സത്യം ഉൾക്കൊള്ളാനാവാതെ ഉള്ള് പിടഞ്ഞ് സരയു!! ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിക്കാൻ നോക്കി സരയു; തകർന്നടിഞ്ഞ് ശാരി!! | Mounaragam Today Episode 26 June 2024
Mounaragam Today Episode 26 June 2024
Mounaragam Today Episode 26 June 2024 : ഏഷ്യാനെറ്റ് പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയായ മൗനരാഗം അവസാന എപ്പിസോഡിലേയ്ക്ക് നടക്കുമ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശാരിയുടെ സുഹൃത്ത് റിസൾട്ട് പറയുകയായിരുന്നു. എന്നാൽ ശാരി അത് വിശ്വസിക്കുന്നില്ല. എന്നാൽ ശാരിയുടെ സുഹൃത്ത് വെല്ലുവിളികളൊക്കെ നടത്തിയാണ് പോകുന്നത്. നേരെ വീട്ടിലെത്തിയ ശാരിയ്ക്ക് രാഹുലിനോട് വലിയ ദേഷ്യത്തിൽ പെരുമാറുകയാണ്.
ഒരു കാലത്ത് ഞാൻ എൻ്റെ കുഞ്ഞിൻ്റെ അച്ഛൻ വലിയവനാണെന്ന് കരുതിയിരുന്നെങ്കിലും, ഇപ്പോൾ ഈ ലോകത്ത് ഏറ്റവും കഴിവുകെട്ടവനാണ് എൻ്റെ ഭർത്താവെന്ന് എനിക്ക് മനസിലായെന്ന് പറയുകയാണ് ശാരി. എങ്കിൽ ഞങ്ങൾക്ക് പിരിയാമെന്ന് പറഞ്ഞപ്പോൾ, ഞാൻ എപ്പോഴേ റെഡിയാണെന്ന് പറയുകയാണ് ശാരി. ഞങ്ങൾ മനുവിൻ്റെ കൂടെ പോകുമെന്നും, നിങ്ങളാണ് ഇപ്പോൾ എൻ്റെ തലവേദനയെന്നും പറയുകയാണ് ശാരി. രണ്ടു പേരും വഴക്കു കൂടി വിഷമത്തോടെ നേരെ ശാരി പോയത് സരയുവിൻ്റെ അടുത്താണ്.
മോളോട് എല്ലാം പറയണമെന്ന് കരുതിയിരിക്കുമ്പോഴാണ്, കിരണിൻ്റെ ഫോൺ വരുന്നത്. കിരൺ വിളിച്ചിട്ട് താരാൻ്റിയുടെ വക്കീൽ നോട്ടീസ് നിങ്ങൾക്ക് വരുമെന്നും, താരാൻ്റി കേസ് കൊടുത്താൽ കോടതി ഡിഎൻഎ നടത്തിയ ശേഷം ലോകം മുഴുവൻ സത്യമറിയുമെന്ന് പറയുകയാണ്. അല്ലെങ്കിൽ ഞാനും ഫോറൻസിക് ലാബും കൂടി കളവ് പറഞ്ഞതാണെങ്കിൽ സത്യം നിങ്ങൾ മോളോടും അച്ഛനോടും പറഞ്ഞോളു എന്നു പറയുകയാണ്. ഫോൺ കട്ട് ചെയ്തപ്പോൾ സരയു ആരാ വിളിച്ചതെന്ന് ചോദിച്ചപ്പോൾ ശാരി പറയാൻ മടി കാണിക്കുന്നു. എന്നാൽ ഫോൺ നോക്കിയപ്പോൾ കിരണാണെന്ന് കണ്ട് ദേഷ്യപ്പെട്ട് സരയു അവനെ കാണണമല്ലോ എന്ന് പറയുകയാണ്. കിരണും കല്യാണിയും സരയുവിൻ്റെ കാര്യം പറയുകയാണ്.
സരയു താരാൻ്റിയുടെ മകളാണെന്നറിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് പറയുകയാണ് കല്യാണി. എന്നാൽ അത് മാത്രമല്ലെന്നും, ആ ഭഗാസുരൻ എല്ലാം നഷ്ടപ്പെട്ടതോർത്ത് ഞങ്ങൾക്കു നാശം വരുത്താനും ശ്രമിക്കുമെന്നും, അതിനാൽ സൂക്ഷിക്കണമെന്നും പറയുകയാണ് കിരൺ. പിന്നീട് നേരെ സരയുവിനെ വഴിയിൽ വച്ച് കാണാൻ പോവുകയാണ്. നിന്നെ വീട്ടിൽ കാണാൻ വരുന്ന താരാൻ്റിയാണ് നിൻ്റെ അമ്മയെന്നും, പക്ഷേ ആ ഭഗാസുരൻ തന്നെയാണ് നിൻ്റെ അച്ഛനെന്നുമുള്ള ആ സത്യം കിരണും കല്യാണിയും പറയുന്നു.ഇത് കേട്ട് ആകെ രോക്ഷാകുലയായ സരയു അങ്ങനെ സംഭവിച്ചാൽ ഞാൻ ഈ ഭൂമിയിലുണ്ടാവില്ലെന്ന് പറയുകയാണ് സരയു. നേരെ വീട്ടിൽ എത്തി ശാരിയോട് ഞാൻ അമ്മയുടെ മോളല്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിക്കുകയാണ്. നിങ്ങൾ എന്നെ ദത്തെടുത്തതാണോ എന്ന് ചോദിച്ചപ്പോൾ, ദത്തെടുത്തതല്ലെന്നും, നിൻ്റെ അച്ഛൻ എന്തോ ഒരു പതിചെയ്തിട്ടുണ്ടെന്നും പറയുകയാണ് ശാരി. സരയു തലയടിച്ചു പൊട്ടിക്കരയുകയാണ്.ശാരി പുറത്ത് പോവാൻ നോക്കുകയാണ്. അപ്പോഴാണ് രാഹുലിനെ കാണുന്നത്. നീ എന്തിനാണ് എന്നെ തുറിച്ചു നോക്കുന്നതെന്ന് ചോദിക്കുകയാണ് ശാരിയോട്. രണ്ടു പേരും പലതും പറഞ്ഞ് വഴക്കാവുകയാണ്. വ്യത്യസ്തമായതും, നാലു വർഷമായി പ്രേക്ഷകർ കാത്തിരുന്ന ഒരു എപ്പിസോഡാണ് ഇന്ന് നടക്കാൻ പോകുന്നത്.