ശാരിയുടെ മകൾ അല്ല സരയു എന്ന സത്യം പുറത്ത്!! DNA ടെസ്റ്റ് നടത്തി സരയുവിന്റെ അമ്മയെ കണ്ടെത്തി ശാരി; രാഹുൽ ശാരിയെ തീർക്കുന്നു!! | Mounaragam Today Episode 19 June 2024 Video Viral
Mounaragam Today Episode 19 June 2024 Video Viral
Mounaragam Today Episode 19 June 2024 Video Viral : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗംDNA വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ മനോഹർ മേഘ്നയെ കാണുകയും, അവളെ കൂടി കൈയിലെടുക്കാനുള്ള ശ്രമം നടത്തുകയാണ്. പിന്നീട് മനോഹർ മേഘ്നയുടെ നമ്പർ വാങ്ങുകയും ഇവളെ പെട്ടെന്ന് കൈയിലെടുക്കണമെന്നും ആലോചിക്കുകയാണ്. പിന്നീട് കാണുന്നത് ശാരിയെയാണ്.
ശാരി രൂപയുടെ റൂമിൽ വച്ച റെക്കോർഡർ എടുത്ത് കേട്ടപ്പോൾ, രൂപയും ചന്ദ്രസേനനും സംസാരിക്കുന്നത് കേൾക്കുകയായിരുന്നു. ഇവിടെ താമസിക്കാൻ വന്നവൾ തകരാൻ താര വന്നാൽ മതിയെന്ന് ചന്ദ്രസേനൻ പറയുകയായിരുന്നു. ഇത് കേട്ട ശാരി രൂപയുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ പോവുകയും, രൂപയോട് നീ നിൻ്റെ മക്കളെയും ഭർത്താവിനെയും ശരിക്കും സ്നേഹിക്കുകയായിരുന്നല്ലേയെന്നും, എല്ലാം നഷ്ടപ്പെട്ടു നടക്കുകയാണ് രാഹുൽ എന്നും, അതിനാൽ ഇനി നഷ്ടപ്പെടാൻ പോകുന്നത് നിനക്കും നിൻ്റെ കുടുംബത്തിനാണെന്നും പറഞ്ഞ് ഇറങ്ങുകയാണ്.
വഴിയിൽ കിരൺ കാർ തടഞ്ഞ് നിർത്തുകയായിരുന്നു. ഇറങ്ങി വന്ന ശാരി നിൻ്റെ അമ്മ നമ്മെ ചതിക്കുകയായിരുന്നെന്ന് പറയുകയാണ്.ഇത് കേട്ട കിരൺ നിങ്ങളുടെ മകളായ സരയു താരാൻ്റിയുടെ മകളാണെന്ന രഹസ്യം കിരൺ പറയുന്നു.ഇത് കേട്ട് ഞെട്ടിയ ശാരി,നിൻ്റെ അച്ഛൻ പറഞ്ഞ കള്ളക്കഥകൾ ഇവിടെ പറയേണ്ടെന്ന് പറയുകയാണ് ശാരി. എന്നാൽ താര വന്നപ്പോഴുള്ള കാര്യങ്ങൾ ശാരി ഓർക്കുകയാണ്. എന്നാൽ ശാരി ഒരു ഡിമാൻ്റ് വയ്ക്കുകയാണ്. നീ പറയുന്നത് സത്യമാണെങ്കിൽ നീ കല്യാണിയുമായുള്ള ബന്ധം ഒഴിയണമെന്ന് പറയുകയാണ് ശാരി. ശരിയെന്ന് പറയുകയാണ് കിരൺ. അത് സത്യമല്ലെങ്കിൽ ഞാൻ നിങ്ങളുടെ മുന്നിൽ വച്ച് ഡൈവോഴ്സ് പേപ്പറിൽ ഒപ്പിടുമെന്ന് പറയുകയാണ്.
അങ്ങനെയൊരു അവസ്ഥ എനിക്ക് വരില്ലെന്ന് പറയുകയാണ് കിരൺ. പിന്നീട് കാണുന്നത് താര സരയുവിനെ കാണാൻ വരുന്നതാണ്. അപ്പോഴാണ് ശാരി അവിടെ എത്തുന്നത്. താരയെ കണ്ടതും ശാരി പോകാൻ പറഞ്ഞ് തള്ളിവിടുകയാണ്. ആകെ ഭ്രാന്ത് പിടിക്കുകയാണ് ശാരിക്ക്. റൂമിലെത്തി ശാരി കിരൺ പറഞ്ഞത് തന്നെയാണ് ആലോചിക്കുന്നത്. റൂമിലെത്തിയപ്പോൾ കിരൺ പറഞ്ഞ സംശയം തീർക്കാൻ മോളുടെയും എൻ്റെയും ഒരു മുടി മതിയെന്ന് ഓർക്കുകയാണ് ശാരി. മുടി ചീകിക്കൊണ്ടു നിൽക്കുന്ന സരയുവിൽ നിന്ന് ചീർപ്പ് വാങ്ങി ഞാൻ ചീകി തരാമെന്ന് പറഞ്ഞ് ശാരി മുടി ചീകുകയാണ്. ഞാൻ രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും അങ്ങോട്ട് പോകുമെന്നും, ശരിയായി ഒന്നും മനസിലായില്ലെന്ന് പറയുകയാണ് ശാരി. അവർ നമ്മളെ ചതിച്ചെങ്കിൽ ആൻറിയെ കൊല്ലുമെന്ന് പറയുകയാണ് സരയു. അങ്ങനെ ശാരി സരയുവിൻ്റെ മുടി കൈയിലാക്കുകയും ചെയ്യുന്നു. ഇതൊക്കെയാണ് ഇന്നത്തെ മൗനരാഗത്തിൽ കാണാൻ സാധിക്കുന്നത്.