ആൽബിയെ ഇല്ലാതാക്കി സേനൻ കുടുംബത്തെ നശിപ്പിക്കാൻ രാഹുൽ; ഗുണ്ടകൾ ആൽബിയുടെ ജീവൻ എടുത്തു; മൗനരാഗത്തിൽ ഇടിവെട്ട് ട്വിസ്റ്റ്!! | Mounaragam Today Episode 26 April 2024 Video
Mounaragam Today Episode 26 April 2024 Video
Mounaragam Today Episode 26 April 2024 Video : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വ്യത്യസ്ത കഥാമുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സോണിയെ കൂട്ടി ഷോപ്പിങ്ങിന് പോകാമെന്നു കരുതി സോണിയുടെ വീട്ടിൽ എത്തുന്നതായിരുന്നു. അതിനുശേഷം കല്യാണി വരുന്നതിനാൽ കടയിൽ എത്തിയതിനു ശേഷം ഏത് കടയാണ് എന്ന് പറഞ്ഞ് വിളിക്കാമെന്നും, നീ കല്യാണിയുടെ കൂടെ വന്നാൽ മതിയെന്ന് പറഞ്ഞു ഇറങ്ങാൻ പോകുമ്പോഴാണ് കല്യാണി വരുന്നത്.
ആൽബിയെ കണ്ടപ്പോൾ സന്തോഷം ആവുകയാണ് കല്യാണിക്ക്. ആൽബിയുള്ളപ്പോൾ നീ എന്തിനാണ് എന്നെ വിളിച്ചത് എന്നും, നിനക്ക് ആൽബിയുടെ കൂടെ പോയി ഷോപ്പിംങ്ങ് ചെയ്തു കൂടായിരുന്നോ എന്ന് ചോദിച്ചപ്പോൾ, ആൽബിയേട്ടൻ വരുന്നത് എനിക്കറിയില്ലായിരുന്നു എന്നാണ് സോണി പറഞ്ഞത്. എന്നാൽ കല്യാണി ആൽബിയോട് സുക്ഷിക്കാനും, സോണിയെ കല്യാണം കഴിക്കുന്നതിനാൽ ശത്രുക്കളുണ്ടെന്നും, ഇന്നലെ ഞാൻ മോശമായൊരു സ്വപ്‌നം കിരണേട്ടനെ കുറിച്ച് കണ്ടതിനാൽ, ചിലപ്പോൾ അത് മാറി നടക്കാറുണ്ടെന്നും പറയുകയാണ് കല്യാണി.ഇത്രയൊന്നും ഭയക്കേണ്ടതില്ലെന്നും, നമ്മുടെ കൂടെ കർത്താവുണ്ടെന്നും പറയുകയാണ്. പിന്നീട് പലതും പറഞ്ഞശേഷം ആൽബി പോവുകയാണ്.
എന്നാൽ കല്യാണിക്ക് ടെൻഷൻ പോവാത്തതിനാൽ സോണിയെയും കൂട്ടി കാറെടുത്ത് ആൽബിയുടെ പിറകെ തന്നെ പോവുകയാണ്. അപ്പോഴാണ് ഗുണ്ടകൾ രാഹുലിനെ വിളിക്കുന്നത്. എന്താ ഞാൻ പറഞ്ഞത് ചെയ്തു കഴിഞ്ഞോ എന്ന് ചോദിച്ചപ്പോൾ, ഇല്ലെന്നും അവൻ്റെ പിറകെ തന്നെ ഞങ്ങൾ ഉണ്ടെന്നും പറയുകയാണ്. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വിളിക്കേണ്ട എന്നും, കാര്യം സാധിച്ചു കഴിഞ്ഞ് വിളിച്ചാൽ മതി എന്നൊക്കെ പറയുകയാണ് രാഹുൽ. ആൽബി പോകുന്ന വഴിയിൽ കല്യാണി പറഞ്ഞതൊക്കെ ആലോചിച്ചു പോവുകയാണ്. അപ്പോഴേക്കും ഷോപ്പിലെത്തി ആൽബി കാറിൽ നിന്നിറങ്ങി. ആൽബി നടന്നു പോകുമ്പോൾ പിറകിലൂടെ ഓടി വന്ന് ആൽബിക്കൊരു ചവിട്ട് കൊടുക്കുകയാണ്. ആൽബി തിരിഞ്ഞ് നോക്കി നിങ്ങൾ ആരാണെന്ന് ചോദിക്കുകയാണ്.
നിങ്ങൾ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നതെന്ന് ചോദിച്ചപ്പോൾ, നീ സോണിയെ കല്യാണം കഴിക്കുമല്ലേ എന്ന് പറഞ്ഞ് ഒരു ചവിട്ട് കൂടി കൊടുത്തപ്പോഴാണ് കല്യാണി പിറകിൽനിന്ന് കാറിൽ വരുന്നത്. കാറിൽ നോക്കുമ്പോൾ കല്യാണി കാണുന്നത് ആ ഒരു കാഴ്ചയാണ്. ആകെ ഞെട്ടിത്തരിച്ചു കല്യാണി ഞാൻ സ്വപ്നം കണ്ടതുപോലെ തന്നെ ആണല്ലോ എന്ന് ആലോചിക്കുകയാണ്. പിന്നീട് കാറിൽ നിന്ന് ഇറങ്ങി ഓടി വന്നു എടാ എന്ന് പിറകിൽനിന്ന് വിളിക്കുകയാണ് കല്യാണി.ഉടൻ തന്നെ ഗുണ്ടകൾ തിരിഞ്ഞു നോക്കുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൻ കാണാൻ സാധിക്കുന്നത്.