ന് പറയുകയാണ് കിരൺ. പിന്നീട് കാണുന്നത് സോണിയുടെയും ആൽബിയുടെയും ആദ്യരാത്രിയാണ്. അവർ സ്നേഹത്തോടെ പലതും സംസാരിക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.