സേനൻ രൂപ സ്നേഹ സംഗമം നടക്കുന്ന വേളയിൽ ആ ഞെട്ടിക്കുന്ന വാർത്ത വെളിപ്പെടുത്തി ആദർശ്; കല്യാണിയുടെ സ്നേഹം ഇനി കിരണിന് ലഭിക്കില്ല!! | Mounaragam Today Episode 20 March 2024 Video
Mounaragam Today Episode 20 March 2024 Video
Mounaragam Today Episode 20 March 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം പുതിയ ട്വിസ്റ്റിലൂടെയാണ് കടന്ന് പോകുന്നത്. ഇന്നലെ എപ്പിസോസ് അവസാനിക്കുമ്പോൾ, ചന്ദ്രസേനനെയും കൂട്ടി കിരണും, അഗസ്റ്റിൻ അച്ഛായനും ചേർന്ന് സിഎസിനെ കൂട്ടി ഒരു സ്ഥലം വരെ പോവുകയാണ്. റസ്റ്റോറൻ്റിലും നിങ്ങൾ വല്ല പെണ്ണുകാണൽ ചടങ്ങ് വച്ചിട്ടുണ്ടോ എന്നും അറിയില്ലെന്നാണ് ചന്ദ്രസേനൻ പറയുന്നത്.
അങ്ങനെ റസ്റ്റോറൻ്റിൽ ഇറങ്ങിയ ശേഷം അച്ഛനെ പെണ്ണുകാണിക്കാനാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് പറയുകയാണ് കിരൺ. ഇത് കേട്ട് ദേഷ്യം വന്ന ചന്ദ്രസേനൻ, മോനാണെന്നൊന്നും നോക്കില്ലെന്നും, നല്ലോണം ഒന്ന് വച്ചു തരുമെന്നും പറയുകയാണ് സി എസ്. ഇത് കേട്ട് അഗസ്റ്റിൻ അച്ചായൻ ചന്ദ്രസേനനോട് നല്ല പെണ്ണാണെന്ന് പറയുകയാണ്. ഇച്ഛായാ ഒന്ന് കണ്ടിട്ട് പറയാമെടോ എന്നു പറയുകയാണ് അഗസ്റ്റിൻ. ചന്ദ്രസേനന് ദേഷ്യം വരികയാണ്. അപ്പോഴാണ് ഇച്ഛായാ ഒന്ന് ഇവിടെ വരാൻ പറയുകയാണ്.
അങ്ങനെ തലതിരിഞ്ഞ് ഇരിക്കുകയാണ് സി എസ്. അപ്പോഴാണ് കല്യാണിയും രൂപയും പിറകിൽ നിന്ന് വരുന്നത്. ചന്ദ്രസേനൻ ദേഷ്യപ്പെട്ട് നിൽക്കുകയാണ്. അപ്പോഴാണ് അച്ഛായൻ, അതാ പെണ്ണു വരുന്നുണ്ടെന്ന് പറയുകയാണ്. അഗസ്റ്റിൻ അങ്കിൾ നോക്കിയേ, നമ്മുടെ അമ്മയേക്കാൾ സുന്ദരിയാണെന്ന് പറയുകയാണ് കിരൺ. ചന്ദ്രസേനൻ ദേഷ്യത്തിൽ തന്നെ നിൽക്കുകയാണ്. അപ്പോഴാണ് അഗസ്റ്റിൻ ഒന്ന് നോക്കാൻ പറയുന്നത്. സിഎസ് നോക്കുന്നതേയില്ല. കല്യാണിയും രൂപയും പിറകിൽ നിന്ന് ചിരിക്കുകയാണ്. പിന്നീട് അഗസ്റ്റിൻ താനൊന്ന് നോക്കിയിട്ട്, ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെ നോക്കാമെന്ന് പറയുകയാണ്. അങ്ങനെ ചന്ദ്രസേനൻ പെട്ടെന്ന് ഒരു നോട്ടം നോക്കുകയാണ്.
പെട്ടെന്ന് തന്നെ മുഖം തിരിച്ചപ്പോൾ ,പരിചിതമായ മുഖം കണ്ട് സിഎസ് ഒന്നുകൂടി തിരിഞ്ഞു നോക്കിയപ്പോൾ രൂപയും കല്യാണിയും നിൽക്കുന്നു. ഇത് കണ്ട് സിഎസ് ഞെട്ടുകയാണ്. പിന്നീട് എടോ താൻ ഇവിടെയെന്ന് പറയുകയാണ്. ചന്ദ്രേട്ടാ എന്നോട് ക്ഷമിക്കണമെന്നും, മക്കളാണ് എന്നെ ഇങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പറയുകയാണ്. അപ്പോഴാണ് അഗസ്റ്റിൻ അച്ഛായൻ നീ കുറേ ദിവസമായില്ലേ താൻ എന്നെ പറ്റിച്ചു നടക്കുന്നുവെന്നും, ഇതിന് ഞാൻ ഇത്രയെങ്കിലും തരണ്ടേയെന്ന് പറയുകയാണ്. പിന്നീട് കിരൺ നേരെ ആദർശിനെ കാണാൻ പോവുകയാണ്. ആദർശിനോട് അച്ഛനും അമ്മയും യോജിച്ചതും, ഞങ്ങൾ ഒരു കല്യാണ പാർട്ടി നടത്തുന്നുണ്ടെന്നും, നീയും നയനയും വരണമെന്ന് പറയുകയാണ്. പിന്നീട് ആദർശിനോട് നയനയെ നീ ജീവനു തുല്യം സ്നേഹിക്കണമെന്നും, അപ്പോൾ അവർ തിരിച്ചും അങ്ങനെ ആവുമെന്നും, അങ്ങനെ ഒരു ഭാര്യയെ കിട്ടുക എന്നത് പോലുള്ള ഒരു സുഖം വേറെയില്ലെന്നും പറയുകയാണ് കിരൺ. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.